Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹം എന്നാൽ യഥാർഥ കൂട്ടുകെട്ടാണ്! ജ്യോതിക–സൂര്യ ദമ്പതിമാരുടെ വീട്ടിലെ ആ കാഴ്ച്ച പങ്കുവെച്ച് നടി

17 OCTOBER 2024 12:05 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യൻ സിനിമാ രംഗത്തെ പ്രിയ താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഒരുമിച്ച് അഭിനയക്കവെ പ്രണയത്തിലായ ഇരുവരും 2006 ലാണ് വിവാഹിതരായത്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ജ്യോതിക വിവാഹിതയാകുന്നത്. വിവാഹ ശേഷം നടി കരിയർ വിട്ടു. മുംബൈക്കാരിയായ ജ്യോതിക തന്റെ ജീവിതം ചെന്നെെയിലേക്ക് പറിച്ച് നട്ടു. തമിഴ് പോലും അറിയാതെയാണ് ജ്യോതിക സൂര്യയുടെ കുടുംബത്തിലെത്തുന്നത്. ഏറെക്കാലം അഭിനയ രംഗത്ത് നിന്നും മാറി നിന്ന ജ്യോതിക 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്നത്. ഇപ്പോൾ നടി അഭിനയ രംഗത്ത് സജീവമാണ്. ഒടുവിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ശൈത്താൻ വൻ വിജയം നേടി. അടുത്ത കാലത്താണ് ജ്യോതികയും സൂര്യയും ചെന്നെെ വിട്ട് മുംബൈയിലേക്ക് താമസം മാറിയത്. സ്ത്രീകളോടുള്ള സൂര്യയുടെ ബഹുമാനത്തെ കുറിച്ചും, തനിക്ക് നല്‍കുന്ന മര്യാദയെ കുറിച്ചും ജ്യോതിക പറയാറുള്ളത് പലപ്പോഴും കേൾക്കാറുണ്ട്. അത് വെളിവാക്കുന്ന മറ്റൊരു കാര്യം കൂടി ഇപ്പോൾ പങ്കുവയ്ക്കുകയാണ് ജ്യോതിക. വീടിനു മുന്നിലുള്ള നെയിംപ്ലേറ്റ് ആണ് നടി പങ്കുവച്ചത്. അതിൽ ജ്യോതികയുടെ പേരാണ് ആദ്യം എഴുതിയിരിക്കുന്നത്. ഒരു പ്രൊമോഷന്റെ ഭാഗമായാണ് ഈ കുറിപ്പെങ്കിലും, ഇതിൽ ഈ കുടുംബത്തിന്റെ ഒത്തൊരുമ നിഴലിക്കുന്നു. വിവാഹം എന്നാൽ യഥാർഥ കൂട്ടുകെട്ടാണ് എന്നാരംഭിക്കുന്ന അടിക്കുറിപ്പോടു കൂടിയാണ് ജ്യോതിക ഈ പോസ്റ്റ് പങ്കിട്ടത്. ഒരു പുരുഷൻ വീട് കെട്ടുന്നു, ഭാര്യ അതിനെ ഒരു ഭവനമാക്കി മാറ്റുന്നു. അടുത്ത സുഹൃത്തുക്കളുടെയും തങ്ങളുടെയും വീടിനു മുന്നിലെ ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും പേരുകൾ ചേർത്ത നെയിംപ്ലേറ്റും ഇതിനൊപ്പം ജ്യോതിക പങ്കുവച്ചിട്ടുണ്ട്. അത്തരത്തിൽ മൂന്നു വീടുകളുടെ നെയിംപ്ലേറ്റ് ഇവിടെ കാണാം. പക്ഷേ മറ്റു രണ്ടുപേരുടേതും മാറ്റിനിർത്തിയാൽ, താരദമ്പതികളുടെ വീടിനു മുന്നിൽ ജ്യോതിക, സൂര്യ എന്നാണ് കൊത്തിയിരിക്കുന്നത്. ഭാര്യയ്ക്ക് പ്രഥമസ്ഥാനം ലഭിക്കുന്ന കുടുംബമാണ് ഇവരുടേത് എന്നതിന് ഇതിലും മികച്ച തെളിവ് ആവശ്യമില്ല. ആരാധകരടക്കം നിരവധിപ്പേരാണ് ദമ്പതികളെ പ്രശംസിച്ചെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (5 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (21 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (28 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (35 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (43 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (57 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

Malayali Vartha Recommends