Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോംബെ വീടിന്റെ അഡ്രസ്സ് അറിയാത്തത് കൊണ്ട് ആ പൈസ കമ്പനിക്ക് ലാഭമായി.. പൃഥ്വിയുടെ പിറന്നാളിന് ആ കുറിപ്പ്

17 OCTOBER 2024 04:54 PM IST
മലയാളി വാര്‍ത്ത

നടൻ പൃഥ്വിരാജും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും തമ്മിൽ തെറ്റിപ്പിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇരുവരും ഒരുമിച്ചുള്ള സിനിമകള്‍ ഒക്കെ വലിയ വിജയമായി. വീണ്ടും പുതിയ സിനിമകളുടെ ഭാഗമാകുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ പൃഥ്വിരാജ് മറ്റ് സിനിമകളുടെ തിരക്കിലായതിനാല്‍ ലിസ്റ്റിനോപ്പമുള്ള സിനിമകളുടെ എണ്ണം കുറഞ്ഞു. ഇതിനിടയിലാണ് താരങ്ങള്‍ തമ്മില്‍ പിരിഞ്ഞതാണോ എന്ന സംശയങ്ങള്‍ക്ക് ഇടവയ്ക്കുന്നുന്നത്. ഇപ്പോഴിതാ ഇത്തരം സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊക്കെയുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്.

സോഷ്യല്‍ മീഡിയയിലൂടെ ലിസ്റ്റിന്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. പൃഥ്വിരാജുമായി ഒരുമിച്ചുള്ള സിനിമകൾ തന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾക്ക് കാരണമായെന്ന് ലിസ്റ്റിൻ പറയുന്നു. പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആശംസകള്‍ അറിയിച്ച് എത്തിയതായിരുന്നു താരം. പുതിയൊരു സിനിമ ഒരുമിച്ച് ചെയ്യുന്നതിനെ പറ്റി എന്താണ് അഭിപ്രായമെന്നും പുതിയ വീട് വാങ്ങിയതിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ മാറണമെങ്കില്‍ തന്റെ കൂടെ സിനിമ ചെയ്യാമെന്നും ഒക്കെ തമാശരൂപേണ ലിസ്റ്റിന്‍ പറയുന്നു...

എന്റെ പ്രിയപ്പെട്ട സഹോദരന്‍/സുഹൃത്ത്/സപ്പോര്‍ട്ടര്‍... നിനക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. ഞാന്‍ കുറെ നേരം ഇരുന്ന് ഫോണില്‍ തിരഞ്ഞു നമ്മുടെ ലേറ്റസ്റ്റ് ഫോട്ടോക്ക് വേണ്ടി. അന്നേരം ഒന്നും കണ്ടില്ല, അപ്പോഴാണ് ഒരു ക്യാപ്ഷന്‍ ശ്രദ്ധയില്‍ പെട്ടത് 'ഓള്‍ഡ് ഈസ് ഗോള്‍ഡ് ' പിന്നെ ഞാന്‍ ഫോണില്‍ ചികയാന്‍ ആയിട്ട് ഒന്നും നിന്നില്ല. അതങ്ങ് പോസ്റ്റ് ചെയ്യുവാണ്. ഉള്ളത് കൊണ്ട് ഓണം പോലെ.

 

 

ഉടന്‍ തന്നെ പുതിയ ഒരു ഫോട്ടോ എടുക്കേണ്ടത് ആയിട്ടുണ്ട്. ആളുകള്‍ കുറച്ച് നാളുകളായി ചോദിക്കുന്നുണ്ട്, പൃഥ്വിരാജുമായി തെറ്റി പിരിഞ്ഞോ...? നിങ്ങള്‍ ഒരുമിച്ചുള്ള സിനിമകള്‍ ഒന്നും ഇല്ലേ എന്നൊക്കെ? അപ്പൊള്‍ ഞാന്‍ പറയുമായിരുന്നു പൃഥ്വി ആക്ടിംഗ്, ഡയറക്ഷന്‍ ഒക്കെ കാരണം ഭയങ്കര ബിസി ആണ്. ത്യത്തില്‍ ഞാന്‍ ആണേല്‍ അതിനേക്കാള്‍ ബിസി ആണ്.

 

 

പക്ഷെ രാജു ഫ്രീ ആയാല്‍, എന്റെ ബിസി എല്ലാം ഞാന്‍ അങ്ങ് മാറ്റി വെച്ച് ലാലേട്ടന്‍ പടത്തില്‍ പറയും പോലെ ഇന്ദുചൂഢന്‍ തൂണ് പിളര്‍ത്തി അങ്ങ് വരും. എന്താ വരട്ടെ പുതിയ പ്രോജക്ട് ആയിട്ട്... 2025 ലേക്ക് ഒന്ന് പ്ലാന്‍ ചെയ്താലോ സാര്‍? കുറച്ച് കൂടെ സ്പീഡില്‍ പടങ്ങള്‍ ഒക്കെ ചെയ്യ്. വരുമാനം കിട്ടുന്നതല്ലേ? ബോംബെയില്‍ പുതിയ വലിയ വീട് ഒക്കെ വാങ്ങിയതല്ലേ... ബാങ്ക് ലോണ്‍സ്, മറ്റു ചിലവുകള്‍ ഒക്കെ കാണില്ലേ?

 

 


വലിയ പ്ലാനിംഗ് ഒക്കെ ഉള്ള വ്യക്തി ആണെന്ന് അറിയാം. എന്നാലും അതൊക്കെ വേഗത്തില്‍ അടച്ചു തീര്‍ക്കണ്ടെ? ആലോചിച്ച് പതുക്കെ പറഞ്ഞാല്‍ മതിയേ... നമ്മള്‍ ഒരുമിച്ചുള്ള സിനിമകളുടെ വിജയങ്ങള്‍, എന്റെ ജീവിതത്തില്‍ ഒരുപാട് മറ്റു നല്ല കാര്യങ്ങള്‍ക്ക് കാരണമായി. പൃഥ്വിരാജിനും ദൈവത്തിനും നന്ദി. ഒരിക്കല്‍ കൂടി, നിന്റെ വലിയ ദിവസത്തിന് എല്ലാവിധ മംഗളങ്ങളും നേരുന്നു. ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ആഘോഷങ്ങള്‍ക്ക് ഇടയില്‍, വൈകിട്ട് കുപ്പികള്‍ പൊട്ടിക്കുമ്പോള്‍ സസ്പെന്‍സിന്റെ ഒരു കുപ്പി കൂടെ അങ്ങ് പൊട്ടിച്ചാലോ? ഒരെണ്ണം അങ്ങ് പൊട്ടിക്കന്നെ...

 

 

Nb : നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു കേക്കുമായി വരാന്‍ ഇരുന്നതാ, ബോംബെ വീടിന്റെ അഡ്രസ്സ് അറിയാത്തത് കൊണ്ട് ആ പൈസ കമ്പനിക്ക് ലാഭമായി... ഈ ദിവസം കുടുംബത്തിനൊപ്പം ആഘോഷിക്കൂ...' എന്നുമാണ് ലിസ്റ്റിന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (5 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (21 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (28 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (35 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (43 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (57 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

Malayali Vartha Recommends