Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് ആശുപത്രിയിൽ കാണാതിരുന്ന കോകില ബാല വീട്ടിലെത്തിയപ്പോൾ നിറ സാന്നിധ്യമായി! ബാലയുടെ 250 കോടിയുടെ അവകാശി ഇനി കോകില!

23 OCTOBER 2024 02:11 PM IST
മലയാളി വാര്‍ത്ത

വീണ്ടും വിവാഹം കഴിച്ച സന്തോഷത്തിലാണ് ബാല. തന്റെ മുറപ്പെണ്ണിനെ ആണ് ഇത്തവണ ബാല വിവാഹം കഴിച്ചത്. എന്റെ വിവാഹം കഴിഞ്ഞു. എന്റെ സ്വന്തമാണ് കോകില. അവളുടെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു, എന്റെ അമ്മയുടെയും ആഗ്രഹം അത് തന്നെ നടന്നു. അനുഗ്രഹിക്കാനും പിന്തുണയ്ക്കാനും ആഗ്രഹം ഉള്ളവർ ചെയ്യൂ. എന്റെ അമ്മ വിവാഹത്തിന് എത്തിയില്ല, ആരോഗ്യപരമായ വിഷയങ്ങൾ ഉള്ളതുകൊണ്ടാണ്.എനിക്കും ഒരു തുണ വേണം എന്ന് തോന്നൽ വന്നു അങ്ങനെ ആണ് വിവാഹത്തിലേക്ക് എത്തിയത്. - വിവാഹശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബാല. ഇപ്പോൾ തന്റെ ആരോഗ്യം തൃപ്തികരമായ അവസ്ഥയിൽ ആണ്. ഭക്ഷണവും മരുന്നും എല്ലാം കൃത്യസമയത്തുതന്നെ കഴിക്കാൻ ആകുന്നു. ജീവിതം സന്തോഷകരമായി മുൻപോട്ട് പോവുകയാണ്, എന്റെ സ്വന്തം ആയതുകൊണ്ടുതന്നെ ആത്മവിശ്വാസം ഉണ്ട് ജീവിതത്തിൽ- ബാല പറഞ്ഞു.

അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവം തന്നെയായിരുന്നു ബാലയും മുൻഭാര്യയും തമ്മിലുള്ള വിഷയങ്ങൾ. അവസാനം കാര്യങ്ങൾ അറസ്റ്റിലേക്ക് വരെയെത്തി എന്ന് തന്നെ പറയാം. പൊതുവ താരങ്ങളുടെ സ്വകാര്യജീവിതം അറിയാനുളള സിനിമ പ്രേമികളുടെ ആകാംക്ഷയ്ക്ക് മുൻപിൽ പലപ്പോഴും അവിടെയും ഇവിടെയും തൊടാതെയുള്ള ആരോപണങ്ങൾ ബാലയെ ശക്തമാക്കി. മകളെ കാണിക്കുന്നില്ല എന്ന ആരോപണം ഉൾപ്പെടെ മുൻ ഭാര്യക്കും കുടുംബത്തിനും എതിരെ വരെ ഒളിയമ്പുകൾ എയ്തു. എന്നാൽ ഏറ്റവും ഒടുവിൽ മകൾ നേരിട്ട് ലൈവ് ആയി തന്നെ വന്നുകൊണ്ട് തന്നെ കാണാൻ ഒരിക്കൽ പോലും ഫാദർ വന്നിട്ടില്ല എന്ന് പറയുകയും തന്നെയും അമ്മയെയും ബാല മാനസികമായും ശാരീരികമായും ഉപദ്രവിച്ചു എന്ന് തുറന്നു പറയുകയും ചെയ്തതോടെയാണ് കളി കാര്യമായി മാറിയത്.

