Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരേഷ് ഗോപിയെ കണ്ടയുടൻ ഓടി വന്ന് കെട്ടിപിടിച്ച സംയുക്ത:- രാധികയ്ക്ക് ആ സമ്മാനം...

08 OCTOBER 2024 04:36 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന,തിരക്കുള്ള നായികമാരിലൊരാളായിരുന്നു സംയുക്ത വര്‍മ്മ. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. സിനിമയിലേക്കുള്ള നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാളികൾ. അടുത്തിടെ പരസ്യ ചിത്രങ്ങളിലൂടെയും മറ്റും വീണ്ടും ക്യാമറക്ക് മുന്നിലേക്ക് എത്തിയെങ്കിലും സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ് താരം. സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് സംയുക്ത. നടിയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. പൊതുവേദികളിലും സംയുക്ത എത്താറുണ്ട്.

പൊതുപരിപാടികളിൽ അതിഥിയായി പ്രത്യക്ഷപ്പെടുന്ന ശീലമൊന്നും നടി സംയുക്ത വർമയ്ക്ക് ഇല്ലായിരുന്നു. വളരെ വിരളമായി മാത്രമാണ് ഇത്തരം ചടങ്ങുകളിൽ നടി പ്രത്യക്ഷപ്പെട്ടിരുന്നത്. സെലിബ്രിറ്റികളുടെ വിവാഹം പോലുള്ളവയ്ക്ക് കുടുംബസമേതം സംയുക്ത എത്താറുണ്ട്. സിനിമ വിട്ടശേഷം മാഗസീനുകൾക്ക് വേണ്ടി പോലും വളരെ വിരളമായി മാത്രമെ സംയുക്ത മോഡലിങ് ചെയ്തിട്ടുള്ളു. അഭിമുഖങ്ങളും നൽകാറില്ലായിരുന്നു. ഇപ്പോഴിതാ സിനിമാക്കാരും ഭാഗമായിട്ടുള്ള ഒരു ചടങ്ങിൽ അതിഥി സംയുക്ത പങ്കെടുത്തതിന്റെ വിശേഷങ്ങളും വീഡിയോയുമാണ് സോഷ്യൽമീഡിയയിൽ‌ നിറയുന്നത്. കഴിഞ്ഞ ദിവസം മാതൃഭൂമി ഡയറക്ടറും സിനിമാ നിർമ്മാതാവുമായിരുന്ന പി.വി ഗംഗാധരന്റെ സ്മരണക്കായി കോഴിക്കോട് സംഘടിപ്പിച്ച ദ്വിദിന ചലച്ചിത്ര ശില്പശാലയായ ഗംഗാതരംഗത്തിൽ പങ്കെടുക്കാനാണ് സംയുക്ത എത്തിയത്.


സമാപനസമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയായിരുന്നു ഉദ്ഘാടനം ചെയ്തത്. സംയുക്തയെ കൂടാതെ ജിയോ ബേബി, കൈതപ്രം ദാമോധരൻ നമ്പൂതിരി, സത്യൻ അന്തിക്കാട് തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കറുപ്പ് നിറത്തിലുള്ള കുർത്തയും അതിനിണങ്ങുന്ന ഹെവി ലോങ് മാലയും അണിഞ്ഞ് സിംപിൾ ലുക്കിലാണ് സംയുക്ത ചടങ്ങിന് എത്തിയത്. ഇടതൂർന്ന നീളൻ മുടി അഴിച്ചിട്ട് സിന്ദൂരവും ചാർത്തിയിരുന്നു. ചടങ്ങുന്ന നടക്കുന്ന സ്ഥലത്തേക്ക് വാഹനത്തിൽ വന്നിറങ്ങിയപ്പോൾ തന്നെ സ്ത്രീകൾ അടക്കം എല്ലാവരും പ്രിയപ്പെട്ട നായികയെ വളഞ്ഞു.

