Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

ജഗതിയെ ഒരു നോക്ക് കാണാൻ കൊതിച്ച് മകൾ ശ്രീലക്ഷ്മി! പിറന്നാൾ ദിവസം ചങ്കു തകരുന്ന കുറിപ്പുമായി നടി

06 JANUARY 2025 02:56 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. അപകടത്തെ തുടർന്ന് സിനിമയിൽ നിന്ന് ദീര്‍ഘനാളായി വിട്ടുനിൽക്കുകയാണ് ജഗതി. 2022-ൽ സിബിഐ അഞ്ചാം ഭാഗത്തിൽ അല്‍പനേരത്തേക്കാണങ്കിലും വന്ന ജഗതിയുടെ കഥാപാത്രം പ്രേക്ഷകര്‍ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം വീണ്ടും സിനിമയിലേക്കെന്ന സൂചന നല്‍കി പുതിയ ചിത്രത്തിന്‍റെ ക്യാരക്​റ്റര്‍ പോസ്​റ്റര്‍ പുറത്തുവന്നിരുന്നു. അമ്പിളി ചേട്ടന്‍ എന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ജഗതിയുടെ വിടവ് മലയാള സിനിമാ ലോകത്തിന് ഇതുവരേയും നികത്താന്‍ സാധിച്ചിട്ടില്ല. ഇനിയൊട്ട് സാധിക്കുകയുമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായൊരു വാഹനപകടത്തെ തുടര്‍ന്ന് സംസാര ശേഷിയും ചലന ശേഷിയുമെല്ലാം നഷ്ടപ്പെട്ട് വീല്‍ ചെയറിലേക്ക് തന്റെ ലോകത്തെ ചുരുക്കേണ്ടി വരികയായിരുന്നു ജഗതിയ്ക്ക്. ജഗതി പൂര്‍ണാരോഗ്യം വീണ്ടെടുക്കുന്നതും സിനിമയിലേക്ക് തിരികെ വരുന്നതും മലയാളികള്‍ ഇന്നും സ്വപ്‌നം കാണുന്നുണ്ട്. ഇന്ന് ജഗതിയുടെ ജന്മദിനാണ്. ഇപ്പോഴിതാ ജഗതിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ആരാധകരുടെ ഉള്ളു പൊള്ളുന്ന വാക്കുകളാണ് ശ്രീലക്ഷ്മിയുടേത്. വര്‍ഷങ്ങളായി ശ്രീലക്ഷ്മി തന്റെ അച്ഛനെ കണ്ടിട്ട്. ശ്രീലക്ഷ്മിയെ ഇതുവരേയും ജഗതിയുടെ മകളായി അദ്ദേഹത്തിന്റെ കുടുംബം അംഗീകരിച്ചിട്ടില്ല. അപകട ശേഷം അദ്ദേഹത്തെ കാണാന്‍ പോലും ശ്രീലക്ഷ്മിയ്ക്ക് സാധിച്ചിട്ടില്ലെന്നത് സങ്കടകരമാണ്. ആ വേദനയെല്ലാം ശ്രീലക്ഷ്മിയുടെ കുറിപ്പിലുണ്ട്. അച്ഛന്റെ കോമഡി രംഗങ്ങള്‍ താന്‍ അനുകരിക്കുന്ന വീഡിയോകളും കുറിപ്പിനൊപ്പം ശ്രീലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. ആ വാക്കുകള്‍ ഇങ്ങനെയാണ്.

നമ്മള്‍ വീണ്ടും കാണും വരെ, 2011 വരെ ഈ വികാരത്തിന്റെ ആഴം ഞാന്‍ പൂര്‍ണമായും മനസിലാക്കിയിരുന്നില്ല. ഇപ്പോള്‍ ആ വേദന ഓരോ ദിവസവും ഞാന്‍ അനുഭവിക്കുന്നുണ്ട്. മാസങ്ങള്‍ കഴിഞ്ഞുപോയി. വര്‍ഷങ്ങള്‍ കടന്നു പോയി. ആ പതിനാല് വര്‍ഷത്തിനിടെ എനിക്ക് ചുറ്റുമുള്ള ലോകം തന്നെ മാറിപ്പോയി. എന്നിട്ടും എന്റെ ഉള്ളിലെ വേദന മാറിയിട്ടില്ല. ഐ മിസ് യു പപ്പ. എന്റെ ഹൃദയത്തിന്റെ വലിയൊരു ഭാഗമാണ് നിങ്ങളോടൊപ്പം പോയത്. നിങ്ങളായിരുന്നു, നിങ്ങളാണ് ഏറ്റവും മികച്ചത്. ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. നമ്മള്‍ വീണ്ടും കാണും വരെ ഞാന്‍ കാത്തിരിക്കാം. ഹാപ്പി ബര്‍ത്ത് ഡേ.'' നടിയും നര്‍ത്തകിയും അവതാരകയുമെല്ലാമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. വിവാഹത്തോടെ ദുബായില്‍ സെറ്റില്‍ഡായ താരത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ അറിയുന്നത് സോഷ്യല്‍മീഡിയ വഴിയാണ്. ജഗതി ശ്രീകുമാറിന്റെ രണ്ടാം ഭാര്യയിലുള്ള മകളായ ശ്രീലക്ഷ്മിയെ പരസ്യമായി അംഗീകരിച്ചില്ലെന്നത് ഒരുകാലത്ത് വിവാദ വാർത്തയായിരുന്നു. ജഗതിയ്ക്ക് അപകടമുണ്ടായതിന് ശേഷമാണ് ശ്രീലക്ഷ്മി പപ്പയെ കാണാന്‍ പൊതുവേദിയില്‍ എത്തുന്നത്. ഇതിന് ശേഷമാണ് സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിച്ചത്. ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണില്‍ മത്സരാര്‍ഥിയായി പങ്കെടുക്കുകയും ചെയ്തിരുന്നു. അതേസമയം ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരികെ വരികയാണ് എന്ന സന്തോഷ വാര്‍ത്തയാണ് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്ക് ലഭിക്കുന്നത്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന വല എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. പ്രൊഫസര്‍ അമ്പിളി, അഥവ അങ്കിള്‍ ലൂണാര്‍ എന്ന കഥാപാത്രമായാണ് ജഗതിയുടെ തിരിച്ചുവരവ്. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഇതുവരെ കാണാത്തൊരു ലുക്കിലാണ് വലയില്‍ ജഗതി എത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക്...  (6 minutes ago)

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട്  (20 minutes ago)

നിപ രോഗം സ്ഥിരീകരിച്ചു  (40 minutes ago)

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (50 minutes ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (1 hour ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (1 hour ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (1 hour ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല  (2 hours ago)

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (11 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (12 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (12 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (12 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (12 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (13 hours ago)

Malayali Vartha Recommends