Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി പത്തരമാറ്റ് സീരിയൽ താരം ക്രിസ് വേണുഗോപാൽ...

02 NOVEMBER 2024 04:38 PM IST
മലയാളി വാര്‍ത്ത

വർഷങ്ങളായുള്ള ഏകാന്ത ജീവിതം അവസാനിപ്പിച്ച് ഇക്കഴിഞ്ഞ ദിവസമാണ് സീരിയൽ താരം ക്രിസ് വേണുഗോപാൽ സീരിയൽ നടി ദിവ്യ ശ്രീധറിനെ താലി ചാർത്തിയത്. ഗുരുവായൂരിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ദിവ്യ തന്റെ ആദ്യ വിവാഹത്തിൽ‌ എന്ത് സംഭവിച്ചുവെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ടെങ്കിലും ക്രിസ് ആദ്യ ദാമ്പത്യ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി മുൻ ഭാര്യയിൽ നിന്നും തനിക്കുണ്ടായ ദുരനുഭവങ്ങൾ ക്രിസ് വേണുഗോപാൽ വെളിപ്പെടുത്തി.

രണ്ടാം വിവാഹം തനിക്ക് വേണ്ടി അനിയത്തി ആലോചിച്ച് തുടങ്ങിയതിന് പിന്നിലെ കാരണം വ്യക്തമാക്കിയാണ് ക്രിസ് സംസാരിച്ച് തുടങ്ങിയത്. എന്റെ പേഴ്സണൽ ലൈഫിലുണ്ടായ നഷ്ടവും പിന്നീടുണ്ടായ ലോൺലിനസുമെല്ലാം എന്റെ അനിയത്തി കുട്ടി കാണുന്നുണ്ടായിരുന്നു. ഡിവോഴ്സിന്റെ സമയത്ത് എന്താണ് ഇനി ലൈഫിലേക്ക് വരാനുള്ളതെന്ന് ആലോചിച്ചപ്പോൾ പോലും ഒന്നുമില്ലാത്ത സ്ഥിതിയായിരുന്നു.

എന്തിന് ഞാൻ വീട്ടിലേക്ക് തിരിച്ചുവരണമെന്ന് അമ്മയോട് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. 2018ലാണ് മെന്റൽ ഹെൽത്ത് പ്രൊഫഷനിലേക്ക് ഞാൻ വന്നത്. ആ സമയത്തെല്ലാം ഒരു കാരണമില്ലാതെ ജീവിതം ഞാൻ മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഒരു കാരണമുണ്ടായി. പക്ഷെ ആ കാരണം എനിക്ക് 2021 ഒക്ടോബർ ഏഴിന് നഷ്ടപ്പെട്ടു. അവിടെയും എന്താണ് സംഭവിച്ചത് എന്നൊക്കെ ദിവ്യയ്ക്ക് അറിയാം. പിന്നെ ആർക്കും ആരെയും പൂർണമായും മനസിലാക്കാൻ പറ്റില്ല.

 

 

 

മനസിലാക്കാം ശ്രമിക്കാം... കൂടെയുണ്ടാകും എന്ന് പറഞ്ഞതിന് ദിവ്യയോട് ഞാൻ നന്ദി പറയുന്നു എന്നാണ് പുതിയ ജീവിത സഖിയെ കുറിച്ച് ക്രിസ് പറഞ്ഞത്. ആദ്യ ഭാര്യയെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ... ഞങ്ങൾ ഒരുമിച്ച് ദാമ്പത്യ ജീവിതം നയിക്കുന്ന സമയത്ത് എന്റെ ഒറ്റയ്ക്കുള്ള പ്രൊഫൈൽ ഫോട്ടോ ഇടാൻ പാടില്ലെന്നായിരുന്നു റൂൾ. രണ്ടുപേർക്കും ഒരേ ഡിപി മാത്രമെ ഉണ്ടാകാൻ പാടുള്ളുവെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു.

 

 

ഫേസ്ബുക്കിൽ ഒരു ഫ്രണ്ടിനെ ആഡ് ചെയ്യാൻ പോലും എനിക്ക് ഫ്രീഡമില്ലായിരുന്നു. ടോക്സിക്കെന്ന് പറയാൻ പറ്റില്ല. അതിനേക്കാൾ കൂടുതലായിരുന്നു. ഈ ഫോട്ടോ മാത്രമെ ഇടാൻ പാടുള്ളു, എന്തിനാണ് ഇങ്ങനെ പോസ്റ്റ് എഴുതിയത്?, ഇത് ഇങ്ങനെ എഴുതാൻ പാടില്ല... എന്നൊക്കെ പറയുകയും ചോദിക്കുകയും ചെയ്യുമ്പോൾ റൈറ്ററായ ഞാൻ തോറ്റുപോകും. പേഴ്സൺ എന്ന രീതിയിലും ആർട്ടിസ്റ്റ് എന്ന രീതിയിലും തോറ്റുപോകും. 2019ലാണ് ഡിവോഴ്സ് പ്രൊസീഡിങ്സ് തുടങ്ങിയത്. സിംപതി എന്ന രീതിയിൽ ആളുകൾ ഇത് കാണുമ്പോൾ.... ആണ് പെണ്ണിനെ തല്ലിയാലും പെണ്ണ് ആണിനെ തല്ലിയാലും ആണിന്റെ ഭാഗത്താണ് തെറ്റെന്ന് പറയുന്ന ഈ സമൂഹത്തോട് മാത്രമെ എനിക്ക് ചോദിക്കാനുള്ളു. ഞാൻ ജീവിച്ച ജീവിതം ഞാനാണ് ജീവിച്ചിട്ടുള്ളത്.

 

 

ഞാൻ‌ ആറടി മൂന്ന് ഇഞ്ച് പൊക്കം എന്റെ എക്സ് വൈഫ് അഞ്ച് അടി മൂന്ന് ഇഞ്ച് പൊക്കം... ഒരു അടിയുടെ വ്യത്യാസമാണ് ഞങ്ങൾ തമ്മിലുള്ളത്. ആ അടി എനിക്കാണ് കൊണ്ടത്. തമാശയല്ല... കാര്യമായി പറഞ്ഞതാണ്. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. രണ്ട് വർഷം മുമ്പ് വിവാഹമോചിതയായ വ്യക്തിയോട് ഞാൻ എന്ത് പറയാനാണ്. ഇക്കാര്യങ്ങളെല്ലാം ദിവ്യയോട് ഞാൻ പറഞ്ഞിട്ടുണ്ടെന്നാണ് ക്രിസ് പറഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (56 seconds ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (6 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (9 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (15 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (31 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (47 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (54 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

Malayali Vartha Recommends