Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്കൊരു ശത്രുവുണ്ട്, മുടിച്ച് കളയണമെന്ന് പറഞ്ഞാൽ അവൾ കാര്യം നടത്തിത്തരും; സിജോയും ജാസ്മിനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടപ്പോൾ സംഭവിച്ചത്...

05 OCTOBER 2024 04:34 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെയാണ് ജാസ്മിൻ മലയാളി പ്രക്ഷകർക്കിടയിൽ ചർച്ചയായി മാറുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ ഷോയിൽ നിറഞ്ഞ് നിൽക്കാൻ ജാസ്മിന് സാധിച്ചു. ഒരുപക്ഷെ സീസൺ 6 ൽ കപ്പടിക്കാൻ സാധ്യതയുണ്ടെന്ന് വരെ ജാസ്മിനെ കുറിച്ച് ആദ്യം ആളുകൾ പ്രവചിച്ചിരുന്നു. എന്നാൽ സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള കൂട്ടുകെട്ട് ജാസ്മിന് തിരിച്ചടിയായി. കടുത്ത വിമർശനമാണ് ഈ കോമ്പോയ്ക്കെതിരെ പിന്നീട് ഉയർന്നത്. ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ തന്നെ സിജോ ജോണും, ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഷോ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോഴേക്കും വലിയ പ്രശ്നങ്ങൾ ഇരുവർക്കുമിടയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ബിഗ് ബോസ് അവസാനിച്ചതിന് ശേഷം നല്ല സൗഹൃദമാണ് താരങ്ങൾ പുലർത്തുന്നത്. ഇപ്പോഴിതാ ഒരു പുതിയ വീഡിയിയോയുമായി എത്തിയിരിക്കുകയാണ് സിജോയും ജാസ്മിനും.


ജാസ്മിൻ വിളിച്ചത് പ്രകാരം ഒരു ഫോട്ടോഷൂട്ടിനായി താൻ ജാസ്മിനടുത്തേക്ക് പോകുകയാണെന്നാണ് വീഡിയോയുടെ തുടക്കത്തിൽ സിജോ പറയുന്നത്. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിൽ ടൊവീനോയും കൃതി ഷെട്ടിയും ചേർന്ന് ചെയ്ത ഗാനരംഗം റിക്രീറ്റ് ചെയ്യുകയാണ് ലക്ഷ്യമെന്നും അതിനായി തന്നെ ജാസ്മിൻ വിളിക്കുകയായിരുന്നുവെന്നും സിജോ പറയുന്നുണ്ട്. പിന്നീട് ഇരുവരും വീഡിയോക്ക് വേണ്ടി തയ്യാറെടുക്കുകയാണ്. എന്നാൽ പോകാൻ നേരം തന്റെ വാഹനം കുഴിയിൽ വീണെന്ന് സിജോ വീഡിയോയിൽ പറഞ്ഞു. വണ്ടി വളയ്ക്കാൻ നോക്കുന്നതിനിടയിൽ ഒരു ഓടിയിലേക്ക് വാഹനത്തിന്റെ മുൻപിലെ വീൽ വീഴുകയായിരുന്നു. ഇതിനെകുറിച്ച് വളരെ രസകരമായ കമന്റുകളാണ് സിജോ വീഡിയോയിൽ പറയുന്നത്.

 

 

'ജാസ്മിൻ മാൻഡ്രേക്ക് ആണ്, ബിഗ് ബോസിൽ വെച്ചേ ഞങ്ങൾ പറയാറുണ്ട്. ആർക്കെങ്കിലും പണി കൊടുക്കാൻ പ്ലാൻ ഉണ്ടെങ്കിൽ ശത്രുസംഹാര പൂജയൊന്നും നടത്തേണ്ട, നേരെ ജാസ്മിനെ വിളിച്ചിട്ട് എനിക്കൊരു ശത്രുവുണ്ട്, മുടിച്ച് കളയണമെന്ന് പറഞ്ഞാൽ അവൾ വന്നാൽ കാര്യം നടക്കും. ഷൂട്ട് പ്ലാൻ ചെയ്തപ്പോൾ തന്നെ ജാസ്മിന് പനി പിടിച്ചു, പിന്നെ കാർ തിരിച്ചെടുക്കുന്നതിനിടക്ക് കാർ ജാം ആയ കുഴിയിൽ വീണു. ഒരു വീൽ കുഴിയിൽ ആണ്. ഷൂട്ട് ചെയ്യാൻ പോകുന്നതിനിടയിൽ ദാ ഇപ്പോൾ സഞ്ചരിക്കുന്ന കാർ ഒരു കല്ലിനിടിച്ചു', എന്നാണ് തമാശരൂപേണ സിജോ പറഞ്ഞത്.

