Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നവ്യയെ സമ്മതിക്കണം‌! എത്ര മലയാളി നർത്തകിമാർക്കുണ്ട്, ധൈര്യവും പ്രാപ്തിയും- നവ്യാ നായരെ പ്രശംസിച്ച് എഴുത്തുകാരി കെ.ആർ മീര

04 OCTOBER 2024 03:25 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയ നടിയാണ് നവ്യ നായർ. നന്ദനം എന്ന സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ നവ്യ മലയാളികൾക്ക് ഇന്നും ബാലാമണിയാണ്. ഒട്ടനവധി സിനിമകളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച നവ്യ സോഷ്യല്‍ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ നവ്യാ നായരെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി കെ.ആർ മീര . നവ്യയുടെ മാതംഗി നൃത്തവിദ്യാലയവും എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റിയും ചേർന്നു നടത്തുന്ന മാതംഗി ഫെസ്റ്റിവലിനെ കുറിച്ചായിരുന്നു മീരയുടെ പ്രശംസ.

കുറിപ്പ് ഇങ്ങനെ...

ഏറെ കാലമായി, നവ്യ നായരുടെ നൃത്തം നേരിൽകാണാൻ ആഗ്രഹിക്കുന്നു.
ഇന്നലെയാണ് അവസരം ഒത്തുവന്നത്.
നവ്യയുടെ മാതംഗി എന്ന നൃത്തവിദ്യാലയവും എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റിയും ചേർന്നു നടത്തുന്ന മാതംഗി ഫെസ്റ്റിവൽ 2024 ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തപ്പോൾ.
ഭരതനാട്യം ജ്യോമെട്രിക്കൽ ചലനങ്ങൾ കൊണ്ടു തീർക്കുന്ന വാസ്തുശില്പമാണ് എന്നു പ്രശസ്ത നർത്തകി സോനാൽ മാൻസിങ് പറഞ്ഞത് ഓർമിപ്പിച്ചു, നവ്യയുടെ നൃത്തം.
അഞ്ചു ദിവസത്തെ ഫെസ്റ്റിവൽ‌ ആണ് ഇന്നലെ ആരംഭിച്ചത്. അഞ്ചു പ്രശസ്ത നർത്തകർ പങ്കെടുക്കുന്നു.
ഇന്നു മേതിൽ ദേവിക ആയിരുന്നു.
നാളെ അതിപ്രശസ്തനായ പാർഷ്വനാഥ് ഉപാധ്യെ.
നാലാം ദിവസം സുജാത മൊഹപാത്ര.
അവസാന ദിവസം സാക്ഷാൽ പ്രിയദർശിനി ഗോവിന്ദ്. പ്രിയദർശിനി ഗോവിന്ദിന്റെ നൃത്തം ഒരിക്കലേ കണ്ടിട്ടുള്ളൂ. വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ണിൽനിന്നു മായുന്നില്ല.
നവ്യയെ സമ്മതിക്കണം‌. ഇങ്ങനെ ഒരു‌ പാരമ്പര്യ നൃത്ത ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ എത്ര മലയാളി നർത്തകിമാർക്കുണ്ട്, ധൈര്യവും പ്രാപ്തിയും ? സൂര്യ ഫെസ്റ്റിവൽ‌ പോലെ രാജ്യത്തെ ശ്രദ്ധേയ ഫെസ്റ്റിവൽ ആകട്ടെ, മാതംഗിയും''.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (9 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (17 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (31 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (46 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (59 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends