നടന്‍ ദീലീപ് ശങ്കര്‍ സീരിയലിന്റെ സെറ്റില്‍ അവസാനമായി എത്തിയ ദിവസം ഓര്‍ത്തെടുത്ത് സംവിധായകന്‍ മനോജ്...

നടന്‍ ദീലീപ് ശങ്കര്‍ സീരിയലിന്റെ സെറ്റില്‍ അവസാനമായി എത്തിയ ദിവസം ഓര്‍ത്തെടുത്ത് സംവിധായകന്‍ മനോജ്. ശാരീരികമായി അത്ര സുഖമില്ലാത്ത അവസ്ഥയിലായിരുന്നു. 'അഞ്ചു ദിവസമായി ഞങ്ങളുടെ വര്‍ക്കുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അദ്ദേഹം ഉണ്ടായിരുന്നു. അതിനാല്‍, ഷൂട്ട് വേഗം തീര്‍ത്തു വിടുകയായിരുന്നു. മുറിയില്‍ പോയി നന്നായി വിശ്രമിക്കൂ എന്നു പറഞ്ഞു യാത്രയാക്കിയ സഹപ്രവര്‍ത്തകന്റെ വേര്‍പാട് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് സംവിധായകന്‍ മനോജ് പറയുന്നു.
മനോജിന്റെ വാക്കുകള്‍:
'അഞ്ചു ദിവസമായി ഞങ്ങളുടെ വര്‍ക്കുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അദ്ദേഹം ഉണ്ടായിരുന്നു. എറണാകുളത്താണ് വീട്. രണ്ടു ദിവസം മുന്‍പാണ് സെറ്റില്‍ വന്നു വര്‍ക്ക് ചെയ്തത്. കഴിഞ്ഞ രണ്ടു ദിവസം വര്‍ക്ക് ഇല്ലായിരുന്നു. ഈ ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു അദ്ദേഹം. രണ്ടു ദിവസമായി ഞങ്ങളുടെ ആളുകള്‍ പുള്ളിയെ വിളിക്കുന്നുണ്ട്. ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. ഫോണ്‍ എടുക്കാത്ത പ്രകൃതമുണ്ട് പുള്ളിക്ക്. സെറ്റില്‍ നിന്ന് നേരിട്ടു വന്ന് വിളിച്ചു കൊണ്ടു പോവുകയാണ് പതിവ്. കഴിഞ്ഞ രണ്ടു ദിവസവും വര്‍ക്ക് ഇല്ലാതിരുന്നതുകൊണ്ട് ഫോണില്‍ മാത്രമെ ബന്ധപ്പെട്ടിരുന്നുള്ളൂ. ഞായറാഴ്ചയും വര്‍ക്ക് ഇല്ല. പക്ഷേ, പുള്ളി ഫോണ്‍ എടുക്കാത്തതുകൊണ്ട് നേരില്‍ കണ്ടു സംസാരിക്കാന്‍ വന്നതാണ്. അപ്പോള്‍ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതു പോലെ അനുഭവപ്പെട്ടു. അങ്ങനെ പൊലീസില്‍ അറിയിക്കുകയായിരുന്നു.'
'ദിലീപ് ശങ്കറിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി എനിക്ക് അറിയാം. കൃത്യമായി എന്താണെന്ന് അറിയില്ല. കരള്‍ സംബന്ധമായി എന്തോ പ്രശ്‌നമാണ്. അതിന്റെ ചികിത്സയിലായിരുന്നു. പക്ഷേ, അദ്ദേഹം അത് അത്ര ഗൗരവമായി കണ്ടിരുന്നില്ല. കാണുമ്പോഴൊക്കെ ഞങ്ങള്‍ പറയാറുണ്ട്. സെറ്റില്‍ വരുമ്പോള്‍ മരുന്ന് കഴിക്കുന്നത് കാണാറുണ്ട്. കഴിക്കാതെ ഇരിക്കുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതും കണ്ടിട്ടുണ്ട്. അതുകൊണ്ട്, മുടങ്ങാതെ മരുന്നു കഴിക്കാന്‍ ഞങ്ങള്‍ എപ്പോഴും ഓര്‍മപ്പെടുത്തും,' മനോജ് പറയുന്നു.
'മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. ലൊക്കേഷനില്‍ വന്നു വര്‍ക്ക് ചെയ്തു പോയതിനു ശേഷമായിരിക്കാം ഇതു സംഭവിച്ചത്. സീരിയലിന്റെ പ്രൊഡക്ഷനില്‍ നിന്നാണ് ഹോട്ടലില്‍ മുറിയെടുത്തു നല്‍കിയത്. അഞ്ചു ദിവസം മുന്‍പാണ് മുറിയെടുത്തത്. ക്രിസ്മസ് സമയത്തൊക്കെ വര്‍ക്ക് ഉണ്ടായിരുന്നു. 27നാണ് അവസാനം കണ്ടത്. അന്നും ശാരീരികമായി സുഖമില്ലാത്ത അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന്റെ ഭാഗം വേഗം പൂര്‍ത്തീകരിച്ചു വിടുകയായിരുന്നു. പോയി വിശ്രമിക്കൂ എന്നു പറഞ്ഞാണ് അദ്ദേഹത്തെ സെറ്റില്‍ നിന്ന് യാത്രയാക്കിയത്,' മനോജ് വിങ്ങലോടെ ഓര്‍ത്തെടുത്തു.
ഞായറാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതു കണ്ട് സംശയം തോന്നിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ദിലീപ് ശങ്കര്‍.
ഇപ്പോള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുന്നുണ്ട്. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത റോസസ് ഇന്‍ ഡിസംബര്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശങ്കര്‍ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. റിലീസിനൊരുങ്ങുന്ന ബേസില്‍ ജോസഫ് ചിത്രം പ്രാവിന്‍കൂട് ഷാപ്പിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha



























