Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലയുടെ ആസ്തി 250 കോടി; മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത് നടൻ: എനിക്ക് കുഞ്ഞ് ജനിച്ചാല്‍ കാണാൻ ആരും വരരുത്....

20 OCTOBER 2024 04:22 PM IST
മലയാളി വാര്‍ത്ത

തന്റെ വീട്ടിലേക്ക് കടന്നു കയറാന്‍ കഴിഞ്ഞ ദിവസം ഒരു യുവാവും സ്ത്രീയും ശ്രമിച്ച സംഭവത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതായി വെളിപ്പെടുത്തി നടൻ ബാല. കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് താരം പുതിയ തീരുമാനം അറിയിച്ചത്. വധു ആരാണെന്നുളള ചോദ്യത്തിന് ബാല മറുപടി നൽകിയില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും ആ ബന്ധത്തിൽ ഒരു കുഞ്ഞ് ജനിച്ചാൽ മാദ്ധ്യമപ്രവർത്തകർ ഒരിക്കലും കാണാൻ വരരുതെന്നും താരം വ്യക്തമാക്കി. പലരിൽ നിന്നും തനിക്ക് ഭീഷണി സ്വരമുളള കോളുകൾ വരുന്നുണ്ടെന്നും ബാല പറഞ്ഞു.

'ഭീഷണി സ്വരമുളള കോളുകൾ വന്ന സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ''രാവിലെ ഒരാളും സ്ത്രീയും കുട്ടിയും വന്നു. സഹായത്തിന് വന്നവരാണെങ്കില്‍ ഫോണില്‍ വിളിച്ചേനെ. വെളുപ്പാന്‍കാലത്ത് 3.40 ന് വരുന്നവര്‍ പരിചയമുള്ളവരാണെങ്കില്‍ ഫോണില്‍ വിളിക്കുമല്ലോ അതുണ്ടായിട്ടില്ല. ഒരു സ്ത്രീയും കുട്ടിയും ഉള്ളതിനാല്‍ സഹായത്തിന് വന്നതാകാമെന്നാണ് പറയുന്നത്. ആരായാലും ബെല്‍ അടിക്കില്ലേ. നേരേ വന്ന് വാതില്‍ തുറക്കാന്‍ നോക്കുമോ? ബെല്‍ അടിക്കാതെ അകത്ത് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ അവരെ കാണുകയും സംസാരിക്കുകയും ചെയ്ത് വഴക്കായെന്ന് വെക്കുക. അവരുടെ കയ്യിലൊരു കുഞ്ഞൊക്കെയുള്ള സ്ഥിതിയ്ക്ക് അത് വേറെ കേസ് ആകും'' ബാല പറയുന്നു.

''അച്ഛന്‍ മരിച്ച ശേഷം അദ്ദേഹത്തിന്റെ 250 കോടിയുടെ സ്വത്തുക്കള്‍ എന്റെ പേരിലേക്ക് വന്നതായി ഡിസംബറില്‍ വാര്‍ത്ത പുറത്ത് വന്നിരുന്നു. ആ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ എനിക്ക് മനസമാധാനമില്ല. ആരുടേയും പേര് ഞാന്‍ പറയുന്നില്ല. ചെന്നൈയിലുള്ള എന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും എനിക്ക് സംശയിക്കില്ല. ഞാന്‍ മൂന്ന് നാല് ആഴ്ചയായി മിണ്ടാതിരിക്കുകയാണ്. പതിനാല് വര്‍ഷത്തിന് കഴിഞ്ഞ ഒരു വര്‍ഷമായി നന്നായി ജീവിക്കുകയാണ്. മൂന്ന് നേരം ഭക്ഷണവും നല്ല ഉറക്കവുമുണ്ട്. നാളെ ഞാനും കുടുംബജീവിതത്തിലേക്ക് കടക്കും. ഇതിന്റെ പുറകില്‍ ആരാണെന്ന് അറിയില്ല. പൊലീസ് പറയണം'' .

ഇത് ആദ്യത്തെ സംഭവമാണ്. പ്ലാന്‍ ചെയ്തുള്ള സംഭവമാണ്. കുറച്ച് സമയം കഴിഞ്ഞാല്‍ ഞാന്‍ ഇവിടെ നിന്നും മാറും. ഏത് സംസ്ഥാനം എന്ന് ചോദിക്കരുത്. എനിക്ക് കേരളം ഒരുപാട് ഇഷ്ടമാണ്. എനിക്കും കുടുംബം വേണം. എന്റെ അച്ഛന്‍ മരിക്കുമ്പോള്‍ വിശ്വസിച്ച് തന്നത് മനസിലാക്കി നന്മ ചെയ്യണം. അതിന്റെ രജിസ്‌ട്രേഷന്‍ നടക്കണം. അതിനെ തടയാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. ഇതിന് പിന്നില്‍ പവര്‍ഫുള്‍ ആയ ആളുകളുണ്ടാകും. ചെറിയ ആളുകള്‍ക്കിത് ചെയ്യാനാകില്ല. എന്നെക്കുറിച്ച് നന്നായി അറിയുന്നവരാണ്. ഭീഷണി കോള്‍ വന്നിരുന്നുവെന്നും താരം പറയുന്നു.

വര്‍ഷങ്ങളായി കൂടെ ഉള്ളവര്‍ ഓരോരുത്തരായി എനിക്കെതിരെ തിരിയുകയാണ്. അവര്‍ക്ക് പണം നല്‍കുകയാണ്. എന്റെ കാര്യത്തില്‍ എനിക്ക് വ്യക്തതയുണ്ട്. ഞാന്‍ നൂറ് ശതമാനം ഉറപ്പായും ഉടനെ വിവാഹം കഴിക്കും. എന്റെ സ്വത്ത് ആര്‍ക്ക് പോകണം എന്ന് ഞാന്‍ തീരുമാനിക്കും. ഞാന്‍ ആശുപത്രി കെട്ടും. ഇനി വെറുതെ കൊടുക്കണമെങ്കില്‍ കൊടുക്കും. തീരുമാനം എന്റേതാണ്. എനിക്ക് മനസാമാധാനം വേണം. ഭാര്യയും കുട്ടിയും വേണം. എന്റെ കുടുംബ ജീവിതത്തിലേക്ക് ആരും കടന്നു വരരുത്. നാളെ എനിക്ക് കുഞ്ഞ് ജനിച്ചാല്‍ മീഡിയയില്‍ നിന്നും ആരും കാണാന്‍ വരരുതെന്നും ബാല പറയുന്നുണ്ട്.

ബാലയും മുൻഭാര്യയും തമ്മിലുളള തർക്കം അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു. തർക്കത്തിൽ പ്രതികരിച്ച് ബാലയുടെ മകളും രംഗത്തെത്തിയിരുന്നു. ബാലയും മുൻഭാര്യയും 2019ലാണ് വിവാഹ ബന്ധം വേർപെടുത്തിയത്. മകളെ കാണാൻ മുൻഭാര്യ സമ്മതിക്കാറില്ലെന്ന് ബാല ഒരു അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി മുൻഭാര്യയും മകളും രംഗത്തെത്തിയത്. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് മകളും പ്രതികരിച്ചു. ഒടുവിൽ ബാലയ്ക്കെതിരെ മുൻഭാര്യ അപകീർത്തിപ്പെടുത്തുന്നെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ പൊലീസ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (5 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (21 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (28 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (35 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (43 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (57 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

Malayali Vartha Recommends