Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരൊറ്റ ദിവസം കൊണ്ട് 3.1 മില്യണ്‍ അടിച്ച് ട്രെന്‍ഡിങ്ങിൽ കേറി ജാസ്മിന്റെ റീല്‍; പിന്നാലെ വിമർശിച്ച് സോഷ്യൽ മീഡിയ സോഷ്യൽ മീഡിയ

10 OCTOBER 2024 05:25 PM IST
മലയാളി വാര്‍ത്ത

സീസണ്‍ 6 ല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട, വിമര്‍ശിക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ ജാഫര്‍. ബിഗ്‌ബോസിനകത്ത് ആയിരുന്നപ്പോഴും ജാസ്മിന്റെ വ്യക്തി ജീവിതമായിരുന്നു പുറത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്.

ഇപ്പോഴും ഇത് തന്നെയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. വിവാദങ്ങള്‍ക്ക് യാതൊരു കുറവും ഇല്ല. ബിഗ് ബോസ് ഹൗസില്‍ ആദ്യ ആഴ്ചകളില്‍ തന്നെ ചര്‍ച്ചയായ വിഷയമായിരുന്നു ജാസ്മിനും ഗബ്രിയും തമ്മിലുള്ള ബന്ധം. തങ്ങള്‍ സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരും ആദ്യം പറഞ്ഞിരുന്നതെങ്കിലും പലപ്പോഴും അത് അങ്ങനെയല്ലാ എന്ന് തന്നെയായിരുന്നു പ്രേക്ഷക വിലയിരുത്തല്‍. ഷോയിലെ ഏറ്റവും വെറുക്കപ്പെട്ട കോമ്പോയായി പിന്നീട് ഇരുവരും മാറുകയായിരുന്നു. കടുത്ത സൈബർ ആക്രമണാണ് ജാസ്മിൻ-ഗബ്രി കോമ്പോയ്ക്ക് നേരിടേണ്ടി വന്നത്.

സുഹൃത്തുക്കളാണെന്ന് പറഞ്ഞ് ലൗ കോമ്പോ പിടിച്ച് ഇരുവരും പ്രേക്ഷകരെ വിഡ്ഢികളാക്കുകയാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആക്ഷേപം. വിവാഹം ഉറപ്പിച്ചായിരുന്നു ജാസ്മിൻ ഷോയിൽ എത്തിയത്. ഇതൊന്നും ചിലരെ ചൊടിപ്പിച്ചു. ഗബ്രിയുമായുള്ള സൗഹൃദം പിന്നീട് ജാസ്മിന്റെ വിവാഹം മുടങ്ങാൻ കാരണമായിരുന്നു. താൻ ഇനിയും വിഡ്ഢിയാകാൻ ഇല്ലെന്നും വിവാഹത്തിൽ നിന്നും പിൻമാറുകയാണെന്നും വിവാഹം നിശ്ചയിച്ച യുവാവ് തന്നെ മുന്നോട്ട് വന്ന് വ്യക്തമാക്കുകയായിരുന്നു.



ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദത്തിനെതിരെ കുടുംബവും കടുത്ത എതിർപ്പാണ് ഉയർത്തിയത്. അതുകൊണ്ട് തന്നെ ഷോ കഴിഞ്ഞ് പുറത്തെത്തിയാൽ ജാസ്മിൻ-ഗബ്രി കൂട്ടുകെട്ടിന് എന്ത് സംഭവിക്കുമെന്നായിരുന്നു ആരാധകർ ഉറ്റുനോക്കിയത്. എന്നാൽ ഷോയിൽ ഉണ്ടായിരുന്ന അതേ സൗഹൃദവും അടുപ്പവും പുറത്തും ഇരുവരും പുലർത്തി.

ഇത്തരം വിമർശനങ്ങളെയെല്ലാം തള്ളി വളരെ വലിയ ആത്മബന്ധമാണ് ഇരുവരും കാത്തുസൂക്ഷിക്കുന്നത്. ഇപ്പോൾ ഓടി നടന്നത് പ്രമോഷനുകളിലും ഉദ്ഘാടന പരിപാടികളിലുമെല്ലാം പങ്കെടുക്കുകയാണ് ജാസ്മിനും ഗബ്രിയും. അടുത്തിടെ ഇരുവരും ഒന്നിച്ച് ഒരു മേഘാലയ യാത്രയും നടത്തിയിരുന്നു. യാത്രയുടെ വ്ലോഗും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഗബ്രിയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 

