Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരുപാട് വേദനകൾ അനുഭവിച്ചിട്ടുണ്ട്; ആത്മഹത്യക്ക് വരെ ശ്രമിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അംശിത അക്ബർഷാ!!

11 OCTOBER 2024 06:42 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു. കബനി എന്ന സീ കേരളം സീരിയലിലെ രംഭ എന്ന വില്ലത്തിയായി എത്തിയ അൻഷിത ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കൂടെവിടെ എന്ന മലയാളം സീരിയലിലൂടെ നായികയായി മാറുകയായിരുന്നു. കൂടെവിടെയിലെ സൂര്യ കൈമൾ എന്ന മിടുക്കി കഥാപാത്രത്തെ അവതരിപ്പിച്ച് അൻഷിത  മലയാളികളുടെ പ്രിയപ്പെട്ടവളായി മാറി.

വലിയ ജനപ്രീതിയുള്ള പരമ്പരയായിരുന്നു അൻഷിത നായികയായ കൂടെവിടെ. ഈ പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ അൻഷിതയ്ക്ക് കഴിഞ്ഞു. കൂടെവിടെയിലെ അഭിനയത്തിനുശേഷം നിരവധി അവസരങ്ങൾ അൻഷിതയെ തേടിയെത്തി. അധികം വൈകാതെ അഭിനയമികവുകൊണ്ട് അൻഷിതയ്ക്ക് തമിഴ് സീരിയലിലും ലീഡ് റോൾ ചെയ്യാൻ അവസരം ലഭിച്ചു. ചെല്ലമ്മ എന്ന സീരിയലിൽ ടൈറ്റിൽ റോളിൽ തന്നെയാണ് അൻഷിത എത്തിയത്. ചെല്ലമ്മ ഇപ്പോൾ മലയാളത്തിലേക്ക് മൊഴിമാറ്റി ഏഷ്യാനെറ്റിലും സംപ്രേഷണം ചെയ്യുന്നുണ്ട്. തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ അർണവ് ആണ് പരമ്പരയിൽ നായകനായി എത്തുന്നത്. 

മലയാളത്തിലെ പോലെതന്നെ തമിഴ് സീരിയല്‍ ലോകത്തും തന്റേതായ ഇടം കണ്ടെത്താൻ അൻഷിതയ്ക്ക് സാധിച്ചു. എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ താരമിപ്പോൾ ബിഗ് ബോസിലും മത്സരിക്കുന്നുണ്ട്. തമിഴ് ബിഗ് ബോസിൽ ആണ് താരമെത്തുന്നത്.  
അതിന്റെ ഇൻട്രോ വീഡിയോയിൽ അൻഷിത, തന്നെകുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തമിഴിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസിലെ ഈ സീസൺ, കമൽ ഹാസന് പകരം വിജയ് സേതുപതിയാണ് നിയന്ത്രിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.    തന്റെ ഈ പ്രായത്തിനിടയിൽ ഒരുപാട് വേദനകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും പലപ്പോഴും ആത്മഹത്യക്ക് വരെ ശ്രമിക്കേണ്ടി വന്നിട്ടുണ്ടെന്നും അൻഷിത പറയുകയുണ്ടായി. എന്നാൽ ഇതിന് പിന്നാലെ അൻഷിതയുമായി ബന്ധപ്പെട്ട ഒരു വിവാദ സംഭവം എടുത്തിടുകയാണ് പലരും സമൂഹ മാധ്യമങ്ങളിൽ.   സീരിയലിലെ സഹതാരമായ അർണവുമായുള്ള ബന്ധത്തെ കുറിച്ച് ഉയർന്നുവന്ന വിവാദങ്ങളാണ് താരം സൂചിപ്പിക്കുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 'ജനിച്ചതും വളർന്നതുമെല്ലാം കേരളത്തിൽ ആണെങ്കിലും ചെല്ലമ്മയായിട്ടാണ് തമിഴ് പ്രേക്ഷകർക്ക് തന്നെ അറിയുന്നത്. എന്നോട് വളരെയധികം സ്നേഹം അവർ കാണിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ യഥാർത്ഥ അൻഷിത ആരെന്നറിയാനുള്ള സമയമായി. ബിഗ് ബോസ് വീട്ടിലേക്കുള്ള കടന്നുവരവ് എന്റെ ജീവിതത്തിലെ പുതിയൊരു യാത്രയാണ്' താരം പറഞ്ഞു.    'മലയാളത്തിൽ ചെറിയ വേഷങ്ങളിലൂടെയാണ് ഞാൻ തുടങ്ങിയത്. എന്നാൽ പിന്നീട് വലിയൊരു സീരിയലിൽ എനിക്ക് മികച്ച വേഷം കിട്ടി. അതിന് ശേഷമാണ് തമിഴ്‌നാട്ടിൽ നിന്ന് എനിക്ക് ഓഫറുകൾ ലഭിക്കാൻ തുടങ്ങിയത്. മലയാളികളേക്കാൾ കൂടുതൽ സ്നേഹവും പരിഗണനയും എനിക്ക് എനിക്ക് തമിഴ്‌നാട്ടുകാരാണ്.     പലരും എന്നെ സ്വന്തം മകളായി പോലും കണ്ട് തുടങ്ങി' അൻഷിത മനസ് തുറന്നു. തന്റെ മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം അമ്മയാണ് വളർത്തിയതും ഈ നിലയിൽ എത്തിച്ചതെന്നും താരം പറയുന്നു. '27 വയസിനിടെ പലതും അനുഭവിക്കേണ്ടി വന്നു. എന്റെ പ്രായത്തിൽ കവിഞ്ഞുള്ള ക്രൂരമായ കാര്യങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒന്നോ രണ്ടോ തവണ ആത്മഹത്യ ചെയ്‌താലോ എന്ന് വരെ തോന്നിയിരുന്നു. എന്റെ സുഹൃത്തുക്കളാണ് കൂടെ നിന്നത്.   അവരില്ലെങ്കിൽ ഇന്ന് ഞാനുമില്ല' താരം പറഞ്ഞു. നേരത്തെ ചെല്ലമ്മ എന്ന തമിഴ് സീരിയയിലെ സഹതാരമായിരുന്ന അർണബുമായി അൻഷിത പ്രണയത്തിൽ ആണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെ വലിയ വിവാദങ്ങളിലാണ് താരം ചെന്നുപെട്ടത്. നടന്റെ ഭാര്യയായ ദിവ്യ അൻഷിതയ്ക്ക് എതിരെ രംഗത്ത് വന്നതോടെ പ്രശ്‌നങ്ങൾ വഷളായിരുന്നു. തുടർന്ന് അർണബ് ദിവ്യയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇതിൽ അൻഷിതയെ ആയിരുന്നു പലരും കുറ്റപ്പെടുത്തിയത്.     ഇതുൾപ്പെടെയുള്ള കാര്യങ്ങളാണ് താരം ബിഗ് ബോസ് വീട്ടിൽ കടന്നുപോവുമ്പോൾ സൂചിപ്പിച്ചതെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. വിവാദ നായകനായ അർണബും ബിഗ് ബോസിൽ അൻഷിതയ്ക്ക് ഒപ്പം ഉണ്ടെന്നതാണ് കൗതുകകരമായ കാര്യം. ഇരുവരും വിവാദങ്ങൾക്ക് ശേഷവും ഷൂട്ടിംഗ് ലൊക്കേഷനിലെ ഉൾപ്പെടെ വീഡിയോകൾ പങ്ക് വയ്ക്കുക പതിവായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (9 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (16 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (23 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (31 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (45 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

Malayali Vartha Recommends