Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊല്ലം സുധിയെ വിറ്റു കാശാക്കുന്നു, ലക്ഷ്മി നക്ഷത്രയ്ക്കെതിരെ താരങ്ങൾ.. എല്ലാം രേണുവിന്റെ കൂടെ അറിവോടെയാണെന്ന് വ്ളോഗറും ബിഗ് ബോസ് താരവുമായ സായി കൃഷ്ണ

23 OCTOBER 2024 10:14 AM IST
മലയാളി വാര്‍ത്ത

അവതാരകയായി മാത്രമല്ല യുട്യൂബ് വ്ലോ​ഗിങ്ങിലൂടെയും കൂടിയാണ് ലക്ഷ്മി നക്ഷത്ര ആരാധകരെ സമ്പാദിച്ചത്. റേഡിയോ ജോക്കിയായിട്ടായിരുന്നു ലക്ഷ്മിയുടെ തുടക്കം. പിന്നീടാണ് ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്ക് ഷോയിൽ അവതാരകയായി എത്തുന്നത്. സ്റ്റാർ മാജിക്ക് ആങ്കറിങ് ലൈഫിൽ ലക്ഷ്മി നക്ഷത്രയ്ക്ക് വലിയൊരു വഴിത്തിരിവായി. കൊല്ലം സുധിയുടെ മരണത്തിന് ശേഷം ആ കുടുംബത്തെ ചേർത്ത് പിടിച്ച കലാകാരിയാണ് ലക്ഷ്മി നക്ഷത്ര. താരം തങ്ങള്‍ക്ക് ചെയ്യുന്ന സഹായത്തെക്കുറിച്ച് സുധിയുടെ ഭാര്യ രേണു തന്നെ പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം തന്നെ കൊല്ലം സുധിയുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യുന്നതില്‍ വ്യാപക വിമർശനവും ലക്ഷ്മി നക്ഷത്രക്കെതിരെ ഉയരുകയും ചെയ്തിട്ടുണ്ട്. കൊല്ലം സുധിയെ വിറ്റ് കാശാക്കുന്നുവെന്നതാണ് ലക്ഷ്മി നക്ഷത്രക്കെതിരെ ഉയരുന്ന പ്രധാന വിമർശനം. ഈ വിഷയവുമായി ബന്ധപ്പെട്ട ഇരുവരേടേയും സുഹൃത്ത് കൂടിയായ സാജു നവോദയും ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. അവരെ സഹായിക്കാന്‍ താല്‍പര്യമുണ്ടെങ്കിലോ അതോ മറ്റെന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിലോ രഹസ്യമായി ചെയ്യുകയെന്നാണ് സാജു നവോദയ പറഞ്ഞ്. സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവർത്തിച്ചാല്‍ ആളുകള്‍ക്ക് അങ്ങനെ തോന്നും. സുധിക്ക് വേണ്ടി പ്രവർത്തിച്ച ഞങ്ങള്‍ക്ക് ആരും സൈബർ ആക്രമണം നേരിടേണ്ടി വരുന്നില്ലാലോ. ചീത്ത കേള്‍ക്കുന്ന തരത്തിലേക്ക് ജനങ്ങളിലേക്ക് എന്തെങ്കിലും ഇട്ടുകൊടുത്തിട്ടുണ്ടെങ്കില്‍ അത് കേള്‍ക്കണം എന്നേ ഞാന്‍ പറയൂ. ആ രീതിയില്‍ പ്രവർത്തിച്ചതുകൊണ്ടാണല്ലോ അങ്ങനെ കേള്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കൂടാതെ ഇതേ വിഷയത്തില്‌ പ്രതികരിച്ച് അഭിനേതാക്കളും സ്റ്റാർ മാജിക്ക് താരങ്ങളുമായ ഷിയാസ് കരീമും അനുവും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ മീഡിയയോട് വിശേഷങ്ങൾ പങ്കിടവെയാണ് ലക്ഷ്മി നക്ഷത്ര വിഷയത്തിൽ ഇരുവരും പ്രതികരിച്ചത്. ഓരോ ആളുകളും ഓരോ രീതിയാണ് എന്നെ ഞാൻ പറയൂ. നമ്മൾ എല്ലാവരും വ്യത്യസ്തരാണ് അപ്പോൾ രീതികളിലും മാറ്റം ഉണ്ടാകും. ലക്ഷ്മി പെർഫ്യൂം ചെയ്ത വീഡിയോ ഞാൻ കണ്ടിരുന്നു. എനിക്ക് അപ്പോഴാണ് പെർഫ്യൂം അങ്ങനെ ചെയ്യാനാകുമെന്ന് അറിയുന്നത് തന്നെ. ലക്ഷ്മി അത് എന്തിനാണ് യൂട്യൂബിൽ പങ്കിട്ടതെന്ന് എനിക്ക് അറിയില്ല. ഞാൻ പഠിച്ച കിത്താബിൽ ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്. അതുകൊണ്ട് ഞാൻ ചെയ്യുന്നത് ആരോടും പറയാറില്ല. പിന്നെ ഓരോരുത്തർക്കും ഓരോ രീതികൾ ആണല്ലോ എന്നാണ് ഷിയാസ് പറഞ്ഞത്. പിന്നീട് അനുവാണ് സംസാരിച്ചത്. ഞാൻ സുധിച്ചേട്ടന്റെ വീട്ടിൽ പോയപ്പോൾ ചേച്ചി ഇങ്ങനെ ഒരു ആവശ്യം പറഞ്ഞു. അങ്ങനെ ഞാനാണ് ലക്ഷ്മി ചേച്ചിയോട് ഇക്കാര്യം സൂചിപ്പിക്കുന്നത്. ചേച്ചി അത് ചെയ്ത് കൊടുത്തു. പിന്നെ ഇങ്ങനെ ഒരു കാര്യമുണ്ടെന്ന് ലോകം അറിയട്ടെ... ആർക്ക് എങ്കിലും ഉപകാരം ചെയ്യുന്നെങ്കിൽ ചെയ്തോട്ടെയെന്ന് കരുതിയാകും ചേച്ചി അത് പങ്കുവെച്ചത് എന്നാണ് വിഷയത്തിൽ പ്രതികരിച്ച് അനുമോൾ പറഞ്ഞത്.

