Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബൊട്ടോക്‌സ് ചെയ്ത് പാളി! എന്റെ ചിരി ശരിയല്ല.. ഒടുവിൽ പൊട്ടിത്തെറിച്ച് ആലിയ

29 OCTOBER 2024 11:48 AM IST
മലയാളി വാര്‍ത്ത

ബോളിവുഡിന്റെ മാത്രമല്ല മലയാളികൾ ഉൾപ്പെടെ കൈ നിറയെ ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. ഇപ്പോഴിതാ ട്രോളുകള്‍ അതിരുവിട്ടതോടെ ആലിയ തന്നെ വളരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആലിയയുടെ പ്രതികരണം. കഴിഞ്ഞ ദിവസം വൈറലായി മാറിയ 'എന്തുകൊണ്ടാണ് ആലിയ ഇങ്ങനെ സംസാരിക്കുന്നത്' എന്ന തലക്കെട്ടോടെ വൈറലായി മാറിയൊരു വീഡിയോയ്‌ക്കെതിരെയാണ് ആലിയ പ്രതികരണവുമായി എത്തിയത്.

കോസ്മറ്റിക് കറക്ഷനുകള്‍ക്ക് തയ്യാറാകുന്ന, ശരീരത്തില്‍ സര്‍ജറി ചെയ്യുന്നവരെ ഒരു തരത്തിലും ജഡ്ജ് ചെയ്യുന്നില്ല, നിങ്ങളുടെ തിരഞ്ഞെടുപ്പാണത്. പക്ഷെ ഇത് വിവരക്കേടിനും അപ്പുറമാണ്. ഞാന്‍ ബൊട്ടോക്‌സ് ചെയ്ത് പാളിപ്പോയെന്നും എന്റെ ചിരി ശരിയല്ലെന്നും സംസാരത്തില്‍ പ്രശ്‌നമുണ്ടെന്നും പറയുന്ന ഒരുപാട് വീഡിയോകള്‍ കറങ്ങി നടക്കുന്നുണ്ട്. നിങ്ങളോടാണ് ഇത് പറയുന്നത്'' എന്ന് പറഞ്ഞുകൊണ്ടാണ് ആലിയ കുറിപ്പ് ആരംഭിക്കുന്നത്. ഇത് അതിരുവിട്ട വിമര്‍ശനമാണ്, ഒരു മനുഷ്യന്റെ മുഖത്തെക്കുറിച്ചുള്ള അതിസൂക്ഷ്മമായ ജഡ്ജ്‌മെന്റാണ്. എന്റെ ഒരു വശം തളര്‍ന്നു പോയെന്ന് നിങ്ങളിപ്പോള്‍ ശാസ്ത്രീയമായി വിശദീകരിക്കുകയാണ്. നിങ്ങളെന്താ തമാശ പറയുകയാണോ? ഒരു തെളിവുമില്ലാതെ, ഉറപ്പുമില്ലാതെ, പിന്തുണയ്ക്കാന്‍ യാതൊന്നുമില്ലാതെ, വലിയ വാദങ്ങള്‍ സാധാരണയെന്നത് പോലെ പറഞ്ഞു പോവുകയാണ്. ഏറ്റവും മോശമെന്തെന്നാല്‍, എന്തും അനുകരിക്കുന്ന, ഇത്തരം മാലിന്യങ്ങള്‍ വിശ്വസിച്ചു പോകുന്ന യുവാക്കളെയാണ് നിങ്ങള്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നത്. എന്തിനാണ് നിങ്ങളിതൊക്കെ പറയുന്നത്? ക്ലിക്ക്‌ബൈറ്റിന് വേണ്ടിയല്ലേ? ശ്രദ്ധിക്കപ്പെടാനല്ലേ? അല്ലാതെ ഇതിലൊന്നും ഒരു കാര്യവുമില്ല. സ്ത്രീകളെ തങ്ങളുടെ മുഖത്തിന്റേയും ശരീരത്തിന്റേയും വ്യക്തി ജീവിതത്തിന്റേയും എന്തിന് ശരീര ഭാഗങ്ങളുടേയും പേരില്‍ വിമര്‍ശിക്കുകയും വിധിക്കുകയും ഒബ്ജ്ക്ട്‌ഫൈ ചെയ്യുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയെ ഒരു നിമിഷം അഡ്രസ് ചെയ്യാം. ഇന്‍ഡിവിജ്വാലിറ്റി ആഘോഷിക്കപ്പെടുകയാണ് ചെയ്യേണ്ടത് അല്ലാതെ മൈക്രോസ്‌കോപ്പിലൂടെ നോക്കി കീറി മുറിക്കുകയല്ല. ഇത്തരം വിധിക്കലുകള്‍ തെറ്റായ ധാരണകളുണ്ടാക്കും. തങ്ങള്‍ പൂര്‍ണരല്ലെന്ന തോന്നല്‍ ആളുകളിലുണ്ടാക്കും. അത് ആളുകളെ തളര്‍ത്തുന്നതും തകര്‍ക്കുന്നതുമാണ്. ഏറ്റവും സങ്കടകരമായ കാര്യമെന്തെന്നോ? സ്ത്രീകളില്‍ നിന്നു തന്നെ ഇത്തരം വിധിക്കലുകള്‍ ഉണ്ടാകുന്നുവെന്നതാണ്. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്ന് പറഞ്ഞതൊക്കെ എന്തായി? എല്ലാവര്‍ക്കും അവരുടെ തിരഞ്ഞെടുപ്പുകള്‍ക്കുള്ള അവകാശമുണ്ടെന്ന് പറഞ്ഞതോ? പരസ്പരം കുറ്റം പറയുന്നത് സാധാരണയായി മാറിയിരിക്കുകയാണ്. ഇന്റര്‍നെറ്റിന്റെ തിരക്കഥ കൂടെയാകുമ്പോള്‍ നല്ല എന്റര്‍ടെയ്ന്‍മെന്റ് കിട്ടുന്ന മറ്റൊരു ദിവസം കൂടി''എന്നാണ് ആലിയ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (2 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (18 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (34 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (41 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (48 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (56 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

Malayali Vartha Recommends