Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭർത്താവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ താരപുത്രി! ദിയ കൃഷ്ണ ​ഗർഭിണിയാണോ എന്ന് ആരാധകർ! ഒടുവിൽ ഞെട്ടിക്കുന്ന മറുപടി

23 OCTOBER 2024 09:59 AM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്ന ദിയ കൃഷ്ണ ഇന്ന് ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലാണ്. അടുത്തിടെയാണ് ആഘോഷപൂർവം ദിയയുടെ വിവാഹം നടന്നത്. പതിവ് സെലിബ്രിറ്റി വിവാഹങ്ങളിൽ നിന്നും വ്യത്യസ്തമായി അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ വിവാഹം. ചടങ്ങിനെല്ലാം തന്നെ ആരാധകർ പറയുന്നത് പോലെ ഒരു 'ദിയ ടച്ച്' ഉണ്ടായിരുന്നു. ആളുകൾ കുറവായിരുന്നെങ്കിലും ആഘോഷങ്ങൾക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. കല്ല്യാണ ആഘോഷങ്ങളുടെ വീഡിയോകളും ഫോട്ടോകളുമെല്ലാം സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായി മാറി.

വിവാഹത്തിന് ശേഷം തന്റെ വീടിനടുത്ത് തന്നെ ഒരു ഫ്ലാറ്റ് എടുത്ത് അശ്വിനൊപ്പം തനിച്ച് കഴിയുകയാണ് ദിയ. വിവാഹിതയായി ഭർത്താവിനും മക്കൾക്കുമൊപ്പം ജീവിക്കാനാണ് താനെന്നും ആ​ഗ്രഹിച്ചതെന്ന് ദിയ തുറന്ന് പറഞ്ഞിട്ടുണ്ട്. ആ​ഗ്രഹിച്ചത് പോലെ തന്നെ മനസിലാക്കുന്ന പങ്കാളിയെ ദിയക്ക് ലഭിച്ചു. അശ്വിൻ ​ഗണേശ് എന്നാണ് ഭർത്താവിന്റെ പേര്. സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ദിയയുടെ പഴയ വ്ലോ​ഗുകളിലെല്ലാം അങ്ങിങ്ങായി അശ്വിനെ കാണാം. എന്നാൽ അശ്വിൻ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളായി മാറുമെന്ന് അന്ന് ദിയ കരുതിയിരുന്നില്ല. താനാ​ഗ്രഹിച്ചത് പോലെയാെരു പങ്കാളിയാണ് അശ്വിനെന്ന് ദിയ ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട്. അശ്വിൻ ദിയയ്ക്ക് ഭർത്താവ് മാത്രമല്ല ഒരു നല്ല സുഹൃത്ത് കൂടിയാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ സമയം അശ്വിനൊപ്പം ചിലവഴിക്കാനാണ് ദിയയ്ക്കും ഇഷ്ടം. മാത്രമല്ല കുഞ്ഞുങ്ങളെ ഏറെ ഇഷ്ടമുള്ളയാളാണ് ദിയ. ഭർത്താവിനും മക്കൾക്കും ഒപ്പം കുടുംബമായി കഴിയാനുള്ള ആ​ഗ്രഹം കൊണ്ടാണ് ചേച്ചി അഹാനയ്ക്ക് മുമ്പ് തന്നെ ദിയ കൃഷ്ണ വിവാഹിതയായത്. നല്ലൊരു പങ്കാളിയെ കൂടി കിട്ടിയതോടെ വിവാഹം പെട്ടന്ന് നടത്താമെന്ന് ദിയ കുടുംബത്തിന്റെ സമ്മതത്തോടെ തീരുമാനിക്കുകയായിരുന്നു.

എന്നാലിപ്പോഴിതാ സോഷ്യൽമീഡിയയിൽ സജീവമായ ദിയ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. അശ്വിൻ പകർത്തിയ സെൽഫിയാണ് ​ദിയ പങ്കിട്ടത്. സെൽഫിക്ക് നിറചിരിയോടെ പോസ് ചെയ്യുന്ന ഭർത്താവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നിൽക്കുന്ന ദിയയാണ് പുതിയ ഫോട്ടോയിലുള്ളത്. ഇതുപോലെ നിന്റെ പുഞ്ചിരിയിലേക്ക് നോക്കി നിൽക്കുന്ന എന്നെ ഓരോ സെൽഫികൾക്കിടയിലും നീ പിടികൂടും എന്നാണ് ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കിട്ട് ദിയ കുറിച്ചത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതും ആരാധകരെല്ലാം ക്യൂട്ട് കപ്പിളിനോടുള്ള സ്നേഹം അറിയിച്ച് എത്തി.

കപ്പിൾ മെയ്ഡ് ഇൻ ഹെവൻ എന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്. സെലിബ്രിറ്റികൾ അടക്കം നിരവധി പേർ ഫോട്ടോയ്ക്ക് ലൈക്കുമായി എത്തി. അതേസമയം ഇരുവരുടെയും പുതിയ കപ്പിൾ ഫോട്ടോ കണ്ടതോടെ ആരാധകരിൽ ചിലർക്ക് ചില സംശയങ്ങളുമുണ്ടായി. ദിയ കൃഷ്ണ ​ഗർഭിണിയാണോ എന്നുള്ള സംശയമാണ് ചില ആരാധകർ കമന്റിൽ പ്രകടിപ്പിച്ചത്. അതിന് കാരണം ദിയയുടെ വസ്ത്രം തന്നെയായിരുന്നു. ഡീപ്പ് നെക്കുള്ള ​ഗ്രേ കളർ ബോഡി കോൺ വസ്ത്രമാണ് പുതിയ ഫോട്ടോയിൽ ദിയ ധരിച്ചിരുന്നത്. ദേഹത്തോട് ഒട്ടിനിൽക്കുന്ന മെറ്റീരിയലാണ് ദിയയുടെ വസ്ത്രത്തിന്റേത്. അതിനാൽ വയർ അൽപ്പം വലുതായി കാണാം. അതിനാലാകാം ദിയ ​ഗർഭിണിയാണോയെന്ന സംശയം ആരാധകരിലുണ്ടായത്. എന്നാൽ കുനിഷ്ട് ചോദ്യവുമായി എത്തിയവർക്ക് തന്റെ പതിവ് ശൈലിയിൽ ദിയ മറുപടി നൽകി. അതെ പ്രെഗ്നന്റ് ആണ്, 14 മാസം എന്നായിരുന്നു ദിയ നൽകിയ ഉത്തരം. ദിയയുടെ മറുപടിക്ക് പിന്നാലെ ചോദ്യം ചോദിച്ച ആളെ താരത്തിന്റെ ആരാധകർ കണക്കിന് ട്രോളി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (5 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (21 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (28 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (35 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (43 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (57 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

Malayali Vartha Recommends