ഒരു പക്ഷെ ബാല പോലും പ്രതീക്ഷിച്ചു കാണില്ല പന്ത്രണ്ടുകാരിയായ മകൾ ഇത്തരത്തിൽ ഒരു നീക്കം നടത്തും എന്ന്. മകളുടെ ലൈവിനെ പോളിച്ചടുക്കാൻ വേണ്ടി മറ്റൊരു വീഡിയോ പങ്കിട്ടുകൊണ്ട് ബാല എത്തി എങ്കിലും സ്ഥിതി മാറി മറിഞ്ഞു. പതിനാലു വർഷത്തെ ജീവിതത്തിൽ താൻ നേരിട്ട എല്ലാ വിഷമങ്ങളും തുറന്നു പറഞ്ഞുകൊണ്ട് അമൃത എത്തി. എന്നാൽ അതിനെയും പ്രതിരോധിക്കാൻ എന്ന പോലെ ബാല എത്തിയപ്പോൾ പക്ഷെ മുൻപ് കിട്ടിയ പിന്തുണ കുറഞ്ഞു എന്ന് വേണമെങ്കിൽ പറയാം. മകളെ ഉപദ്രവിക്കുന്ന വിധം താൻ ഒരിക്കലും ഇനി എവിടെയും ഒന്നും പറയില്ല എന്ന് ബാല പറഞ്ഞെങ്കിലും പക്ഷെ സംഭവം ബാലയുടെ കൈ വിട്ടു പോയിരുന്നു. അമൃതയെ ഉൾപ്പെടെ മൂന്നുപേരെ വിവാഹം കഴിച്ച ബാലയോട് ചോദ്യങ്ങളുമായി ആരാധകർ എത്തി. എന്നാൽ ഒരക്ഷരം പോലും നടൻ മറുപടി പറഞ്ഞതുമില്ല. പിന്നാലെ എലിസബത്തുമായി പിരിഞ്ഞപ്പോൾ ആരാധകർ ഏറെ വിഷമിച്ചിരുന്നു. കാരണം മറ്റൊന്നുമല്ല അസുഖബാധിതനായി മരണം മുഖാമുഖം കണ്ടപ്പോൾ ബാലയ്‌ക്കൊപ്പം നിന്നത് എലിസബത്തായിരുന്നു. അന്നൊന്നും ആശുപത്രിയിൽ കാണാതിരുന്ന കോകില ബാല വീട്ടിലെത്തിയപ്പോൾ നിറ സാന്നിധ്യമായിരുന്നു. ഇപ്പോഴിത ആ ബന്ധമാണ് വിവാഹത്തിലെത്തിയിരിക്കുന്നു.

മൂന്നുവയസ്സ് പ്രായം ഉള്ളപ്പോൾ എടുത്തുകൊണ്ട് നടന്ന ആളാണ് എന്നും നേരത്തെ ബാല പറഞ്ഞിരുന്നു. ഇപ്പോൾ ആ പെൺകുട്ടിയെ തന്നെ ബാല വിവാഹം ചെയ്തിരിക്കുന്നു. പൂര്‍വ്വികരുടേതായി കോടിക്കണക്കിന് സ്വത്താണ് താരത്തിനുള്ളത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തനിക്ക് 250 കോടിയോളം രൂപയുടെ ആസ്തി ഉണ്ടെന്ന് ബാല പറഞ്ഞിരുന്നു. തമിഴിലെ പ്രമുഖ കുടുംബത്തില്‍ ജനിച്ച ആളാണ് ബാല. അരുണാചല സ്റ്റുഡിയോസ് എന്ന നിര്‍മാണ കമ്പനി ബാലയുടെ മുത്തച്ഛന്റേതായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ പിതാവ് 350 ഓളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള താരമാണ്. സഹോദരന്‍ ശിവയും നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ്.അതുകൊണ്ടുതന്നെ ഇട്ടുമൂടാനുള്ള സ്വത്തുക്കൾ ബാലയുടെ പേരിലും ഉണ്ട് . ഓഡിയും bmw, ജാഗ്വർ അടക്കം നിരവധി വണ്ടികളും ബാലക്കുണ്ട്. അതുകൊണ്ടുതെന്നേ ബാലയുടെ സ്വത്തുക്കളുടെ അനന്തരാവകാശി കുടുംബത്തിൽ ഉള്ളവർ തന്നെയായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (2 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (18 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (34 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (41 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (48 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (56 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

Malayali Vartha Recommends