Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

എല്ലാവരും സ്വയമാണ് ജീവിതം തീരുമാനിക്കുന്നത്! മക്കളുടെ ജീവിതം അവർ തന്നെ തീരുമാനിച്ചു- മോഹൻലാൽ

06 JANUARY 2025 10:19 AM IST
മലയാളി വാര്‍ത്ത

ഇത്രയും വര്‍ഷം അഭിനേതാവ് നിര്‍മാതാവും ഒക്കെ ആയിരുന്നെങ്കില്‍ ഇന്ന് സംവിധായകനായി മാറിയിരിക്കുകയാണ് താരരാജാവ് മോഹൻലാൽ. ബറോസ് എന്ന പേരില്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്ത സിനിമ ക്രിസ്തുമസിനാണ് തിയേറ്ററുകളില്‍ എത്തിയത്. മോഹൻലാലിന്റെ രണ്ട് മക്കളും അച്ഛന്റെ സ്റ്റാർഡത്തിന്റെ പിൻബലത്തിൽ ജീവിക്കാൻ താൽപര്യമില്ലാത്തവരാണ്. അതിനാലാണ് ഇരുവരും വ്യത്യസ്തമായ ജീവിതരീതിയും കരിയറുമെല്ലാം തെരഞ്ഞെടുത്ത് മുന്നോട്ട് പോകുന്നത്. ഒന്നും അടിച്ചേൽപ്പിക്കാതെ മക്കളുടെ അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കാനാണ് സുചിത്രയും മോഹൻലാലും അനുവദിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിശേഷങ്ങളും സിനിമ ജീവിതത്തെ പറ്റിയുമൊക്കെ മോഹന്‍ലാല്‍ തുറന്നു സംസാരിച്ചിരുന്നു. ബാലതാരമായി സിനിമയില്‍ അഭിനയിച്ച അപ്പു എന്ന് വിളിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ഇന്ന് മലയാളത്തിലെ യുവ നടന്മാരില്‍ പ്രധാനിയാണ്. സിനിമയില്‍ അഭിനയിക്കാന്‍ അത്ര താല്‍പര്യമില്ലാത്ത പ്രണവ് കാടും മലകളും ഒക്കെ യാത്ര ചെയ്യുന്നതില്‍ കൗതുകം കണ്ടെത്തിയ ആളാണ്. നടന്നും ഇരുന്നും കാടുകള്‍ കയറിയിറങ്ങി ഒക്കെ ഉള്ള പ്രണവിന്റെ യാത്രകളെപ്പറ്റി മുന്‍പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇതിന്റെ ഇടവേളകളിലാണ് നടന്‍ സിനിമയില്‍ അഭിനയിക്കുന്നത്. ഏറെക്കാലമായി പ്രണവ് സ്പെയിനിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്നു. അടുത്തിടെയാണ് നാട്ടിൽ എത്തിയത്. വർഷങ്ങൾക്കുശേഷം സിനിമ ചെയ്ത് പൂർത്തിയാക്കിയശേഷമാണ് പ്രണവ് വീണ്ടും തന്റെ ഇഷ്ടങ്ങൾക്ക് പിന്നാലെ പോയത്. എത്ര തന്നെ സിനിമാ തിരക്കുകൾ വന്നാലും വർഷത്തിൽ ഒരിക്കൽ നിർബന്ധമായും കുടുംബസമേതം യാത്ര നടത്താൻ മോഹൻലാൽ ശ്രമിക്കാറുണ്ട്.

തന്റെ മക്കള്‍ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നവരാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 'പ്രണവിന് അവന്റേതായ ജീവിതവും ലൈഫ് പ്ലാനുകളും ഉണ്ട്. ഒരുപാട് സിനിമകള്‍ ചെയ്യുന്നതിനോട് തീരെ താല്പര്യമില്ലാത്ത ആളാണ് അവന്‍. പ്രണവിന് ഏറ്റവും ഇഷ്ടം യാത്ര ചെയ്യുന്നതാണ്. ഇടയ്ക്ക് വന്ന് ഒരു സിനിമ ചെയ്തിട്ട് വീണ്ടും പോകും. അത് അവന്റെ ചോയ്‌സ് ആണ്. അവന്‍ അവന്റെ ജീവിതം ആസ്വദിക്കുന്നു. എന്റെ അച്ഛനും എന്നോട് അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. പണ്ട് ഞാന്‍ ഡിഗ്രി കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് നിനക്ക് ഇഷ്ടമുള്ളത് ചെയ്യാനാണ് അച്ഛന്‍ എന്നോട് പറഞ്ഞത്. അതാണ് ഞാന്‍ ചെയ്തതും. മക്കളെ നമ്മള്‍ എന്തിനാണ് കണ്‍ട്രോള്‍ ചെയ്യുന്നത്. പ്രണവിന്റെ പ്രായത്തില്‍ എനിക്കും യാത്ര പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അന്ന് എനിക്ക് അതിന് സാധിച്ചില്ല. ഇന്ന് അവനത് സാധിക്കുന്നത് കാണുമ്പോള്‍ സന്തോഷമാണ്. പൊതുവേ പെണ്‍മക്കള്‍ക്ക് അച്ഛനോട് അടുപ്പം കൂടുതലായിരിക്കും. 'അതിമനോഹരമായ ഒരു ബന്ധമാണ് അത്. അച്ഛന്‍ മകള്‍ എന്നതിനേക്കാള്‍ പരസ്പര ബഹുമാനമുള്ള നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍. അവരിപ്പോള്‍ കൊച്ചുകുട്ടികള്‍ ഒന്നുമല്ല. ഒരാള്‍ക്ക് 32 വയസ്സും മറ്റൊരാള്‍ക്ക് 27 വയസ്സുമുണ്ട്. രണ്ടാളും മിടുക്കരായി പഠിക്കുന്നവരാണ്. അവരെ സംബന്ധിച്ച് വേറെ പ്രശ്‌നങ്ങളൊന്നുമില്ല. നല്ല ജീവിതം അവര്‍ക്കുണ്ട്, അത് എങ്ങനെയായി തീരണമെന്നുള്ള തീരുമാനമെടുക്കാന്‍ അവര്‍ക്ക് കഴിയും. അതിനുള്ള പ്രാപ്തിയും അവര്‍ക്കുണ്ട്. എല്ലാവരും സ്വയമാണ് ജീവിതം തീരുമാനിക്കുന്നത് എന്നല്ലേ പറയാറുള്ളത്. അതുപോലെ അവര്‍ക്ക് അവരുടെ ജീവിതം തീരുമാനിക്കാം. എന്നും മോഹന്‍ലാല്‍ പറയുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (5 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (11 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (11 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (11 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (12 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (12 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (12 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (12 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (12 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (12 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (13 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (13 hours ago)

Malayali Vartha Recommends