Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ നിമിഷം ജീവിക്കുക.. മറ്റുള്ളവർ എന്ത് പറയുന്നു എന്നു നോക്കാറില്ല.. എന്റെ ലോകം, എന്റെ ജീവിതം, എന്റെ നിയമം.. അതൊരു രഹസ്യമല്ല- ഗോപി സുന്ദര്‍

02 OCTOBER 2024 02:30 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള ഗോപി സുന്ദര്‍ മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും സംഗീതം ഒരുക്കുന്നുണ്ട്. അതേസമയം തന്റെ വ്യക്തി ജീവിതത്തിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുന്ന വ്യക്തി കൂടിയാണ് ഗോപി സുന്ദര്‍. തന്റെ പ്രണയ ബന്ധങ്ങളുടെ പേരിലാണ് ഗോപി സുന്ദര്‍ നിരന്തരമായി ആക്രമിക്കപ്പെടുന്നത്. നേരത്തെ ഗായിക അഭയ ഹിരണ്‍മയിയുമായി പ്രണയത്തിലായിരുന്നു ഗോപി സുന്ദര്‍. ഇരുവരും ഏറെക്കാലം ലിവിംഗ് ടുഗദറിലായിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം തകര്‍ന്നു. ഇതിന് ശേഷമാണ് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി അടുപ്പത്തിലാകുന്നത്. ആ ബന്ധവും അധികം വൈകാതെ അവസാനക്കുകയായിരുന്നു. തന്റെ പ്രണയങ്ങളുടേയും പ്രണയ തകര്‍ച്ചകളുടേയും പേരില്‍ നിരന്തരം അവഹേളിക്കപ്പെടുകയാണ് ഗോപി സുന്ദര്‍. സോഷ്യൽ മീഡിയയിൽ പെൺസുഹൃത്തുക്കളുമായി ഗോപി സുന്ദർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങൾ നേരിടാറുണ്ട്. അതിന് മറുപടിയും അദ്ദേഹം നൽകാറുണ്ട്.

ഇപ്പോഴിതാ ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രത്തിനും ‍വിമർശനങ്ങൾ ഉയരുകയാണ്. ‘വൺ ലൈഫ്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് നിരവധി പേർ പരിഹാസ കമന്റുകളും വിമർശനസ്വരങ്ങളുമായി എത്തിയത്. പ്രഭാതഭക്ഷണം കഴിക്കാനിരിക്കവെ പകർത്തിയ ചിത്രമാണിത്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ച ചിത്രത്തിനു താഴെ പരിഹാസ കമന്റുകൾ നിറഞ്ഞു. ‘എന്താണൊരു കള്ളച്ചിരി, പുതിയതെടുത്തോ’ എന്നു ചോദിച്ച് ലോങ് സ്പേസ് ഇട്ട ശേഷം ‘ഐ ഫോണ്‍ 16?’ എന്നു കൂടി ചേർത്തായിരുന്നു ഒരു കമന്റ്. ‘എന്‍റെ കയ്യില്‍ ഐ ഫോണ്‍ 20 ഉണ്ട്. നിന്‍റെ ഫോണ്‍ എപ്പോള്‍ അപ്ഡേറ്റ് ചെയ്യും എന്നറിയിക്കൂ’ എന്നാണ് ഗോപി സുന്ദർ ഇതിനു മറുപടി നൽകിയത്. വിമർശനാത്മകമായ കമന്റുകൾകളോടെല്ലാം ഗോപി സുന്ദർ പ്രതികരിച്ചിട്ടുണ്ട്. സൗന്ദര്യ രഹസ്യം എന്താണെന്ന് ഒരാൾ ചോദിച്ചപ്പോൾ ‘ഈ നിമിഷം ജീവിക്കുക. മറ്റുള്ളവർ എന്ത് പറയുന്നു എന്നു നോക്കാറില്ല. എന്റെ ലോകം, എന്റെ ജീവിതം, എന്റെ നിയമം. അതൊരു രഹസ്യമല്ല’ എന്നാണ് ഗോപി സുന്ദർ മറുപടിയായി കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (9 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (17 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (31 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (46 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (59 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends