Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സണ്ണി ലിയോണിനെ വിളിച്ച് വരുത്തി അപമാനിച്ചു; ഫ്‌ളവേഴ്‌സ് ചാനലിലെ പരിപാടിക്കിടയിൽ സംഭവിച്ചത്!!

11 OCTOBER 2024 06:25 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലേക്കുള്ള നടി സണ്ണി ലിയോണിന്റെ കടന്ന് വരവ് ഏറെ ചർച്ചയായതാണ്. പോൺ രംഗത്ത് നിന്നുമാണ് സണ്ണി സിനിമയിലേക്ക് കടന്ന് വരുന്നത്. വളരെ പെട്ടെന്ന് ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സണ്ണി ലിയോണിന് സാധിച്ചു. 2011 ൽ ബിഗ് ബോസ് ഹിന്ദിയിൽ മത്സരാർത്ഥി ആയെത്തിയതോടെ ആണ് സണ്ണി ലിയോണിനെ മുംബൈ സിനിമാ ലോകം അറിയുന്നത്.

പിന്നീട് ജിസം 2 എന്ന ഇറോട്ടിക് സിനിമയിൽ നായികയായി തുടക്കം കുറിച്ചു. ജിസം 2 ഹിറ്റായതോടെ സണ്ണി ലിയോണിന്റെ കരിയർ ‌മാറി മറിഞ്ഞു, ഇന്ത്യയാെട്ടാകെ സണ്ണി ലിയോൺ തരംഗം അലയടിച്ചു. കേരളത്തിലും വൻ ആരാധക വൃന്ദം നടിക്കുണ്ടായി. ഇന്ന് രാജ്യത്ത് തന്നെ ജനപ്രീതിയില്‍ പുരുഷ താരങ്ങള്‍ക്കൊപ്പമാണ് അവരുടെ സ്ഥാനം.

നടി മാത്രമല്ല അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് സണ്ണി ലിയോണ്‍. ഇപ്പോഴിതാ സണ്ണി ലിയോണിനെ അപമാനിച്ചെന്ന് ആരോപിച്ച് ഫ്‌ളവേഴ്‌സ് ചാനലിലെ പരിപാടിക്കെതിരെ വിമര്‍ശനം. പേട്ടറാപ്പ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പരിപാടിയിലെത്തിയ സണ്ണി ലിയോണിനേയും പ്രഭുദേവയേയും അവഹേളിച്ചെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയിലൂടെ ശ്രീനാഥ് സദാനന്ദന്‍ എന്ന യുവാവ് പങ്കുവച്ച കുറിപ്പാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:- ഓണത്തിന് ഫ്‌ലവേഴ്‌സ് ചാനലില്‍ കാണിച്ച ഒരു പ്രോഗ്രാമിന്റെ റീല്‍ ഫേസ്ബുക്കില്‍ കണ്ടിരുന്നു. സണ്ണി ലിയോണ്‍ ഗസ്റ്റ് ആയിട്ട് വന്ന പ്രോഗ്രാം ആയിരുന്നു. റീല് കണ്ടപ്പോള്‍ തന്നെ അത് ശരിയല്ലല്ലോ എന്നൊരു തോന്നല്‍ ഉണ്ടായി. അതിനു താഴെ ഉണ്ടായിരുന്ന കമന്റുകളും ഏകദേശം എന്റെ അഭിപ്രായത്തോട് യോജിക്കുന്നതായിരുന്നു. തുടര്‍ന്ന് യൂട്യൂബിലെ ലിങ്ക് എടുത്ത് ഒന്ന് നോക്കി. 

 

'പേട്ടറാപ്പ്' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സണ്ണി ലിയോണും പ്രഭുദേവയും ഫ്‌ളവേഴ്‌സിന്റെ ഒരു പ്രോഗ്രാമില്‍ അതിഥികളായി എത്തിയതാണ് . അവരെ സ്വീകരിച്ച രീതി വളരെ പരിതാപകരമായിപ്പോയി എന്നേ പറയാന്‍ പറ്റൂ. സണ്ണിലിയോണിനെ നിര്‍ത്തിക്കൊണ്ട് അടിമുടി ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിറച്ചാണ് അവതാരകനും പങ്കെടുത്ത മറ്റുള്ള താരങ്ങളുംസംസാരിച്ചത്. ഒന്നാമത്തെ കാര്യം...നമ്മളെ നോക്കി ആരെങ്കിലും എന്തെങ്കിലും പറഞ്ഞു ചിരിക്കുമ്പോള്‍ അവരുടെ ഭാഷ നമുക്കറിയില്ലെങ്കില്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ഒന്ന് ചിന്തിച്ചു നോക്കിയാല്‍ മതി. അവര്‍ അവിടെ അതും കേട്ട് ചിരിച്ചു നിന്നു.    നമ്മുടെ പ്രിയപ്പെട്ട താരങ്ങള്‍ അവരെക്കുറിച്ച് എന്തൊക്കെയോ ഡബിള്‍ മീനിങ് കമന്റ് പറയുന്നു ചിരിക്കുന്നു ആസ്വദിക്കുന്നു. ചാനലില്‍ സംപ്രേക്ഷണം ചെയ്ത സമയത്ത് ആയിരിക്കും, ചിലയിടങ്ങളില്‍ ആവശ്യത്തിന് മ്യൂസിക് ചേര്‍ത്ത് ഈ ഡയലോഗുകള്‍ പൊലിപ്പിച്ചത്. പോണ്‍ ചിത്രങ്ങളില്‍ നിന്ന് ഹിന്ദി സിനിമയിലേക്ക് വന്ന ആളാണ് സണ്ണി ലിയോണ്‍. അങ്ങനെ ഒരു വാര്‍ത്തയോ അല്ലെങ്കില്‍ ആ വിഷയത്തെക്കുറിച്ചുള്ള പരാമര്‍ശമോ ഒക്കെ ഒരു കാലം കഴിഞ്ഞ് അപ്രസക്തമാകേണ്ടതല്ലേ..    എന്റെ അഭിപ്രായത്തില്‍ അതൊക്കെ ഒരു പത്തുവര്‍ഷം മുമ്പ് തന്നെ തീര്‍ന്നതാണ്. ഈ പരിപാടിയില്‍ ഇവരുടെകാട്ടിക്കൂട്ടലുകള്‍ കണ്ടാല്‍ തോന്നും സണ്ണി ലിയോണിന്റെ പൂര്‍വകാലം ഇവര് കഴിഞ്ഞ ആഴ്ച ആണ് അറിഞ്ഞതെന്ന്. അത് പ്രേക്ഷകരേ അറിയിക്കാന്‍ പാടുപെടും പോലെ ഉണ്ടായിരുന്നു.. പൊസിഷനില്‍ നില്‍ക്കുക, ഷാജോണുമായിട്ട് സീന്‍ ഉണ്ട് , കമോണ്‍ ബേബി ഓയാ.. എന്നൊക്കെ പറയുക ഇതൊക്കെയാണ് അവരുടെ തമാശ. മറ്റൊരു കാര്യം.     അവരോടൊപ്പം ആ സ്റ്റേജില്‍ ഉണ്ടായിരുന്നത് മുഴുവന്‍ പുരുഷന്മാരായിരുന്നു. സുന്ദരിക്ക് പൊട്ടു കുത്തുന്ന മത്സരത്തില്‍ ഒക്കെ ഡബിള്‍ മീനിങ്ങിന്റെ അകമ്പടിയോടെ ഈ പുരുഷന്മാരുടെ ഇടയില്‍ സണ്ണി ലിയോണ്‍ പങ്കാളിയാകുന്നത് കണ്ടപ്പോള്‍ സ്വാഭാവികമായും ഒരു ബുദ്ധിമുട്ട് തോന്നി. സ്ത്രീകളായിട്ട് മറ്റാരെങ്കിലും കൂടെ ആ സ്റ്റേജില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി. അവിടെ ഓഡിയന്‍സ് ആയിട്ട് ബീന ആന്റണി,മാനസ ഉള്‍പ്പെടെപലരെയും കാണിക്കുന്നുണ്ട്. പക്ഷേ മുന്‍പത്തെ പ്രോഗ്രാമില്‍ നിന്ന് കാണിക്കുന്നതാണെന്ന് മനസ്സിലാകും.   