 

 

എല്ലാവരോടും കുശലം പറയുകയും പരാതിയോ പരിഭവമോ ഇല്ലാതെ അടുത്തെത്തിയവർക്കെല്ലാം ഒപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു സംയുക്ത. ഈ ചടങ്ങിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ വൈറലായത് സുരേഷ് ഗോപിയെ കണ്ടയുടൻ ഓടി വന്ന് കെട്ടിപിടിച്ച സംയുക്തയുടെ വീഡിയോയാണ്. ഉദ്ഘാടന വേദിക്കരികിൽ സംയുക്ത കണ്ടയുടൻ സുരേഷ് ഗോപി അടുത്തേക്ക് വിളിച്ചു. ഉടൻ ഓടി വന്ന സംയുക്ത സുരേഷ് ഗോപിയെ കെട്ടിപിടിച്ച് സ്നേഹം പ്രകടിപ്പിച്ചു.

ഒരു കാലത്ത് ഹിറ്റ് സൃഷ്ടിച്ച നായകനും നായിക എന്നതിനപ്പുറം ഒരു അനിയത്തിയോടുള്ള വാത്സല്യം എപ്പോഴും സുരേഷ് ഗോപിക്ക് സംയുക്തയോടുണ്ട്. മാത്രമല്ല ഇരുവരും കുടുംബ സുഹൃത്തുക്കൾ കൂടിയാണ്. അ‍ഞ്ചോളം സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
അതിൽ ഒരു സിനിമയിൽ സുരേഷ് ഗോപിയുടെ സഹോദരിയുടെ വേഷമായിരുന്നു സംയുക്തയ്ക്ക്.

 

 

മേഘസന്ദേശം അടക്കം നിരവധി സിനിമകളിൽ ഇരുവരും ജോഡികളായി അഭിനയിച്ചിട്ടുണ്ടെങ്കിലും എന്നും മലയാളികൾക്ക് ഇഷ്ടം തെങ്കാശിപ്പട്ടണമാണ്. സുരേഷ് ഗോപിയെ കെട്ടിപിടിക്കുന്ന സംയുക്തയുടെ വീഡിയോ പുറത്ത് വന്നപ്പോൾ കണ്ണേട്ടനേയും മീനാക്ഷിയേയും വീണ്ടും ഒറ്റ ഫ്രെയിമിൽ കാണാൻ കഴിഞ്ഞ സന്തോഷമായിരുന്നു ആരാധകർക്ക്. അഭിമുഖങ്ങളിലെല്ലാം സുരേഷ് ഗോപിയെ കുറിച്ച് സംയുക്ത സംസാരിച്ചിട്ടുമുണ്ട്. സുരേഷേട്ടൻ എനിക്ക് ബ്രദറാണ്. അദ്ദേഹം നന്നായി എഞ്ചോയ് ചെയ്യുന്ന ആളാണ്.

 

 

ആഭരണങ്ങൾ വലിയ ഇഷ്ടമാണ്. രാധിക ചേച്ചിക്ക് ആഭരണങ്ങൾ വാങ്ങികൊടുക്കുന്നത് സുരേഷേട്ടനാണ്. രാധിക ചേച്ചിയുടെ കൈയ്യിൽ ആഭരണങ്ങളുടെ നല്ല കലക്ഷൻ തന്നെയുണ്ട്. സുരേഷേട്ടൻ അതൊക്കെ നന്നായി എഞ്ചോയ് ചെയ്യുന്ന ആളാണ്. ഈശ്വരാ ഇങ്ങനെ ഒരു അച്ഛനോ ഏട്ടനോ ഭർത്താവോ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്. ബിജു ചേട്ടനെ പോലെ മുത്തുക്കുട പിടിച്ചൂടേ, വെഞ്ചാമരം പിടിച്ചൂടേ എന്നൊന്നും ചോദിക്കുന്ന ആളല്ലെന്നാണ് സുരേഷ് ഗോപിയെ കുറിച്ച് സംസാരിക്കവെ സംയുക്ത മുമ്പൊരിക്കൽ പറഞ്ഞത്. 

 

 

സുരേഷ് ഗോപിയെ പോലെ തന്നെ സംയുക്തയ്ക്കും ആഭരണങ്ങൾ വാങ്ങാനും അണിയാനും താൽപര്യമാണ്. പൊതു ചടങ്ങുകളിൽ നടി പ്രത്യക്ഷപ്പെടുമ്പോൾ ഫാഷൻ പ്രേമികളുടെയെല്ലാം ശ്രദ്ധ സംയുക്ത അണിഞ്ഞിരിക്കുന്ന ആഭരണങ്ങളിലേക്കാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (8 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (15 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (22 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (30 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (44 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (59 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

Malayali Vartha Recommends