Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

തലമുടി കൊഴിഞ്ഞു, തിരിച്ചറിയാനാകാത്ത രൂപം.. അപൂർവ രോഗം ബാധിച്ച നടിയുടെ ഇപ്പോഴത്തെ അവസ്ഥ

04 JANUARY 2025 01:10 PM IST
മലയാളി വാര്‍ത്ത

കമ്മട്ടിപ്പാടം സിനിമയിൽ അനിതയെന്ന കഥാപാത്രമായി എത്തി മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ താരമാണ് നടിയും മോഡലുമായ ഷോൺ റോമി. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ലൂസിഫർ, രജനി എന്നിവയാണ് നടിയുടെ മറ്റു പ്രധാന സിനിമകൾ ഇന്‍സ്റ്റാഗ്രാം പേജില്‍ സജീവമായി പോസ്റ്റുകള്‍ പങ്കുവയ്ക്കാറുള്ള ഷോണ്‍ തന്റെ ബിക്കിനി ചിത്രങ്ങളും മോഡേണ്‍ വസ്ത്രത്തില്‍ ഉള്ള ഫോട്ടോഷൂട്ടുകളുമൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് തനിക്കുണ്ടായ രോഗാവസ്ഥയെ പറ്റി നടി പറഞ്ഞിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് കഴിഞ്ഞ വര്‍ഷം താന്‍ നേരിട്ട പ്രതിസന്ധികള്‍ താരം തുറന്നു പറഞ്ഞത്.

2024 അതിജീവനത്തിന്റെ വർഷമായിരുന്നുവെന്ന് തുറന്നു പറയുകയായിരുന്നു നടി. ചർമത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥയാണ് നടിയുടെ ജീവിതം സങ്കീർണമാക്കി മാറ്റിയത്. തലമുടി അടക്കം കൊഴിഞ്ഞുപോകുന്ന സാഹചര്യം ഉണ്ടായെന്നും സ്റ്റിറോയ്ഡ് ഇൻജക്‌ഷൻ എടുക്കേണ്ടി വന്നെന്നും ഷോൺ പറയുന്നു. ‘‘2024 എന്നെ സംബന്ധിച്ചടത്തോളം കുറച്ച് ‘വൈൽഡ്’ ആയിരുന്നു. എന്നെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥ കൈവിട്ട സാഹചര്യമായിരുന്നു. ചിലതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു, മറ്റുചിലതെല്ലാം ദൈവത്തെ ഏൽപ്പിക്കേണ്ടി വന്നു. എന്റെ ബെസ്റ്റിയുമായി ഒത്തുചേർന്നു. അവളെ ദൈവം എന്നിലേക്കെത്തിച്ചതാണ്. അവളുടെ വാക്കുകൾ വിശ്വസിച്ചത് ഞാൻ ഓർക്കുന്നു. ഇതൊരു ഘട്ടം മാത്രമാണ്, എന്റെ തലമുടിയിഴകൾ ഒരുമാസത്തിനുള്ളിൽ തിരികെവരും എന്നവൾ പറഞ്ഞു. അതങ്ങനെ തന്നെ സംഭവിച്ചു. എല്ലാ മാസവും ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുത്തിരുന്നത് ഞാൻ ഓർക്കുന്നു. ഓഗസ്റ്റ് മുതൽ ഇങ്ങോട്ട് എല്ലാ മാസവും ഓരോന്ന് വീതവും. വർക്ക് ഔട്ട് ചെയ്യാനോ, കഠിനമായി എന്തെങ്കിലും ചെയ്യാനോ ഞാൻ ഭയന്നു. ശക്തമായി എന്ത് ചെയ്താലും, ഉടൻ തന്നെ ആർത്തവം ആരംഭിച്ചിരുന്നു. ശരിക്കും എനിക്ക് ജീവിതത്തിന്റെ വേഗത കുറയ്‌ക്കേണ്ടതായി വന്നു. ഗോവയിലേക്ക് പോയി, ജീവിതത്തിന്റെ വേഗത കുറച്ചത് എന്നെ ഒരുപാട് സഹായിച്ചു. ഞാൻ എന്താവണം എന്ന് ഞാൻ ആഗ്രഹിച്ചതിനു വിപരീതമായി, ഞാൻ ആരെന്നതുമായി ഇഴുകിച്ചേരാൻ ആരംഭിച്ചതും സുഖപ്പെടാൻ ആരംഭിച്ചു. 2024 പവിത്രവും, ശക്തവും, പരിവർത്തിതവുമായിരുന്നു. ചിലതെല്ലാം അറിയാതിരിക്കുന്നതിലും, നിയന്ത്രിക്കപ്പെടാതിരുന്നതിലും ഞാൻ ആശ്വാസം കണ്ടെത്തിയതെന്നും പറയുകയായിരുന്നു ഷോൺ റോമി. അതേസമയം ഈ അസുഖത്തില്‍ നിന്ന് എത്രയും വേഗം തിരിച്ചു വരാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും. ഇതിനെ അതിജീവിക്കാന്‍ നിങ്ങള്‍ കാണിച്ച ധൈര്യം അഭിനന്ദനാര്‍ഹമാണെന്നും തുടങ്ങി നടിയുടെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (6 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (12 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (12 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (12 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (12 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (13 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (13 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (13 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (13 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (13 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (13 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (14 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (14 hours ago)

Malayali Vartha Recommends