അവിടെ അവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്തായാലും സ്റ്റേജിലേക്ക് വന്നേനെ, മാത്രമല്ല ആ ഓഡിയന്‍സിന്റെ കൂട്ടത്തില്‍ ഗിന്നസ് പക്രു ഉണ്ട്. ഈ കോപ്രായത്തില്‍ അവര് ഗിന്നസ് പക്രുവിനെ ഉള്‍പ്പെടുത്താതിരിക്കുമോ. ഒരുപക്ഷേ കാണുന്ന എന്റെ പ്രശ്‌നമായിരിക്കാം.അവരുടെ ജനപ്രീതി നേടിയ ഒരു പ്രോഗ്രാമിന്റെ ശൈലി തന്നെയാണ് പിന്തുടര്‍ന്നിരിക്കുന്നത്. അത് ബോഡി ഷേമിങ്ങിനും ഡബിള്‍ മീനിങ്ങിനും ഒക്കെ പേരുകേട്ട പ്രോഗ്രാം ആണ്.അത് അവര്‍ക്ക് കുഴപ്പമില്ല പിന്നെ ബാക്കിയുള്ളവര്‍ക്ക് എന്താണ് കുഴപ്പം എന്നാണ് അതിന്റെ ആരാധകരും ചോദിക്കുന്നത്.   ഇവിടെ ഒരുപക്ഷേ ഈ പ്രോഗ്രാമില്‍ സണ്ണി ലിയോണിനോ പ്രഭുദേവയ്‌ക്കോ പ്രിയ താരങ്ങളുടെ പെരുമാറ്റത്തില്‍ യാതൊരു പ്രശ്‌നവും തോന്നിയിട്ടുണ്ടാവില്ല. എന്നാല്‍ തീര്‍ച്ചയായും ആ പ്രോഗ്രാമിന്റെ നിലവാരത്തെക്കുറിച്ച് അവര്‍ക്ക് ഒരു ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടാവു.അതുറപ്പാണ്. പ്രഭുദേവയെക്കുറിച്ച് ഞാന്‍ അധികം പറഞ്ഞിട്ടില്ലെങ്കില്‍, അതിന് കാരണം ആ പ്രോഗ്രാമിലും പ്രഭുദേവയ്ക്ക് അത്ര പ്രാധാന്യമേ കൊടുത്തിട്ടുള്ളൂ.       കുട്ടിക്കാലത്ത് 'മുക്കാല മുക്കാബല' ഒക്കെ ദൂരദര്‍ശനില്‍ കണ്ടിട്ടുള്ളവര്‍ക്ക് അദ്ദേഹത്തെ പോലൊരാളെ ഇങ്ങനെ സ്വീകരിക്കാന്‍ കഴിയില്ല. . പിന്നെ അതിഥി ആയിട്ട് വിളിക്കുമ്പോള്‍ ഇങ്ങനെയൊക്കെയാണോ വേണ്ടത് എന്നൊരു ചിന്ത കാണുന്നവരുടെ ഉള്ളില്‍ തോന്നുന്നതാണ്. സിനിമയില്‍ ഉള്ളവര്‍ തന്നെ ഒരു നടിയോട് പെരുമാറുന്നത് അങ്ങനെയാണെങ്കില്‍ അതല്പം ഗൗരവമായ കാര്യമാണ്. അതിഥി ദേവോ ഭവ എന്നൊന്നും കരുതിയില്ലെങ്കിലും. അല്പം കൂടി മാന്യത ആവാമായിരുന്നു. ഇങ്ങനെ വിളിച്ചു വരുത്തി അപമാനിക്കുന്ന പരിപാടി ചെയ്യാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത് എന്നും പറഞ്ഞാണ് ആരാധകന്റെ കുറിപ്പ് അവസാനിക്കുന്നത്.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (8 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (15 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (22 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (30 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (44 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (59 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

Malayali Vartha Recommends