Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

ദൈവം സഹായിച്ച് അങ്ങനെ ഒരു പ്രശ്‌നങ്ങളുമില്ല, വേറെ കുറെ പ്രശ്‌നങ്ങളുണ്ട്.. തനിക്ക് സംഭവിച്ചത് ഇതാണ്! ഒടുവിൽ ഡിംപിള്‍ റോസ് രംഗത്ത്..

06 JANUARY 2025 12:09 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍മീഡിയയിലെ താരമാണ് ഡിംപിള്‍ റോസ്. വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഫാമിലി വ്‌ളോഗുമായി സജീവമാണ് നടി. മകന്‍ പാച്ചുവിന്റെ വിശേഷങ്ങളും വീട്ടിലെ കാര്യങ്ങളും എല്ലാം പറഞ്ഞ് ഡിംപിള്‍ സ്ഥിരം യൂട്യൂബില്‍ എത്താറുണ്ട്. കുടുംബത്തിലൊരു അംഗത്തെ പോലെ ഡിംപിളിനെയും മകനെയും കാണുന്നവരാണ് ഭൂരിഭാഗം ഫോളോവേഴ്‌സും. കഴിഞ്ഞ ദിവസം തന്റെ 2024 നെക്കുറിച്ചുള്ള ഡിംപിളിന്റെ വീഡിയോ വൈറലായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ ഡിംപിളിന്റെ വീഡിയോയെ തെറ്റായ വ്യാഖ്യാനിക്കുകയും പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതിനെതിരെ ഇപ്പോഴിതാ ഡിംപിള്‍ റോസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ചാനലിലൂടെയാണ് തന്നെക്കുറിച്ചുള്ള തെറ്റായ വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലുകളുടെ തമ്പ്‌നെയ്‌ലുകള്‍ അടക്കം പങ്കുവച്ചു കൊണ്ട് ഡിംപിള്‍ പ്രതികരിച്ചിരിക്കുന്നത്. ഒന്ന് രണ്ട് ലിങ്കുകള്‍ ഡിവൈന്‍ എനിക്ക് അയച്ചു തന്നു. തമ്പ്‌നെയ്ല്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. 'പണമില്ലെങ്കില്‍ ആര്‍ക്കും വേണ്ട', 'ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടു' എന്നൊക്കെയാണ്. ഇതോടെ ഞാന്‍ തന്നെ വീഡിയോ രണ്ടാമതും കണ്ടു. എന്താണ് ഞാന്‍ പറഞ്ഞതെന്ന് അറിയാന്‍. എനിക്ക് അങ്ങനൊരു സാഹചര്യമൊന്നുമല്ല ഉള്ളത് എന്നാണ് ഡിംപിള്‍ പറയുന്നത്. ഒരു പ്രശ്‌നമുണ്ടെന്ന് പറയുമ്പോള്‍ ഉടനെ തന്നെ ആളുകള്‍ ചിന്തിക്കുക അവരുടെ കുടുംബത്തില്‍ എന്തോ പ്രശ്‌നമുണ്ട്, വീട്ടില്‍ തമ്മില്‍ത്തല്ലാണ്, ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമുണ്ട് എന്നൊക്കെയാകും. ഒരു തരത്തിലും അല്ല. പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകും. പ്രശ്‌നമുണ്ട് എന്ന് പറഞ്ഞാല്‍ അത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തല്ലോ, വിവാഹ മോചനോ കുടുംബത്തിലെ അടിയോ ഒന്നും ആയിരിക്കണമെന്നില്ല. സാമ്പത്തിക പ്രശ്‌നവും ആരോഗ്യ പ്രശ്‌നവും മാനസിക പ്രശ്‌നുമൊക്കെ ആകാനുള്ള സാധ്യതയും ഉണ്ടെന്നും ഡിംപിള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രശ്‌നം എന്ന് പറഞ്ഞാല്‍ എല്ലാവരും ഒരു തരത്തിലാണ് ചിന്തിക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ദൈവം സഹായിച്ച് അങ്ങനെ ഒരു പ്രശ്‌നങ്ങളുമില്ല. വേറെ കുറെ പ്രശ്‌നങ്ങളുണ്ട്. എന്റെ പ്രശ്‌നങ്ങള്‍ സുഹൃത്തുക്കളോട് പോലും ഞാന്‍ പങ്കുവെക്കാറില്ല. എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെയാണ് പരിഹരിക്കുക. വേറൊരു വിശദീകരണം കണ്ടു, മമ്മിയും ഡിവൈനുമൊക്കെയായി പ്രശ്‌നമാണ്, അതിനാലാണ് ഞാന്‍ വേറൊരു ലിവിംഗ് സ്‌പേസ് തേടിയത് എന്ന്. എനിക്കറിയില്ല ഇതിനൊക്കെ എന്ത് മറുപടി നല്‍കണമെന്ന്'' ഡിംപിള്‍ പറയുന്നു.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമാണ്. അതിനാലാണ് ഇവിടെ താമസിക്കുന്നത് എന്നും കണ്ടു. എന്തുകൊണ്ട് ഞാന്‍ ഇവിടെ താമസിക്കുന്നു? എന്തുകൊണ്ടാണ് അവിടെ സ്ഥിരമായി നില്‍ക്കാത്തത്? ഇതിനൊക്കെ വ്യക്തമായ മറുപടി എനിക്കുണ്ട്. പക്ഷെ ഞാനത് പറയാന്‍ ആഗ്രഹിക്കുന്നില്ല. നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യമില്ല എനിക്ക്. എനിക്ക് വേണ്ടപ്പെട്ട കുറച്ചു പേരുണ്ട്. അവരോട് ഞാന്‍ എല്ലാം വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. ചില സമയത്ത് ഇവര്‍ ഇടുന്ന തമ്പ്‌നെയ്ല്‍ അസഹനീയമാണ്. ടോര്‍ച്ചര്‍ ചെയ്യുന്നതാണ്. യൂട്യൂബ് ചാനല്‍ ആകുമ്പോള്‍ നെഗറ്റീവ് കേള്‍ക്കേണ്ടി വരും. ഞാന്‍ അതിന് തയ്യാറാണ്. പക്ഷെ ഇത് ബാധിക്കുന്ന വേറേയും ആളുകളുണ്ടെന്നും താരം പറയുന്നു. ആന്‍സന്‍ ചേട്ടനും പപ്പയ്ക്കും മമ്മയ്ക്കും മറ്റുള്ളവര്‍ക്കും പെട്ടെന്ന് ഇതൊക്കെ കാണുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചെന്ന് വരില്ലെന്നും ഡിംപിള്‍ പറയുന്നു. കൂടാതെ തമ്പ്‌നെയില്‍ മാത്രം കണ്ട് അതൊക്കെ ശരിയാണെന്ന് വിചാരിക്കുന്നവരുമുണ്ട. കുടുംബത്തെ ഉള്‍പ്പെടുത്താതെ വീഡിയോകള്‍ ചെയ്യാന്‍ ശ്രമിക്കണം. പല വീഡിയോകളിലും തമ്പ്‌നെയ്ല്‍ മാറ്റാന്‍ ഞാന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിംപിള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട്  (8 minutes ago)

നിപ രോഗം സ്ഥിരീകരിച്ചു  (28 minutes ago)

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (38 minutes ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (56 minutes ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (1 hour ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (1 hour ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല  (1 hour ago)

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (11 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (11 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (12 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (12 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (12 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (12 hours ago)

സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എഫ് 35 ബി  (13 hours ago)

Malayali Vartha Recommends