Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്നേഹ ബന്ധങ്ങൾക്കോ സുഹൃദ് ബന്ധങ്ങൾക്കോ കീർത്തി ജാതിയോ മതമോ നോക്കാറില്ല, അതെനിക്ക് നന്നായി അറിയാം, നിങ്ങൾക്കും താമസിയാതെ ബോധ്യപ്പെടും; ആലപ്പി അഷ്റഫ്

05 NOVEMBER 2024 04:10 PM IST
മലയാളി വാര്‍ത്ത

ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളുമായ കീർത്തിയ്ക്ക് ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാമായി സിനിമകൾ ഉണ്ട്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നടിയ്ക്ക് ലഭിച്ചിരുന്നു.

ദിലീപിന്റെ കുബേരൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്. പിന്നീടായിരുന്നു തമിഴിലേയ്ക്കും തെലുങ്കിലേക്കുമുള്ള ചുവടുവയ്പ്പ്. അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ കീർത്തിക്ക് കഴിഞ്ഞു. താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ് താരം.

ഇപ്പോഴിതാ കീർത്തി സുരേഷിനെക്കുറിച്ച് സംവിധായകൻ ആലപ്പി അഷറഫ് പറഞ്ഞ ചില വാക്കുകളാണ് വൈറലായി മാറുന്നത്. ഇടയ്ക്കിടെ നടിയുടെ വിവാഹ വാർത്ത പുറത്തെത്താറുണ്ട്. ഇപ്പോൾ ആലപ്പി അഷ്റഫ് തന്റെ പുതിയ വീഡിയോയിലൂടെ കീർത്തിയുടെ വിവാഹത്തെ കുറിച്ച് പേരാക്ഷമായി സൂചിപ്പിച്ചിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

സ്നേഹ ബന്ധങ്ങൾക്കോ സുഹൃദ് ബന്ധങ്ങൾക്കോ കീർത്തി സുരേഷ് ജാതിയോ മതമോ നോക്കാറില്ല. അതെനിക്ക് നന്നായി അറിയാവുന്നതാണ്. നിങ്ങൾക്കും താമസിയാതെ അത് ബോധ്യപ്പെടും എന്ന് ഞാൻ ഉറപ്പ് തരുന്നു, എന്നാണ് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞത്.

മാത്രമല്ല, ആരു‌ടെയും നിർബന്ധമോ പ്രേരണയോ ഇല്ലാതെ സ്വന്തം മനസാക്ഷിക്കനുസരിച്ച് ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ കീർത്തി സുരേഷ് ചെയ്യാറുണ്ട്. പണവും പ്രശസ്തിയും വന്നപ്പോഴും കീർത്തി സുരേഷിന്റെ സ്വഭാവത്തിന് യാതൊരു മാറ്റവും വന്നില്ല. ചമയങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ സാധാരണക്കാരെ പോലെ എല്ലായിടത്തും പോകുന്ന കീർത്തിയെ നമ്മളെല്ലാം കണ്ടതാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

ആ പറഞ്ഞത് വിവാഹത്തിന്റെ സൂചനയല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. കീർത്തി അപ്പോൾ ഒരു അന്യജാതിക്കാരനെയാണല്ലേ വിവാഹം കഴിക്കുന്നത്, വിവാഹ സൂചന അവസാന ഭാ​ഗത്ത് വരുന്നുണ്ടല്ലോ എന്ന കമന്റിന് ആലപ്പി അഷറഫ് ലൈക്കും ചെയ്തിട്ടുണ്ട്. ഇതോടെയാണ് കീർത്തിയുടെ വിവാഹം തീരുമാനിച്ചോ എന്ന അഭ്യൂഹം ശക്തമാകുന്നത്.

അടുത്തിടെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറെ കീർത്തി വിവാഹം ചെയ്യാൻ ഒരുങ്ങുന്നു എന്നും വാർത്തകൾ വന്നിരുന്നു. ജവാൻ സിനിമയിലൂടെ അനിരുദ്ധ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു നിൽക്കുന്ന സമയത്താണ് ഇത്തരത്തിലൊരു വാർത്ത വന്നത്. കീർത്തി നായികയായ റെമോ, താന സേർന്ത കൂട്ടം തുടങ്ങിയ സിനിമകളിൽ അനിരുദ്ധ് സംഗീത സംവിധായകനായി എത്തിയിരുന്നു.

ആ സൗഹൃദം വിവാഹത്തിലേക്ക് എത്തുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. പിന്നാലെ ഈ വാർത്തകളോട് പ്രതികരിച്ച് കീർത്തിയുടെ അച്ഛനും നടനുമായ സുരേഷ് കുമാറും രം​ഗത്തെത്തിയിരുന്നു. ഈ വാർത്തകൾ നിഷേധിച്ച സുരേഷ് കുമാർ, ഇത് ആദ്യമല്ല കീർത്തിയെ കുറിച്ച് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നതെന്നും പറഞ്ഞു.

തീർത്തും തെറ്റായ വാർത്തയാണ്. റിപ്പോർട്ടുകളെല്ലാം അടിസ്ഥാനരഹിതമാണ്, അതിൽ ഒരു കണിക പോലും സത്യമില്ല. ഇതിനു മുൻപ് ഇതുപോലെയുള്ള വാർത്തകൾ വന്നിട്ടുണ്ട്, ഇതാദ്യമായല്ല അവളെക്കുറിച്ചും അനിരുദ്ധിനെ കുറിച്ചും ആരെങ്കിലും ഇങ്ങനെയുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് എന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.

തമിഴിലേക്ക് പോയതിന് ശേഷമാണ് കീർത്തി ജനപ്രിയ നടിയാവുന്നത്. അവിടുന്ന് തെലുങ്കിലെ മഹാനടി എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ഇപ്പോൾ ബോളിവുഡിൽ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. അറ്റ്‌ലിയാണ് കീർത്തിയുടെ ആദ്യ ഹിന്ദി ചിത്രം നിർമ്മിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (6 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (9 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (15 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (31 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (47 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (54 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

Malayali Vartha Recommends