ഈ വർഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ൻവില്ല.. ഒരു ചെറിയ ഇടവേള എടുക്കുന്നു- സുഷിൻ ശ്യാം

അമൽ നീരദ് പ്രൊഡക്ഷൻസിന്‍റെയും ഉദയ പിക്ചേഴ്‌സിന്‍റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നു നിർമ്മിക്കുന്ന ചിത്രമാണ് ബോഗയ്‌ന്‍വില്ല. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലിജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്‌ന്‍വില്ലയാണ് ഈ വര്‍ഷത്തെ തന്‍റെ അവസാന ചിത്രമെന്ന്
പറഞ്ഞുകൊണ്ട് സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുക്കാനൊരുങ്ങുകയാണ് സുഷിന്‍ ശ്യാം. ഈ വർഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ൻവില്ല. ഒരു ചെറിയ ഇടവേള എടുക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ഞാൻ ഇനി പണി തുടങ്ങുക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്’- സുഷിൻ പറഞ്ഞു.ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കുസാറ്റിൽ നടന്ന പരിപാടിയിലാണ് സുഷിൻ്റെ പ്രതികരണം.പരിപാടിയിൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബൻ, ശ്രിന്ദ, ജ്യോതിർമയി എന്നിവരും സുഷിനൊപ്പം പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha



























