Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തമായി വിടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചപ്പോള്‍... ഹരിശ്രീ അശോകന്റെ പഞ്ചാബിഹൗസിനുണ്ടായ ദുരവസ്ഥ

12 NOVEMBER 2024 11:04 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകന്‍. ഏതൊരാളെയും പോലെ സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം അശോകനും കണ്ടു. അങ്ങനെ വീട് പണിതു, തനിക്ക് മലയാള സിനിമയില്‍ ഒരിടം കണ്ടെത്തിതന്ന ചിത്രമായ പഞ്ചാബി ഹൗസിന്റെ ഓര്‍മക്കായി ആ പേര് തന്നെയാണ് വീടിനും അശോകന്‍ നല്‍കി. എന്നാല്‍ വളരെ കുറച്ച് കാലം മാത്രമെ അശോകനും കുടുംബത്തിനും ആ വീട്ടില്‍ സമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞുള്ളു.

വീടിന്റെ ഫര്‍ണിഷിങ്, ഫ്‌ലോറിങ് ഘട്ടത്തില്‍ അത് ചെയ്തവര്‍ വരുത്തിയ പിഴവുകള്‍ മൂലം വീട് ആകെ പൊട്ടി പൊളിഞ്ഞു. ഇതിനെതിരെ ഉപഭോക്തൃ കോടതിയില്‍ താരം നല്‍കിയ കേസ് അടുത്തിടെയാണ് വിധിയായത്. വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പിഴവുകള്‍ വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ചേര്‍ന്ന് 1783641 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചത്. അശോകന്റെ പഞ്ചാബിഹൗസിനുണ്ടായ ദുരവസ്ഥ പലപ്പോഴായി വാര്‍ത്തകളില്‍ വന്നിരുന്നുവെങ്കിലും അതിന്റെ ഭീകരാന്തരീക്ഷം എത്രത്തോളമാണെന്ന് പ്രേക്ഷകര്‍ മനസിലാക്കിയത് ഇപ്പോഴാണ്.

വീടിന്റെ ഫര്‍ണിഷിങ്, ഫ്‌ലോറിങ് ഘട്ടത്തില്‍ സംഭവിച്ച പിഴവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഫര്‍ണിഷിങ് പൂര്‍ത്തിയായി കുറച്ചുവര്‍ഷം കഴിഞ്ഞപ്പോള് ഒരു രാത്രിയില്‍ പടക്കം പൊട്ടുന്ന പോലെയൊരു ശബ്ദം കേട്ട് എല്ലാവരും ഞെട്ടിയുണര്‍ന്നു.മുകളില്‍ കയറി നോക്കുമ്പോള്‍ ഒരു ഫ്‌ലോര്‍ ടൈല്‍ പൊട്ടി പൊങ്ങിനില്‍ക്കുന്നതാണ് കണ്ടത്. പണി ചെയ്തയാളെ വിളിച്ച് പറഞ്ഞു. പക്ഷെ മാസങ്ങള്‍ കഴിഞ്ഞാണ് അവര്‍ വന്നത്. വന്നവര്‍ വീണ്ടും ലേബര്‍ ചാര്‍ജും മെറ്റീരിയല്‍ ചാര്‍ജും ചോദിച്ചു.

ഞാന്‍ സമ്മിതിച്ചില്ല. അവര്‍ മടങ്ങി. അങ്ങനെയാണ് കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി കൊടുക്കുന്നത്.പിന്നീട് മറ്റിടങ്ങളിലെ ടൈലുകളും പൊട്ടിപ്പൊളിയാന്‍ തുടങ്ങി. വിടവുകളില്‍ക്കൂടി വെള്ളവും മറ്റും വരാനും തുടങ്ങി. എല്ലാമുറികളിലെയും ടൈലുകള്‍ ഇളകി. നടക്കാന്‍ പോലും ബുദ്ധിമുട്ടായി. അടുക്കളയിലെ കബോര്‍ഡുകള്‍ എല്ലാം നശിച്ചു.

പരാതിപ്പെട്ടതോടെ കണ്‍സ്യൂമര്‍ കോര്‍ട്ട് കമ്മീഷനെ വെച്ചു. അവര്‍ വന്ന് പരിശോധിച്ച് ടൈല്‍ സാംപിള്‍ ശേഖരിച്ച് കൊണ്ടുപോയി.ടൈല്‍ വിരിച്ച സമയത്തുണ്ടായ ഗുരുതരമായ പിഴവാണ് ഇതിനുകാരണമെന്നാണ് അവരുടെ കണ്ടെത്തല്‍. എന്റേത് നല്ലൊരു വക്കീലായിരുന്നു.അദ്ദേഹം ഹാര്‍ഡ് വര്‍ക്ക് ചെയ്തതുകൊണ്ടാണ് വിജയം കിട്ടിയത്. കോടതി വിധി വന്നതിനാല്‍ വീട്ടില്‍ വീണ്ടും അറ്റകുറ്റപണികള്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (55 seconds ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (6 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (9 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (15 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (31 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (47 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (54 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

Malayali Vartha Recommends