Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൽപനയുടെ മുൻ ഭർത്താവ് അനിൽ വീണ്ടും വിവാഹിതനായി!

07 NOVEMBER 2024 02:53 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താൻ കഴിയാത്ത ഒരു വിടവ് തന്നെയനാണ് കൽപനയുടേത്. പകരം വയ്ക്കാനില്ലാത്ത അഭിനയ റാണി. കോമഡി എന്നൊക്കെ പറഞ്ഞാൽ, കൽപനയ്ക്ക് കഷ്ടപ്പെട്ട് അഭിനയിക്കേണ്ടതൊന്നുമില്ല, നാച്വറലായി അങ്ങ് വരും. കൽപന അഭിനയിച്ച റോളുകളെക്കാൾ അതിശയിപ്പിക്കുന്നതായിരുന്നു ആ മരണം. പെട്ടന്നൊരു ദിവസം കൽപന മരിച്ചു എന്ന വാർത്ത കേട്ടപ്പോൾ വിശ്വസിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. ഷൂട്ടിങ് ആവശ്യത്തിന് വേണ്ടി ഹൈദരബാദിൽ പോയതായിരുന്നു കൽപന. അവിടെ വച്ചാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.

മുപ്പത്തിയൊമ്പത് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ മുന്നൂറോളം കഥാപാത്രങ്ങഅൾക്കാണ് കൽപ്പന ജീവൻ നൽകിയത്. സിനിമയിൽ വിജയം കൈവരിച്ചെങ്കിലും ജീവിത്തതിൽ വിജയം കൈവരിക്കാൻ നടിയ്ക്ക് ആയിരുന്നില്ല. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം കൽപ്പനയുടെ വ്യക്ത ജീവിതം വീണ്ടും ചർച്ചയാകുകയാണ്. കൽപ്പനയുടെ ഭർത്താവ് അനിൽ വീണ്ടും വിവാഹിതനായിരിക്കുന്നുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്.

അറുപത്തിയൊന്നുകാരനായ അനിൽ കുമാർ രണ്ടാം ഭാര്യയ്ക്കൊപ്പം കഴിഞ്ഞ ദിവസം ഗുരുവായൂരിൽ ഒരു പൊതുവേദിയിൽ എത്തിയപ്പോഴുണ്ടായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അനിൽ വീണ്ടും വിവാഹിതനായിയെന്ന് പുറംലോകം അറിയുന്നത്. നടൻ രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അനിൽ കുമാറും ഭാര്യയും.

കേരള സാരിയിൽ അതീവ സുന്ദരിയായാണ് അനിൽ കുമാറിനൊപ്പം ഭാര്യ ചടങ്ങിനെത്തിയത്. കൽപ്പനയുടെ മരണത്തിന് മുമ്പ് തന്നെ ഇരുവരും വിവാഹമോചിതരായിരുന്നു. നടിയുമായി വേർപിരിഞ്ഞശേഷം അനിൽ കുമാർ കൽപ്പനയെ കുറിച്ച് പറഞ്ഞ വാക്കുകൾ അന്ന് ഏറെ ചർച്ചയായതുമാണ്. മരണത്തേക്കാൾ തനിക്ക് ഭയം കൽപ്പനയെയാണെന്നാണ് അന്ന് അനിൽ കുമാർ പറഞ്ഞത്. ഇപ്പോൾ അനിലിന്റെ വീഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് അനിൽ മുമ്പ് പറഞ്ഞ വാക്കുകൾ ചിലർ ചൂണ്ടിക്കാട്ടുന്നത്.

കൽപനയും ഇദ്ദേഹവും തമ്മിൽ ലവ് മാരേജ് ആയിരുന്നു. കല്യാണം കഴിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞിട്ടും ഇയാൾ നടിയുടെ പുറകെ നടന്നിട്ടാണ് കെട്ടിയത്. വിവാഹത്തിനുശേഷം നടിയെക്കുറിച്ച് ആരോ മോശമായി സംസാരിച്ചത് ഇയാൾ വിശ്വസിച്ചു. അടുത്ത സുഹൃത്തുക്കളിൽ ആരോ ആണ് അങ്ങനെ ഒരു കഥ പറഞ്ഞത്. അതാണ് കൽപനയുമായി വേർപിരിയാൻ ഉണ്ടായ കാരണം. ഇക്കാര്യം ഇദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ മുൻപ് പറഞ്ഞിരുന്നു.' എന്നാണ് ഒരാൾ കമന്റായി കുറിച്ചത്.

കൽപ്പനയുടെ മകൾ ശ്രീമയിയെ കുറിച്ചും പലരും പറയുന്നുണ്ട്. പാവം കല്പന, ഈ ദുഷ്ടൻ മകളെ കൂടി കളഞ്ഞല്ലേ. അച്ഛനെ ശ്രീമയിയും മറവിക്ക് വിട്ടുകൊടുത്തുവെന്ന് തോന്നുന്നു. അച്ഛനെ മകളും വെറുത്തു, അമ്മയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രീമയി ഇടയ്ക്കിടെ കുറിപ്പുകൾ പങ്കിടാറുണ്ട്. എന്നാൽ ഒരു അഭിമുഖത്തിൽ പോലും അച്ഛനെ കുറിച്ച് ശ്രീമയി സംസാരിച്ചിട്ടില്ല.

മകൾ ശ്രീമയിയും കൽപ്പനയെ പോലെ അഭിനയത്തിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. കൽപ്പനയുടെ ചേച്ചി കലാരഞ്ജിനിയ്ക്കരികിലാണ് ശ്രീമയി. ഉർവശിയും ശ്രീമയിയെ സ്വന്തം മകളെപ്പോലെയാണ് സ്നേഹിക്കുന്നത്. അനലിന്റെ ആരോപണങ്ങളെ കുറിച്ച് കൽപന പണ്ട് പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു;

കഥകളും ഉപ കഥകളുമൊക്കെയായി ഒരുപാട് നീളുമ്പോഴാണ് അത് മഹാഭാരതം അല്ലെങ്കിൽ രാമായണമായി മാറുന്നത്. മഹാഭാരതമാകാൻ എനിക്ക് താത്പര്യമില്ല. എനിക്ക് ഒറ്റ കഥയെ ഉള്ളൂ. അദ്ദേഹം പറഞ്ഞോട്ടെ. എനിക്ക് വിഷയവുമില്ല. എനിക്ക് വേണമെങ്കിൽ എന്തെല്ലാം പറഞ്ഞുണ്ടാക്കാം.

പക്ഷെ ഞാൻ അത് ചെയ്യില്ല. മറ്റൊരു വ്യക്തിയെ കുറിച്ച് കുറ്റം പറയാത്ത ആളാണ് ഞാൻ. ആ ഞാനാണ് ഇനി പതിനാറ് വർഷത്തെ പരിചയമുള്ള അദ്ദേഹത്തെ കുറിച്ച് പറയുന്നത്. എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. ക്ഷമിക്കാനും ഞാൻ തയ്യാറാണെന്നാണ് അന്ന് കൽപ്പന അഭിമുഖത്തിൽ പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (6 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (9 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (15 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (31 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (47 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (54 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

Malayali Vartha Recommends