Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..

23 OCTOBER 2024 02:49 PM IST
മലയാളി വാര്‍ത്ത

വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസമായിരുന്നു താൻ നാലാം വിവാഹം കഴിക്കാൻ പോകുകയാണെന്ന് നടൻ ബാല പ്രഖ്യാപിച്ചത്. ഇനിയും തനിക്ക് കുടുംബം വേണം, കുട്ടികൾ വേണം, മനസമാധാനം വേണം. തന്റെ തന്റെ സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകരുത് എന്നായിരുന്നു ബാലയുടെ വാക്കുകൾ. ഇതോടെ ആരായിരിക്കും ബാലയുടെ വധു എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായി. തന്റെ മുറപ്പെണ്ണായ കോകിലയെ ആണ് ബാല വിവാഹം കഴിച്ചത്. മുൻ ഭാര്യയുമായുള്ള വിവാദങ്ങളും കേസും കൊടുമ്പിരികൊണ്ട് നിൽക്കുന്നതിനിടെയാണ് താരത്തിന്റെ നാലാം വിവാഹം. കർണാടക സ്വദേശിയായ പെൺകുട്ടിയെ ആയിരുന്നു ബാല ആദ്യം വിവാഹം കഴിച്ചത്. ഇതിന് പിന്നാലെ 2010 ൽ ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ നടനൊരു മകളുണ്ട്. 2019 ലാണ് അമൃതയുമായി ബാല വേർപിരിയുന്നത്. വിവാഹമോചനത്തിന് ശേഷവും അമൃതയ്ക്കെതിരെ പലപ്പോഴായി ബാല രംഗത്തെത്തിയിട്ടുണ്ട്. 2021 ലാണ് ബാല മൂന്നാമത് വിവാഹം കഴിക്കുന്നത്. തൃശൂർ സ്വദേശിയും ഡോക്ടറുമായ എലിസബത്തിനെയായിരുന്നു വിവാഹം ചെയ്തത്. 2023 ൽ എലിസബത്ത് തനിക്ക് ഒപ്പം ഇനിയില്ലെന്ന് ബാല തന്നെയാണ് തുറന്ന് പറഞ്ഞത്. ഒരിക്കൽ എലിസബത്തിനെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി. 'എലിസബത്ത് തങ്കമാണ്. പ്യൂർ ക്യാരക്ടറാണ്. ഇപ്പോൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല... വിധി', എന്നായിരുന്നു ബാലയുടെ വാക്കുകൾ. എന്നാൽ എന്തുകൊണ്ടാണ് വേർപിരിഞ്ഞതെന്ന് പക്ഷെ ബാല വെളിപ്പെടുത്തിയിരുന്നില്ല.

അമ്മാവന്റെ മകളാണ് താരത്തിന്റെ പുതിയ ഭാര്യ. തമിഴ്നാട്ടുകാരിയാണെന്നും സ്വന്തക്കാരിയായതിനാൽ ഇപ്പോൾ ആത്മവിശ്വാസത്തിലാണെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്രയും കാലം ഒരുമിച്ച് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് കോകിലയെ കുറിച്ച് വെളിപ്പെടുത്താതിരുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താനല്ല കോകിലയാണ് എന്നോടുള്ള പ്രണയം മറച്ചുവെച്ചത് എന്നായിരുന്നു ബാലയുടെ വാക്കുകൾ. വിവാഹശേഷമുള്ള ബാലയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.. എന്റെ സ്വന്തക്കാരിയാണ്, തമിഴ്നാട്ടുകാരിയാണ്. എനിക്കും തോന്നി ഒരു തുണ വേണമെന്ന്. എന്നെ നോക്കാൻ ഒരു ആൾ വേണമെന്ന്. എന്റെ സ്വന്തം തന്നെയാകുമ്പോൾ എനിക്ക് ആത്മവിശ്വാസം ഉണ്ട്. ഒരു വർഷമായി നല്ല ഭക്ഷണം കിട്ടുന്നുണ്ട്. നന്നായി ഉറങ്ങുന്നുണ്ട്. ആരോഗ്യം നല്ല നിലയിലാണ് പോകുന്നത്. നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരൾ ശസ്ത്രക്രിയയ്ക്ക് ശേഷം ഇങ്ങനെ തിരിച്ചുവരാൻ എനിക്ക് സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു. ഇപ്പോൾ ഇത്രയും അനുഗ്രഹം ലഭിച്ചതിൽ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. എനിക്ക് മേൽ നിങ്ങളെല്ലാവരും വെച്ചിരിക്കുന്ന വിശ്വാസത്തിന് നന്ദി പറയുകയാണ്.

ഞാനല്ല കോകിലയാണ് എന്നോട് ഉള്ള ഇഷ്ടം കാലങ്ങളായി മറച്ചുവെച്ചത്. എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും അവൾക്ക് ആഗ്രഹമുണ്ടായിരുന്നു. പെരിയ ലൗ സ്റ്റോറി. അവൾ ചെറുപ്പം മുതൽ ഡയറി എഴുതുമായിരുന്നു. അത് വായിച്ചിട്ടാണ് എനിക്ക് അവളോട് ഇഷ്ടം തോന്നിയത്, വിവാഹത്തിന് സമ്മതം പറഞ്ഞത്. ഇത് ഒന്നിന്റേയും അവസാനമല്ല, എല്ലാത്തിന്റേയും തുടക്കമാണ്. സ്നേഹം ഉണ്ടെങ്കിൽ അനുഗ്രഹിക്കാൻ തോന്നുന്നുണ്ടെങ്കിൽ അനുഗ്രഹിക്കൂ', ബാല പറഞ്ഞു. അതേസമയം ബാല പറഞ്ഞത് ശരിയാണെന്ന് കോകിലയും ശരിച്ചു. തനിക്ക് അത്രമാത്രം ബാലയെ ഇഷ്ടമായിരുന്നുവെന്നാണ് കോകിലയും പ്രതികരിച്ചത്. തന്റെ 250 കോടിയോളം വരുന്ന സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകാതിരിക്കാനാണ് താൻ വിവാഹം കഴിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ബാല വ്യക്തമാക്കിയിരുന്നു. ഇനിയു ം തനിക്ക് കുട്ടികൾ വേണമെന്നാണ് ആഗ്രഹമെന്നായിരുന്നു താരം വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (2 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (18 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (34 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (41 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (48 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (56 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

Malayali Vartha Recommends