തനി ബ്രാമ്ഹണ ചടങ്ങിൽ താലികെട്ട് ! ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് പത്തരമാറ്റിലെ മുത്തച്ഛന് വിവാഹം; വധു ആരാണെന്ന് കണ്ടോ?
നടനും മോട്ടിവേഷണൽ സ്പീക്കറും, ലോയറുമായ ഡോ . ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ദിവ്യയുടെ രണ്ടുമക്കളെയും സാക്ഷിയാക്കിയാണ് വിവാഹം നടന്നത്. ഒട്ടനവധി സീരിയലുകളിലും, സിനിമകളിലും വേഷം ഇട്ട നടൻ കൂടിയാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും,ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. മക്കളുടെ സമ്മതത്തോടെ വിവാഹം നടക്കുന്നതിൽ സന്തോഷം ഉണ്ടെന്ന് ദിവ്യയും ക്രിസും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. എല്ലാം ഭഗവാൻ തീരുമിച്ചു. അങ്ങനെ നടക്കുന്നു വെന്നും ഇരുവരും മാധ്യമങ്ങളോടായി പറയുന്നു. ക്രിസിന്റെ കസിൻ വഴി വന്ന ആലോചനയാണ്. ക്രിസുമായി പത്തരമാറ്റ് സീരിയലിൽ വർക്ക് ചെയ്തിട്ടുണ്ട് ദിവ്യ. ഇടക്ക് ക്രിസിന്റെ മോട്ടിവേഷൻ ക്ലാസ്സിൽ താൻ പങ്കെടുത്തിട്ടുണ്ട് എന്നാൽ ഒരിക്കലും വിവാഹം നടക്കുമെന്ന് കരുതിയില്ലെന്നും ദിവ്യ പറയുന്നു. ആദ്യം ഏട്ടനെ കാണുമ്പൊൾ ഒരു ഭയം ആയിരുന്നു. എന്നാൽ പിന്നെ പിന്നെ സംസാരിച്ചു. അങ്ങനെ ഒരിക്കൽ എന്നെ പ്രൊപ്പോസ് ചെയ്തു. ഏട്ടൻ തമാശ ആണോ പറയുന്നത് എന്നായിരുന്നു ഞാൻ ചോദിച്ചത്. കാരണം ഏട്ടൻ ഏതു നിലയിൽ നിൽക്കുന്ന ആളാണ് എന്ന് എനിക്ക് അറിയാം.എന്നാൽ പിന്നെ ആള് സീരിയസ് ആണെന്ന് മനസിലായി അപ്പോൾ മോളോട് ചോദിക്കണം എന്നാണ് താൻ പറഞ്ഞത്. എന്റെ മക്കൾ എന്റെ കൂടെ വേണം അവരെയും അക്സെപ്റ്റ് ചെയുന്ന ഒരു ബന്ധം ആണെന്ന് ഉറപ്പ് കിട്ടിയ ശേഷം ആണ് ഇങ്ങനെ ഒരു തീരുമാനത്തിൽ തൻ എത്തിയതെന്നും ദിവ്യ പറഞ്ഞു. ആദ്യ വിവാഹം പരാജയം ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം ആയിരുന്നില്ല. ഒളിച്ചോട്ടം ആയിരുന്നു. എന്നാൽ ഇത് മക്കളുടെ ഇഷ്ടം നോക്കി അവരും കംഫർട്ട് ആണെന്ന് ഉറപ്പായ ശേഷം ആണ് വിവാഹത്തിനെക്കുറിച്ച് തീരുമാനിച്ചത്. അവർക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങൾക്ക് അച്ഛന്റെ സ്നേഹം അദ്ദേഹം നൽകുന്നുണ്ട്- ദിവ്യ പറയുന്നു..
https://www.facebook.com/Malayalivartha