ഇപ്പോഴിതാ മേഘാലയിലെ ഒരു നദിയില്‍ കുളിക്കുന്നതിന്റെ റീലും ജാസ്മിന്‍ പങ്കുവെച്ചിരിക്കുകയാണ്. നിമിഷങ്ങള്‍ കൊണ്ട് റീല്‍ വൈറലായി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചു. ഇന്നലെ പങ്കുവെച്ച വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത് 3.1 മില്യണ്‍ ആളുകളാണ്.
രസകരമായ കമന്റുകളും റീലിന് താഴെ ആളുകള്‍ പങ്കുവെക്കുന്നുണ്ട്. ഇത് എവിടെയാണ് ലൊക്കേഷന്‍ എന്ന് ചോദിച്ച് എത്തിയത് ബിഗ് ബോസിലെ സഹമത്സരാർത്ഥിയും ജാസ്മിന്റെ അടുത്ത സുഹൃത്തുമായ റസ്മിന്‍ ഭായി ആണ്. മേഘാലയ എന്ന് ജാസ്മിന്‍ ഉത്തരവും നല്‍കുന്നുണ്ട്.     അതോടൊപ്പം തന്നെ റസ്മിനോട് ഈ ടൂറിനെക്കുറിച്ചൊന്നും പറഞ്ഞില്ലേ, അല്ലെങ്കില്‍ റസ്മിന്‍ വെറുതെ ചോദിച്ചതാണോയെന്ന കമന്റുകളുമുണ്ട്. 'മേഘാലയിലെ പൂളിൽ ആരോ ഒരു ജലകന്യകയെ കണ്ടെന്നൊരു വാർത്ത കേട്ടിരുന്നു. ഇപ്പോഴാ അത് സത്യമായിരുന്നുവെന്നു മനസ്സിലായത്' എന്നാണ് മറ്റൊരാളുടെ കമന്റ്. എന്നാല്‍ 'വീട്ടിൽ ഒരു മണിക്കൂർ ബാത്‌റൂമിൽ കരയുന്നത് കേട്ടപ്പോൾ സങ്കടം തോന്നി.   ഇപ്പോൾ ഇതു കണ്ടപ്പോൾ അതു ഓർമ്മ വന്നു' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. 'എല്ലാ ദുഖങ്ങളുടെയും, ഒറ്റപ്പെടുത്തലുകളുടെയും, കുറ്റപ്പെടുത്തലുകളുടെയും അവസാനം ഇതുപോലെ എല്ലാം മറന്നു സന്തോഷിക്കാനുള്ള അവസരം പടച്ചോൻ എല്ലാ ജാസ്മിൻ മാർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. എപ്പോഴോ കുറച്ചു ഇഷ്ടക്കേട് തോന്നിയിരുന്നു ജാസ്മിൻ. പക്ഷെ ജാസ്മിൻ നീയാണ് ശരി.     ഒത്തിരി ഇഷ്ട്ടം. ഒത്തിരി സ്നേഹം. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ' എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നത്. വേദനിപ്പിച്ചവരും കുറ്റപ്പെടുത്തിയ വരും ഒറ്റപ്പെടുത്തിയവരും മാത്രമല്ല ഏത് അവസരത്തിലും വിട്ടുകൊടുക്കാതെ കൂട്ടത്തിൽ നിന്ന് സപ്പോർട്ട് ചെയ്ത ഒരുപാട് പേരുമുണ്ട്. പഴയ കാലങ്ങൾ ഓർക്കുമ്പോൾ കൂടെ അതും കൂടി ഓർക്കണം കേട്ടോ. ഇനിയും അങ്ങോട്ട് ഉണ്ടാകും എന്ന് നിമല്‍ എന്നയാളും കുറിച്ചു.    അതേസമയം, പതിവ് പോലെ ചിലർ നെഗറ്റീവ് കമന്റുകളുമായി എത്തിയിട്ടുണ്ട്. 'പെർഫ്യൂം ഞങ്ങൾക്ക് ഹറാം ആണെന്ന് പറഞ്ഞവൾ ദേ കുട്ടി ട്രൗസറും ഇട്ട് വെള്ളത്തിൽ മുങ്ങി കളിക്കുന്നു' എന്നാണ് റാഷിദ് എന്നയാളുടെ കമന്റ്. എന്നാ അടുത്ത തവണ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ കാഞ്ചീപുരം പട്ടുസാരി ഉടുക്കാമെന്നാണ് ഇതിന് മറുപടിയായി ഒരാള്‍ കുറിച്ചത്. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (9 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (16 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (23 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (31 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (45 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

Malayali Vartha Recommends