Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേക്കിനുള്ളിലൊളിപ്പിച്ച ആ വമ്പൻ സർപ്രൈസ്; നവ്യയുടെ പിറന്നാൾ ഗംഭീരമാക്കി സുഹൃത്തുക്കൾ!!

14 OCTOBER 2024 06:25 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ നിറഞ്ഞ് നിന്ന നായിക നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ. ചിത്രത്തിൽ നടൻ ദിലീപായിരുന്നു നായകൻ.

 

നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് നവ്യയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. പ്രേക്ഷകർക്ക് ഇന്നും അതിലെ കഥാപാത്രമായ ബാലാമണിയാണ് നവ്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

ഇന്ന് നവ്യയുടെ മുപ്പത്തിയൊന്‍പതാം ജന്മദിനമാണ്. ഇപ്പോഴിതാ തന്റെ പിറന്നാൾ ആഘോഷമാക്കിയതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുകയാണ് നവ്യ.

 

വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് സർപ്രൈസ് ആയിട്ടായിരുന്നു പിറന്നാൾ ആഘോഷം നടത്തിയത്. മകനും അമ്മയും അച്ഛനും സുഹൃത്തുക്കളും നവ്യയ്ക്ക് ​ഗിഫ്റ്റുകൾ സമ്മാനിച്ചു. ഹാപ്പി ബർത്ത് ഡേ ടു മീ എന്ന് കുറിച്ച് രസകരമായ കുറിപ്പും നവ്യ ഷെയർ ചെയ്തിട്ടുണ്ട്.

 

"അങ്ങനെ ഈ വർഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു. ഇനി നാല് വർഷത്തിൽ ഒരിക്കൽ മാത്രം. ദയവു ചെയ്തു ഓർമിപ്പിക്കല്ലേ പൊന്നേ. നടന്നതൊക്കെ ഇവിടെ ഉണ്ട്. അപ്പോ ഓക്കേ ബൈ. എന്ന അടിക്കുറിപ്പോടുകൂടിയാണ് നവ്യ വീഡിയോ പങ്കുവെച്ചത്.

 

‘ഈ കേക്ക് എന്റെ വീട്ടുകാർ പ്ലാൻ ചെയ്തതല്ല. ഇത് എന്റെ സിനിമകൾ കണ്ടും അല്ലാതെയും എന്നെ ഇഷ്ടപ്പെടുകയും എന്റെ വലിയ സപ്പോർട്ട് സിസ്റ്റമായി മാറുകയും ചെയ്ത പ്രിയപ്പെട്ടവർ സമ്മാനിച്ചതാണ്. ജബിയ്ക്ക് പ്രത്യേക നന്ദി. എപ്പോഴും വെറൈറ്റി സമ്മാനിച്ച് അമ്പരിക്കുന്ന ഈ പെൺകുട്ടിയുടെ മാജിക്കുകൾ അവസാനിക്കുന്നില്ല.

 

മാതംഗി ഫെസ്റ്റിവലും സൂര്യ ഫെസ്റ്റിവലും വിദ്യാരംഭവും മറ്റു പരിപാടികളുമൊക്കെ കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു എല്ലാവരുമെന്നതിനാൽ ആഘോഷങ്ങളൊന്നും വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ അമ്മയ്ക്കും സായിക്കുമൊപ്പം ഈ കള്ളത്തരങ്ങൾക്കെല്ലാം കൂട്ടുനിന്ന ആര്യയും ലക്ഷ്മിയും.. സന്തോഷം കൊണ്ട് മനസ്സു നിറയുന്നു.’’–എന്നാണ് നവ്യ പറഞ്ഞത്. പിന്നാലെ നിരവധി പേർ താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. വൻ സർപ്രൈസ് ആയിരുന്നു നവ്യയുടെ പിറന്നാൾ കേക്ക്. താരത്തിന്റെ തന്നെ ഡാൻസ് ലുക്കാണ് കേക്കിൽ ഉൾക്കൊള്ളിച്ചിരുന്നത്.

അതേസമയം നടിയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് അനിയന്‍ രാഹുല്‍ ആര്‍ നായരും രംഗത്തെത്തിയിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ ചുന്ദരി. ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ലോകത്തിലെ എല്ലാ ശക്തിയും നിനക്ക് ദൈവം നല്‍കട്ടെ, ഏറ്റവും ശക്തയായ സ്ത്രീ ആയതിന് നന്ദി' എന്നാണ് നവ്യ നായര്‍ക്കൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (9 minutes ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (30 minutes ago)

റബർവിലയിൽ കുത്തനെ ഇടിവ്  (52 minutes ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (55 minutes ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (58 minutes ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (1 hour ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (1 hour ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (1 hour ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (1 hour ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (1 hour ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (1 hour ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (2 hours ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (2 hours ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (3 hours ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (3 hours ago)

Malayali Vartha Recommends