Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫഹദ് ഫാസിൽ ചെയ്താൽ മാത്രമേ ഈ കഥാപാത്രം മികച്ചതാകൂ! പെട്ടെന്ന് വന്ന് അഭിനയിച്ച് ഞെട്ടിച്ചിട്ട് തിരിച്ചുപോകും- രജനികാന്ത്

07 OCTOBER 2024 03:23 PM IST
മലയാളി വാര്‍ത്ത

വേട്ടയ്യനിൽ പാട്രിക്ക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. ഹ്യൂമർ കലർന്ന കഥാപാത്രമാകും ഫഹദിൻ്റേത് എന്ന സൂചനയാണ് ചിത്രം നൽകുന്നത്. ഫഹദിൻ്റെ ക്യാരക്റ്റർ വീഡിയോ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. ചിത്രം ഒക്ടോബർ 10 ന് തിയേറ്ററിലെത്തും. എന്നാലിപ്പോഴിതാ ഫഹദിനെ പോലെയൊരു നാച്ചുറൽ ആർട്ടിസ്റ്റിനെ താൻ ഇതുവരെയും കണ്ടിട്ടില്ലെന്നും അസാധ്യമായ പെർഫോമൻസ് ആണ് അദ്ദേഹം വേട്ടയ്യനിൽ കാഴ്ചവച്ചിരിക്കുന്നതെന്നും രജനികാന്ത് പറയുന്നു. ഫഹദ് ഫാസിൽ ചെയ്താൽ മാത്രമേ ഈ കഥാപാത്രം മികച്ചതാകൂയെന്നും അദ്ദേഹത്തെ എങ്ങനെയെങ്കിലും ഈ സിനിമയിലേക്ക് കൊണ്ടുവരണമെന്നും സംവിധായകൻ ടി ജെ ജ്ഞാനവേലാണ് തന്നോട് പറയുന്നത്. ഷൂട്ടിങ് സമയത്ത് ഫഹദ് കാരവനിൽ ഉണ്ടായിരിക്കില്ല, എവിടെയാണെന്നും അറിയില്ല പക്ഷെ ഷോട്ടിന് വിളിച്ചാൽ പെട്ടെന്ന് വന്ന് അഭിനയിച്ച് ഞെട്ടിച്ചിട്ട് തിരിച്ചുപോകുമെന്നും വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിൽ രജനികാന്ത് പറഞ്ഞു.

ഫഹദ് അവതരിപ്പിച്ച കഥാപാത്രം ആരാണ് ചെയ്യാൻ പോകുന്നതെന്ന കൺഫ്യൂഷൻ ആദ്യം എനിക്കുണ്ടായിരുന്നു. അപ്പോഴാണ് ഫഹദ് ഫാസിൽ ചെയ്താൽ മാത്രമേ ഈ കഥാപാത്രം നന്നാകൂ, അദ്ദേഹത്തെ എങ്ങനെയെങ്കിലും ഈ സിനിമയിലേക്ക് കൊണ്ടുവരണമെന്ന് സംവിധായകൻ ടിജെ ജ്ഞാനവേൽ പറയുന്നത്. വളരെ എന്റർടൈനിങ് ആയ കഥാപാത്രമാണ് അത്, ഫഹദ് അതിൽ ഓക്കേ ആകുമോയെന്ന സംശയം എനിക്ക് ഉണ്ടായിരുന്നു. ഞാൻ ഫഹദിന്റെ മലയാള സിനിമകളൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല. ആകെ കണ്ടിട്ടുള്ളത് മാമന്നനും വിക്രമും മാത്രമാണ്. രണ്ടിലും ഫഹദ് സീരിയസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അപ്പോൾ ജ്ഞാനവേലാണ് ഫഹദിന്റെ മലയാള സിനിമകൾ കണ്ടു നോക്കണമെന്നും സൂപ്പർ ആർട്ടിസ്റ്റ് ആണ് അദ്ദേഹമെന്നും എന്നോട് പറഞ്ഞത്', രജനികാന്ത് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (8 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (15 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (22 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (30 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (44 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (59 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

Malayali Vartha Recommends