Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി..... ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്

16 NOVEMBER 2024 07:24 AM IST
മലയാളി വാര്‍ത്ത

അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി..... ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്. താരത്തെ അഭിനന്ദിച്ചു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സാമുഹികമാധ്യമത്തില്‍ ചിത്രവും കുറിപ്പും പങ്കുവച്ചു. ''അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രന്‍സ് വിജയിച്ചു. ഇന്ദ്രന്‍സിനും ഒപ്പം വിജയിച്ച 1483 പേര്‍ക്കും അഭിനന്ദനങ്ങള്‍'' ശിവന്‍കുട്ടി പറഞ്ഞു.

റിസല്‍റ്റ് വന്നപ്പോള്‍ വയനാട്ടില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു നടന്‍. പത്താംക്ലാസ് പരീക്ഷ ഇതുപോലെ എളുപ്പമല്ല, വല്യ പാടാണെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു. 500ല്‍ 297 മാര്‍ക്ക് നേടിയാണ് ഇന്ദ്രന്‍സിന്റെ വിജയം. 68-ാം വയസ്സിലാണ് ഇന്ദ്രന്‍സ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയത്.
അതേസമയം കഴിഞ്ഞ ആഗസ്റ്റ് 24, 25 തീയതികളിലായിരുന്നു പരീക്ഷ. മലയാളവും ഇംഗ്ലീഷും ഹിന്ദിയുമായിരുന്നു ആദ്യ ദിവസം. ഇതില്‍ മലയാളവും ഇംഗ്ലീഷും എളുപ്പമായിരുന്നെന്നും ഹിന്ദി അല്പം വലച്ചുവെന്നും പരീക്ഷയ്ക്കുശേഷം ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.

പിറ്റേന്ന് സാമൂഹികശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലും പരീക്ഷ നടന്നു. ഏഴാംതരം തുല്യത പരീക്ഷ പാസായതോടെ പത്താംതരം തുല്യത പരീക്ഷ എഴുതാനുള്ള യോഗ്യതയായി.

ഏഴാംക്ലാസുവരെ പഠിച്ചിരുന്നെങ്കിലും പ്രാരാബ്ധങ്ങളില്‍ പഠിപ്പു നിര്‍ത്തേണ്ടിവന്നു. ചിത്രീകരണത്തിരക്കുകളുള്ളതിനാല്‍ എല്ലാ ആഴ്ചയും നടക്കുന്ന തുല്യതാക്ലാസില്‍ കൃത്യമായി പങ്കെടുക്കാനായി കഴിഞ്ഞിരുന്നില്ല. സമയം കണ്ടെത്തി വീട്ടിലിരുന്നായിരുന്നു പഠനം നടത്തിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (6 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (9 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (15 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (31 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (47 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (54 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

Malayali Vartha Recommends