Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഇങ്ങനെ വീട്ട് ജോലി ചെയ്യാനാണെങ്കില്‍ അവര്‍ക്ക് ഒരു ജോലിക്കാരെ നിര്‍ത്തിയാല്‍ പോരെ? വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ച് നടി കീര്‍ത്തി സുരേഷ്

04 JANUARY 2025 02:22 PM IST
മലയാളി വാര്‍ത്ത

തെലുങ്ക് നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി എന്ന സിനിമയിലൂടെയാണ് കീര്‍ത്തി ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലെ പ്രകടനത്തിന് നടിയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. എന്നാല്‍ അതിന് ശേഷം തന്റെ ജീവിതത്തില്‍ യാതൊരു മാറ്റങ്ങളും ഉണ്ടായിട്ടില്ലെന്നാണ് കീര്‍ത്തി പറയുന്നത്. നിർമാതാവ് ജി സുരേഷ് കുമാറിൻ്റെയും നടി മേനകയുടെയും രണ്ട് പെൺമക്കളിൽ ഇളയമകളാണ് കീർത്തി സുരേഷ്. ബാലതാരമായി സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കീർത്തി കുറച്ച് സിനിമകൾക്ക് ശേഷം പഠിക്കാൻ പോവുകയും പിന്നീട് നായികയായി തിരികെ വരികയുമായിരുന്നു. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ നടിമാരിൽ ഒരാളായി വളരാൻ കീർത്തിയ്ക്ക് സാധിച്ചു. 15 വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. വിവാഹത്തിന് പിന്നാലെ തന്റെ വിശേഷങ്ങള്‍ ചില അഭിമുഖങ്ങളിലൂടെ കീര്‍ത്തി പറഞ്ഞിരുന്നു.

ഭര്‍ത്താവ് ആന്റണിക്കൊപ്പം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താന്‍ ലിവിങ് ടുഗെദറായി ജീവിക്കുകയാണെന്നാണ് നടി വെളിപ്പെടുത്തിയത്. മാതാപിതാക്കളുടെ സമ്മതത്തോട് കൂടി പരമ്പരാഗതമായ രീതിയിലാണ് കീര്‍ത്തിയുടെ വിവാഹം നടന്നത്. എന്നാല്‍ ഇന്ത്യയിലെ സ്ത്രീകള്‍ വിവാഹിതരായതിന് ശേഷം നടക്കുന്ന കാര്യങ്ങളെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍. 'ഇവിടെ വിവാഹിതയായ ഒരു പെണ്‍കുട്ടി ഉടന്‍ തന്നെ മറ്റൊരു വീട്ടിലേക്ക് താമസം മാറുകയാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യം പോലും അവിടെ പ്രസക്തമല്ല. ജീവിതത്തിലെ ഒരു പോയിന്റില്‍ എത്തുമ്പോള്‍ സ്ത്രീകള്‍ വിവാഹിതരായി പോവുകയാണ്. അതിന് ശേഷമുള്ള അവരുടെ ജീവിതം എങ്ങനെയായിരിക്കും? അതൊക്കെ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ വിവാഹം എന്ന് പറയുന്നത് ഓരോ വ്യക്തികളുടെയും ചോയിസ് ആണ്. ഇവിടെ നടക്കുന്നത് അങ്ങനെ വല്ലതുമാണോ? വിവാഹിതരാവാന്‍ പ്രത്യേകിച്ച് പ്രായപരിധികള്‍ ഒന്നുമില്ല. നാല്‍പതിലോ വയസിലോ അമ്പത്തിലോ അറുപത്തിലോ ഒക്കെ വിവാഹിതരാവാം. അത് ഓരോരുത്തരുടെയും മുന്‍ഗണന അനുസരിച്ചിരിക്കും. എന്നാല്‍ ഒരു പ്രത്യേക പ്രായത്തില്‍ വിവാഹിതരാവണമെന്ന നിയമം കൂടി ഇവിടെയുണ്ട്. ചില ആളുകള്‍ക്ക് സ്ത്രീകള്‍ അതിരാവിലെ എഴുന്നേല്‍ക്കണം എന്നാണ്. സ്വന്തം വീട്ടില്‍ പോയാല്‍ മാത്രമേ പലര്‍ക്കും മര്യാദയ്ക്ക് ഉറങ്ങാന്‍ പോലും സാധിക്കാറുള്ളൂ. രാവിലെ എഴുന്നേറ്റ് വീട്ടിലെ എല്ലാ ജോലികളും സ്ത്രീകള്‍ തന്നെ ചെയ്യണം. ഇത്തരം ജോലികള്‍ ഒന്നും പുരുഷന്മാരെ ബാധിക്കുന്നതല്ല. ഇങ്ങനെ വീട്ട് ജോലി ചെയ്യാനാണെങ്കില്‍ അവര്‍ക്ക് ഒരു ജോലിക്കാരെ നിര്‍ത്തിയാല്‍ പോരെ? എന്നും കീര്‍ത്തി ചോദിക്കുന്നു. അതിനൊപ്പം താന്‍ പൈസയുടെ കാര്യത്തില്‍ അത്ര നല്ല ആളല്ലെന്നും കീര്‍ത്തി സൂചിപ്പിച്ചു. ഒത്തിരി അധികം ആളുകളെ ഞാന്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് ആ പണമൊന്നും ഒരിക്കല്‍ പോലും തിരികെ ലഭിച്ചിട്ടില്ലെന്നും നടി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (4 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (4 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (5 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (5 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (6 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (6 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (7 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (10 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (10 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (10 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (10 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (10 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (11 hours ago)

Malayali Vartha Recommends