അതേസമയം, ലക്ഷ്മി നക്ഷത്ര കൊല്ലം സുധിയെ വെച്ച് കണ്ടന്റ് സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അത് രേണുവിന്റെ കൂടെ അറിവോടെയല്ലേയെന്നാണ് വ്ളോഗറും ബിഗ് ബോസ് താരവുമായ സായി കൃഷ്ണ ചോദിക്കുന്നത്. പെർഫ്യൂം വിഷയത്തിലേക്ക് വരികയാണെങ്കില്‍ അത്തരം ഒരു ആവശ്യം അവർ ഉന്നയിക്കുന്നത് തന്നെ ഒരു വീഡിയോയിലൂടെയാണ്. പെർഫ്യൂം കൊണ്ടു കൊടുക്കുന്നതും വീഡിയോക്കുന്നു. ലക്ഷ്മി നക്ഷത്ര ചെയ്ത കാര്യങ്ങള്‍ മുഴുവന്‍ തെറ്റാണ് എന്ന് പറയാന്‍ പറ്റില്ല. അവർ ചെയ്ത കാര്യങ്ങളുടെ ആനുകൂല്യങ്ങള്‍ കൊല്ലം സുധിയുടെ കുടുംബത്തിനും കിട്ടിയിട്ടുണ്ട്. അതില്‍ അവർ ഹാപ്പിയാണ്. അതുകൊണ്ട് തന്നെ ലക്ഷ്മി നക്ഷത്ര ചെയ്ത കാര്യങ്ങള്‍ പൂർണ്ണമായും തെറ്റാണെന്ന് ഞാന്‍ പറയില്ല. രേണുവോ സുധിയുടെ വീട്ടുകാരോ ഇത് നിർത്തണം എന്ന് പറഞ്ഞിട്ടും ലക്ഷ്മി നക്ഷത്ര ആ രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ അത് തെറ്റാണെന്നും സായി പറയുന്നു. ആളുകള്‍ വിമർശിക്കുന്നതിന്റെ കാര്യങ്ങളും വ്യക്തമാക്കുന്നുണ്ട്. ജനങ്ങള്‍ ഇതേക്കുറിച്ചൊക്കെ പറയും. അവിടെയാണ് സാജു നവോദയ പറയുന്ന കാര്യങ്ങള്‍ ശരിയാകുന്നത്. അവർ ഇതെല്ലാം കാണിക്കുന്നത് കൊണ്ടാണ് സൈബർ അറ്റാക്കുണ്ടാകുന്നത്. സൈബർ അറ്റാക്ക് ലക്ഷ്മി നക്ഷത്രക്ക് പ്രശ്നം അല്ലെന്നാണ് തോന്നുന്നത്. പക്ഷെ രേണുവിന് പ്രശ്നമാകുന്നുണ്ട്. അത് അവർ തന്നെ ഇടക്കിടക്ക് പറയുന്നുണ്ട്. ലക്ഷ്മി നക്ഷത്ര ചെയ്യുന്ന കാര്യങ്ങളോട് സാജു നവോദയ്ക്ക് ഒരു യോജിപ്പും ഇല്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. എന്നാല്‍ തന്നെ പൂർണ്ണമായി തള്ളുന്നില്ല. അതിന്റെ കാരണം രേണു അവർക്കൊപ്പം നില്‍ക്കുന്നതാണ്. ലക്ഷ്മി നക്ഷത്ര അങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ബെനഫിറ്റ് ലക്ഷ്മി നക്ഷത്രയോടൊപ്പം തന്നെ സുധിയുടെ ഭാര്യക്കും കിട്ടുന്നു. ആരോഗ്യപരമായ വിമർശനങ്ങള്‍ നല്ലതാണ്. എന്നാല്‍ വളരെ മോശമായ കമന്റുകളും അധിക്ഷേപങ്ങളും വരുമ്പോഴാണ് കാര്യങ്ങള്‍ വേറൊരു രീതിയിലേക്ക് പോകുന്നത്. രേണുവിന്റേയും സുധിയുടേയും കുടുംബത്തിന്റേയും പിന്തുണ ഉള്ളിടത്തോളം കാലം അവർക്ക് ഇത് തുടരാം. വീഡിയോക്ക് അടിയില്‍ വരുന്ന നെഗറ്റീവ് കമന്റുകളെ മൈന്‍ഡ് ചെയ്ത് വിടുക എന്നേയുള്ളുവെന്നും സായി കൂട്ടിച്ചേർക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (5 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (21 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (28 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (35 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (43 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (57 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

Malayali Vartha Recommends