Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നമ്മുടെ കോസല രാജകുമാരന് മോനിഷയോട് പ്രണയമാണെന്നാണ് തോന്നുന്നത്... മോനിഷയുടെ ഹൃദയം കവർന്ന ആ നടൻ

23 OCTOBER 2024 03:43 PM IST
മലയാളി വാര്‍ത്ത

മോനിഷയുടെ മരണം പോലെ മലയാളികളെ ഇത്രയധികം വേദനിപ്പിച്ചൊരു മരണ വാര്‍ത്തയില്ല. വളരെ കുറച്ച് കാലം കൊണ്ട് അഭിനയ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മോനിഷയ്ക്ക് സാധിച്ചിരുന്നു. ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ നടി ഇരുപത്തിയൊന്നാമത്തെ വയസില്‍ ഒരു വാഹനാപകടത്തിലാണ് മരണപ്പെടുന്നത്. അന്ന് ഒപ്പമുണ്ടായിരുന്ന അമ്മ ശ്രീദേവി ഉണ്ണി രക്ഷപ്പെട്ടിരുന്നു. മോനിഷ മരിച്ചിട്ട് 31 വര്‍ഷം പിന്നിട്ടിട്ടും ഇന്നും മകളുടെ ഓര്‍മ്മകളില്‍ കഴിയുകയാണ് ശ്രീദേവി ഉണ്ണി. ഇപ്പോഴിതാ മോനിഷ ജീവിച്ചിരുന്നെങ്കിൽ ഉറപ്പായും നടൻ വിനീതിനെ തന്നെ വിവാഹം കഴിക്കുമായിരുന്നെന്ന് പറയുകയാണ് സംവിധായകനും നിർമ്മാതാവുമായ ആലപ്പി അഷ്‌റഫ്. ഇരുവരും തമ്മിലുള്ള ബന്ധം തനിക്ക് നേരിട്ട് അറിവുള്ളതായിരുന്നെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

''മോനിഷ മരിക്കുന്നതിന് ഏതാണ്ട് ഒരു മാസക്കാലത്തോളം മോഹൻലാലിന്റെ ഗൾഫ് ഷോയിൽ പങ്കെടുത്തിരുന്നു. ആ ഗൾഫ് ഷോയിലെ ഏറ്റവും ആകർഷണീയമായ ഐറ്റങ്ങളായിരുന്നു വിനീതിന്റെയും മോനിഷയുടെയും ഡാൻസുകൾ. രണ്ടുപേർക്കും സോളോ ഡാൻസും, ഒന്നിച്ചുള്ളതും ഉണ്ടായിരുന്നു. ഇന്നസെന്റ് എപ്പോഴും വിനീതിനെ വിളിക്കുന്നത് എടാ കോസലാ രാജകുമാരാ എന്നായിരുന്നു.

വല്ലപ്പോഴുമൊക്കെ മോഹൻലാലും പറയും, ആ കോസല രാജകുമാരനെ കണ്ടില്ലല്ലോ എന്ന്. അവൻ മോനിഷയുടെ കൂടെ കാണും എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി.അത് ശരിയായിരുന്നു. എപ്പോൾ നോക്കിയാലും അവർ രണ്ടുപേരും കളിക്കൂട്ടുകാരെ പോലെ ഒന്നിച്ചായിരുന്നു.

ഒന്നിച്ച് ഭക്ഷണം കഴിക്കും, ഷോപ്പിംഗിന് പോകും, തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കും. ഒരിക്കൽ തമാശ പറയുന്ന കൂട്ടത്തിൽ ഞാൻ ഇന്നസെന്റിനോട് ചോദിച്ചു, നമ്മുടെ കോസല രാജകുമാരന് മോനിഷയോട് പ്രണയമാണെന്നാണ് തോന്നുന്നത്. ഇവർ വിവാഹം കഴിക്കുമായിരിക്കും അല്ലേ? ഇന്നസെന്റ് പറഞ്ഞു, കഴിച്ചാലും നല്ലതല്ലേ, നല്ല കുടുംബക്കാരല്ലേ ഇരുവരുടെതും.ഒരുകാര്യം ഉറപ്പിച്ചു പറയാം. മോനിഷ ജീവിച്ചിരുന്നെങ്കിൽ അവരുടെ വിവാഹം നടക്കുമായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ എന്നായിരുന്നു- അഷ്റഫിന്റെ വാക്കുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (2 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (18 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (34 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (41 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (48 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (56 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

Malayali Vartha Recommends