Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷൻ പ്രഖ്യാപിച്ചു.... ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി 30 കോടി... കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്, ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....


ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.


കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്... റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ


ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...


  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി

കാവ്യ മാധവന്റെ അമ്പരപ്പിക്കുന്ന മാറ്റം:- ദിലീപുമായി പുതിയ ചിത്രത്തിലൂടെ തിരിച്ചുവരവോ..?

03 OCTOBER 2024 05:01 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു കാവ്യ മാധവന്‍. അന്നും ഇന്നും കാവ്യയ്ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചിട്ടുള്ളതും. ദിലീപ് മഞ്ജുവാര്യരുമായിട്ടുള്ള വിവാഹമോചനത്തിന് പിന്നാലെ കാവ്യയും ദിലീപും വിവാഹിതരായി. പിന്നാലെ കാവ്യയ്ക്കും ദിലീപിനുമെതിരെ ഗുരുരമായ അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വന്ന് കൊണ്ടിരിക്കുന്നത്. വിമര്‍ശനങ്ങളെയും വിവാദങ്ങളെയുമൊക്കെ മറികടന്ന് സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് കാവ്യയും ദിലീപുമിപ്പോള്‍. ഒപ്പം കൂട്ടിന് മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഉണ്ട്.

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും മറ്റ് പ്രോഗ്രാമുകളില്‍ നിന്നെല്ലാം മാറി പൂര്‍ണമായിട്ടും കുടുംബിനിയായി ജീവിക്കുകയായിരുന്നു കാവ്യ. പൊതുവേദികളില്‍ വരുന്നത് പോലും അപൂര്‍വ്വമായിരുന്നു. ഇടയ്ക്കിടെ താരവിവാഹങ്ങളില്‍ പങ്കെടുക്കുന്ന കാവ്യയുടെ ദൃശ്യങ്ങൾ വൈറലായി മാറുകയും ചെയ്തിരുന്നു. കൂടാതെ ലക്ഷ്യയുടെ മോഡലായി കാവ്യയും മീനാക്ഷിയും എത്താറുണ്ട്.

എന്നാൽ ലുക്കിന്റെ കാര്യത്തിൽ ഇപ്പോഴിതാ കാവ്യ മാധവൻ ചർച്ചയാകുകയാണ്. വിവാഹത്തിനും പ്രസവത്തിനും ശേഷം പഴയ കാവ്യ എവിടെയെന്ന് വിഷമിച്ചിരുന്ന ആരാധകർക്കും പരിഹസിച്ചിരുന്ന വിമർശകർക്കും മറുപടിയായി എത്തിയിരിക്കുകയാണ് നടി. ഇൻസ്റ്റഗ്രാമിൽ പങ്കിട്ട കാവ്യ മാധവന്റെ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. നല്ല 'ശാലീന സുന്ദരി', അതാണ് കാവ്യ മാധവന് മലയാളികൾ നൽകിയ ടാഗ്. ദിലീപുമായുള്ള വിവാഹ ശേഷം പക്ഷെ ലുക്കിന്റെ കാര്യത്തിൽ കാവ്യ വലിയ വിമർശനം കേട്ടു.

 

 

പ്രസവിച്ചതോടെ താരത്തിന്റെ ശരീരഭാരം കൂടിയിരുന്നു. അടുത്തിടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോഴുള്ള കാവ്യയുടെ ലുക്കിനെതിരെ പലരും വിമർശനം. കടുത്ത ബോഡി ഷെയ്മിങ് ആയിരുന്നു താരം നേരിട്ടത്. എന്നാൽ വിമർശകരുടെ വായടപ്പിക്കുകയാണ് കാവ്യ തന്റെ പുതിയ ചിത്രങ്ങളിലൂടെ.

ഇൻസ്റ്റഗ്രാമിൽ പങ്കിട്ട പുതിയ ഫോട്ടോകൾ ശരിക്കും ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ്. ശരീരഭാരം ഏറെ കുറച്ച് അതീവ സുന്ദരിയായിട്ടാണ് ഫോട്ടോകളിൽ കാവ്യ ഉള്ളത്. തന്റെ വസ്ത്രബ്രാന്റായ ലക്ഷ്യയുടെ മോഡലായിട്ടുള്ള ചിത്രങ്ങളാണ് കാവ്യ പങ്കിട്ടത്. വിവിധ ലുക്കുകളിൽ കാവ്യ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

 

 

സാധാരണ കാവ്യ പങ്കിടുന്ന ഫോട്ടോകളിൽ താരത്തിനെ ബോഡി ഷെയിം ചെയ്തുകൊണ്ടും ദിലീപുമായി ബന്ധപ്പെടുത്തിയെല്ലാം നെഗറ്റീവ് കമന്റ് ഉയരാറുണ്ട്. അടുത്തിടെ പങ്കുവെച്ച ഓണചിത്രത്തിനടക്കം കടുത്ത അധിക്ഷപമാണ് ചിലർ ചൊരിഞ്ഞത്. ദിലീപിന്റേയും കാവ്യയുടേയും പ്രായ വ്യത്യാസം ചൂണ്ടുക്കാട്ടിയും നടി ആക്രമിക്കപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയുമെല്ലാമാണ് കമന്റുകൾ ഉണ്ടായിരുന്നത്. എന്നാൽ കാവ്യയയുടെ പുതിയ ഫോട്ടോയ്ക്ക് താഴെ അത്തരം നെഗറ്റീവ് കമന്റുകൾ ഒന്നും ഇല്ലെന്നതാണ് ശ്രദ്ധേയം.

 

 

വിവാഹശേഷം കാവ്യ സിനിമയിൽ അഭിനയിച്ചിട്ടില്ല. കാവ്യ സിനിമയിലേക്ക് തിരിച്ചുവരുമോയെന്ന് പലപ്പോഴും ചോദ്യമുയർന്നിട്ടുണ്ട്. താൻ ഇനി ഇല്ലെന്നാണ് നേരത്തേ കാവ്യ പറഞ്ഞത്. ഭർത്താവായ ദിലീപിനോടും ഇതേ ചോദ്യം മാധ്യമങ്ങൾ ചോദിച്ചിട്ടുണ്ട്. മുൻപത്തെ താര ജോഡിയെ വീണ്ടും സ്ക്രീനിൽ കാണാനുള്ള ആഗ്രഹവും ആരാധകർ പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കുഞ്ഞിന് പുറകിലുള്ള ഓട്ടത്തിലാണ് അവൾ എന്നും നല്ലൊരു കഥാപാത്രം വന്നാൽ ഒരുമിച്ച് വരുന്നത് ആലോചിക്കാമെന്നുമായിരുന്നു ആരാധകരുടെ ചോദ്യത്തോട് ദിലീപ് പ്രതികരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....  (6 minutes ago)

ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.  (31 minutes ago)

കെഎസ്ആർടിസിക്കും സ്വിഫ്റ്റിനുമായി 662 പുതിയ ബസുകൾ...  (57 minutes ago)

വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട്...  (1 hour ago)

റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ  (1 hour ago)

കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ വികസന വളർച്ചയുടെ കാലം.  (2 hours ago)

ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ...  (2 hours ago)

തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം വകയിരുത്തി...  (2 hours ago)

കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ....  (2 hours ago)

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (2 hours ago)

എല്ലാ മേഖലയിലും അതിശകരവും അഭിമാനകരവുമായ പുരോഗതി ഉണ്ടായെന്ന് ധനമന്ത്രി...  (3 hours ago)

ഒരുത്തനും വീട്ടിൽ കയറണ്ട...! രാഹുലിനെ ട്രാക്ക് ചെയ്ത റിപ്പോട്ടറെ അടിച്ചോടിട്ടിച്ച് നാട്ടുകാർ..! ഇന്നലെ അടൂർ വീട്ടിൽ സംഭവിച്ചത്..!  (3 hours ago)

എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും  (3 hours ago)

മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം  (3 hours ago)

അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും  (4 hours ago)

Malayali Vartha Recommends