Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളികള്‍ക്ക് മറക്കാനാവില്ല ആ വില്ലനെ....... എന്നും ജനഹൃദയങ്ങളില്‍.... രണ്ടാള്‍പൊക്കവും കണ്ണിമ ചിമ്മാതെയുള്ള ഭാവവും കനമുള്ള ശബ്ദവും മലയാള സിനിമയ്ക്ക് നല്‍കിയത് പുതുമയുള്ള വില്ലന്‍ വേഷത്തെ...

04 OCTOBER 2024 07:00 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് മറക്കാനാവില്ല ആ വില്ലനെ... എന്നും ജനഹൃദയങ്ങളില്‍.... രണ്ടാള്‍പൊക്കവും കണ്ണിമ ചിമ്മാതെയുള്ള ഭാവവും കനമുള്ള ശബ്ദവും മലയാള സിനിമയ്ക്ക് നല്‍കിയത് പുതുമയുള്ള വില്ലന്‍ വേഷത്തെ...

കെ മധു സംവിധാനം ചെയ്ത 'മൂന്നാം മുറ' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത കീരിടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍രാജ്.

ഏറെ നാളായി അസുഖ ബാധിതനായി ചികിത്സിയിലായിരുന്നു. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.
കാഞ്ഞിരംകുളം സ്വദേശിയായ മോഹന്‍രാജ് തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ കായികതാരമായിരുന്നു. പിന്നീട് സൈന്യത്തിലെത്തി. കാലിനു പരുക്കേറ്റതിനെ തുടര്‍ന്ന് ആര്‍മിയിലെ ജോലി വിട്ട് കസ്റ്റംസിലും പിന്നീട് എന്‍ഫോഴ്‌സ്‌മെന്റിലും ഉദ്യോഗസ്ഥനായി. എന്‍ഫോഴ്സ്മെന്റ് ഓഫിസറായി ചെന്നൈയില്‍ ജോലി ചെയ്യുമ്പോഴാണ് സിനിമയിലെത്തിയത്.

'കഴുമലൈ കള്ളന്‍' എന്ന തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിനു ശേഷം 'ആണ്‍കളെ നമ്പാതെ' എന്ന ചിത്രത്തിലും അഭിനയിച്ചു.അഭിനയത്തോട് താത്പര്യമില്ലാതിരുന്ന മോഹന്‍രാജ് അവിചാരിതമായാണ് സിനിമയിലേക്കെത്തുന്നത്.

കിരീടത്തിലെ കീരിക്കാടന്‍ ജോസിനെ അവതരിപ്പിക്കുന്നയാള്‍ക്ക് അഭിനയം അറിയരുതെന്ന ലോഹിതദാസിന്റെ നിര്‍ബന്ധമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായിരുന്ന മോഹന്‍രാജിനെ കീരിക്കാടനെന്ന വേഷത്തിലേക്കെത്തുന്നത്.

ആറാം തമ്പുരാന്‍, നരസിംഹം, ഏയ് ഓട്ടോ, മായാവി, മൂന്നാംമുറ, അര്‍ഥം, ഷാര്‍ജ ടു ഷാര്‍ജ തുടങ്ങി മുന്നൂറോളം സിനിമകളില്‍ മോഹന്‍രാജ് അഭിനയമികവ് തെളിയിച്ചിട്ടുണ്ട്.

2008നു ശേഷം രണ്ട് മലയാള സിനിമകളില്‍ മാത്രമാണ് മോഹന്‍രാജ് അഭിനയിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗം വില്ലനായി ജീവനെടുത്തെങ്കിലും കീരിക്കാടന്‍ ജോസായി എന്നും ജനഹൃദയങ്ങളിലുണ്ടാകും മോഹന്‍രാജ്.
കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. ആറാം തമ്പുരാന്‍, നരസിംഹം, മായാവി, ഏയ് ഓട്ടോ, അര്‍ഥം, നരന്‍, ഹലോ, ഷാര്‍ജ ടു ഷാര്‍ജ, ലോലിപോപ്പ് തുടങ്ങി മൂന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അവസാന ചിത്രം മമ്മൂട്ടി നായകനായി റോഷാക്ക് ആണ് . കീരിക്കാടന്‍ ജോസിലൂടെയാണ് കിരീടം സിനിമയും മോഹന്‍രാജും ഇപ്പോഴും അറിയപ്പെടുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (9 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (17 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (31 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (46 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (59 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends