Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതാണ് ആ 10 കോടിയുടെ ദൃശ്യങ്ങള്‍... നായന്‍താരയ്ക്ക് പിന്നാലെ ധനുഷിനെതിരെ സംവിധായകന്‍ വിഘ്നേഷ് ശിവനും രംഗത്ത്

16 NOVEMBER 2024 10:03 PM IST
മലയാളി വാര്‍ത്ത

നയന്‍താരയുടെ പിറന്നാള്‍ ദിനമായ നവംബര്‍ 18ന് 'നയന്‍താര: ബിയോണ്ട് ദ ഫെയറി ടേല്‍' എന്ന ഡോക്യു-ഫിലിം നെറ്റ്ഫ്‌ലിക്സില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. അതിനിടെ ധനുഷ് തന്റെ സിനിമയിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയയ്ച്ചിരുന്നു. ഇതിനെതിരെ നയന്‍താരത്തെ പ്രതികരിച്ചിരുന്നു.

ഇപ്പോള്‍ നായന്‍താരയ്ക്ക് പിന്നാലെ ധനുഷിനെതിരെ സംവിധായകന്‍ വിഘ്നേഷ് ശിവനും രംഗത്ത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലുടെയായിരുന്നു വിഘ്നോഷിന്റെ പ്രതികരണം. 'നയന്‍താര: ബിയോണ്ട് ദ ഫെയറി ടേല്‍' എന്ന ഡോക്യു-ഫിലിമില്‍ നിന്ന് നീക്കാന്‍ ആവശ്യപ്പെട്ട വീഡിയോയും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്.'ഇതാണ് ആ 10 കോടിയുടെ ദൃശ്യങ്ങള്‍. ഇതാണ് മാറ്റാന്‍ പറഞ്ഞത്. അത് സൗജന്യമായി കണ്ടോള്ളൂ' എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. 10 കോടി ആവശ്യപ്പെട്ട് നടന്‍ ധനുഷ് അയച്ച വക്കീല്‍ നോട്ടീസും വിഘ്‌നേഷ് പങ്കുവച്ചു.

നയന്‍താരയുടെ പിറന്നാള്‍ ദിനമായ നവംബര്‍ 18ന് 'നയന്‍താര: ബിയോണ്ട് ദ ഫെയറി ടേല്‍' എന്ന ഡോക്യു-ഫിലിം നെറ്റ്ഫ്‌ലിക്സില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. നിര്‍മാതാവായ ധനുഷ് എന്‍ഒസി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കാത്തതിനാല്‍ 'നാനും റൗഡി താന്‍' എന്ന സിനിമ തന്റെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താനായില്ലെന്നാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നയന്‍താര വിമര്‍ശിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. ചിത്രത്തിന്റെ സംവിധാനം വിഘ്നേഷ് ശിവനും നിര്‍മാതാവ് ധനുഷുമായിരുന്നു. നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക.

'ചിത്രത്തിലെ പാട്ടുകളായിരുന്നു എന്റെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താന്‍ ഏറ്റവും മികച്ചത്. എന്നാല്‍ രണ്ടുവര്‍ഷത്തോളം അഭ്യര്‍ത്ഥിച്ചിട്ടും ധനുഷ് എന്‍ഒസി നല്‍കാത്തതിനാല്‍ അത് ഉപേക്ഷിക്കേണ്ടി വന്നു. ചിത്രത്തിലെ പാട്ടുകളോ രംഗങ്ങളോ ഫോട്ടോഗ്രാഫുകളോ പോലും ഉപയോഗിക്കാന്‍ താങ്കള്‍ അനുമതി നിഷേധിച്ചു. നിങ്ങളുടെ വ്യക്തിപരമായ പകയാണ് ഇതിന് കാരണം.

ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിനുശേഷം താങ്കളയച്ച വക്കീല്‍ നോട്ടീസ് ആണ് ഏറെ ഞെട്ടിച്ചത്. സിനിമയിലെ പിന്നണി ദൃശ്യങ്ങള്‍ അതും ഞങ്ങളുടെ ഉപകരണങ്ങളില്‍ ഷൂട്ട് ചെയ്ത വെറും മൂന്ന് സെക്കന്റുകള്‍ മാത്രമുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നിങ്ങള്‍ പത്ത് കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ഞങ്ങളിത് നിയമപരമായി തന്നെ നേരിടും.

ചിത്രം ഒരു വലിയ ബ്‌ളോക്ക്ബസ്റ്ററായത് നിങ്ങളുടെ ഈഗോയെ ബാധിച്ചു. ലോകത്തിന് മുന്നില്‍ മുഖം മൂടി അണിഞ്ഞാണ് നിങ്ങള്‍ നടക്കുന്നത്. ലോകം എല്ലാവര്‍ക്കും ഉള്ളതാണ്. സിനിമ പാരമ്ബര്യമില്ലാത്ത ഒരാള്‍ വലിയ വിജയങ്ങള്‍ നേടുന്നത് നല്ലതാണെന്ന് മനസിലാക്കണം, നിങ്ങള്‍ക്കറിയാവുന്നവരും ജീവിത്തില്‍ മുന്നോട്ട് വരട്ടെ'- എന്നായിരുന്നു നയന്‍താര പോസ്റ്റില്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (1 minute ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (7 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (10 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (16 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (32 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (48 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (55 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

Malayali Vartha Recommends