 

 

അതേസമയം ഇത്രയൊക്കെ സംഭവിച്ചിട്ടും തങ്ങൾ ആ വീഡിയോ രസകരമായി തന്നെ ഷൂട്ട് ചെയ്ത് പൂർത്തിയാകിയതായി സിജോയും ജാസ്മിനും പറഞ്ഞു. അതിനിടയിൽ തങ്ങളുടെ സൗഹൃദത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. ബിഗ് ബോസിൽ വെച്ച് വലി അതി തന്നെ ഞങ്ങൾ കൂടിയിട്ടുണ്ടെന്നും എന്നാൽ ആ ദേഷ്യമൊന്നും അധികം നീണ്ടില്ലെന്നാണ് സിജോ പറഞ്ഞു. 'വഴക്കിട്ട് കഴിഞ്ഞാൽ ഞങ്ങൾ വലിയ അടിയായിരിക്കും. പക്ഷെ വളരെ പെട്ടെന്ന് ഇവൾ പിണക്കം മറക്കും. ബിഗ് ബോസിൽ വൈരാഗ്യം മനസിൽ വെക്കാതെ പെരുമാറുന്നയാളായിരുന്നു ജാസ്മിൻ', എന്നാണ് സിജോ പറഞ്ഞത്.

 

 

അതേസമയം ഹൗസിൽ തങ്ങളുടെ കോമ്പോയെ ബെസ്റ്റ് ഫ്രണ്ട്ഷിപ്പ് കോമ്പോ എന്നാണ് ആരാധകർ പറയാറുള്ളതെന്ന് ജാസ്മിനും പറഞ്ഞു. ഷൂട്ട് പൂർത്തിയാക്കിയതിന് ശേഷം സീസൺ 6 ലെ മറ്റ് മത്സരാർത്ഥികളായിരുന്ന സായ് കൃഷ്ണ, നിഷാന എന്നിവർ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുമായി കൊച്ചിയിൽ വെച്ച് കണ്ട വിശേഷങ്ങളും സിജോ പങ്കുവെച്ചിട്ടുണ്ട്.

 

അതിനിടെ ഇരുവരുടെയും കഷ്ടപ്പാടുകൾ വെറുതെയായില്ലെന്നാണ് വീഡിയോ കണ്ട ആരാധകർ ഒന്നടങ്കം പറയുന്നത്. സിജോ ബിഗ് ബോസിൽ പറഞ്ഞത് പോലെ കാട്ടുതീയായെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. ഇരുവരുടേയം കോമ്പോ തകർത്തെന്നും ജാസ്മിന്റെ റൊമാൻസ് അല്ലെങ്കിലും സൂപ്പറാണെന്നുമാണ് ചിലർ കുറിച്ചത്. ചിലരാകട്ടെ ജാസ്മിനൊപ്പം ഗബ്രിയെ കാണാത്തതിലെ പരിഭവം പങ്കുവെച്ചു. ഗബ്രിയായിരുന്നേൽ കൂടുതൽ പൊളിച്ചേനെ എന്നാണ് മറ്റ് കമന്റുകൾ. ചിലർ തമാശ രൂപേണ ജാസ്മിൻ ഗബ്രിയെ ചതിച്ചല്ലേ, ഗബ്രി ഇതൊന്നും കാണുന്നില്ലേയെന്നൊക്കെയുള്ള കമന്റുകൾ പങ്കിടുന്നുണ്ട്. എന്തായാലും വെറും മണിക്കൂറുകൾക്കുള്ളിൽ തന്നെ വീഡിയോ രണ്ടര മില്യൺ വ്യൂസ് കടന്ന് കഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (9 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (17 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (31 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (46 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (59 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends