Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ


ആ ഓട്ടം വെറുതേയായില്ല... വിമാനത്തിൽ മെഡിക്കൽ എമർജൻസി അനൗൺസ്മെന്റ്; സീറ്റിൽനിന്ന് ഓടിയെത്തി യാത്രക്കാരിക്ക് തുണയായി മലയാളി നഴ്സ്, സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദരം


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 1080 രൂപയുടെ വർദ്ധനവ്


ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... മിസ് യൂണിവേഴ്‌സ് വേദിയിൽ കേരളത്തിന്റെ അഭിമാനമായി കെസിയ ലിസ് മെജോ; ദേശീയ വേഷത്തിൽ മലയാളിത്തവും പ്യൂർട്ടോ റിക്കോയുടെ വർണവൈവിധ്യവും, വിമർശനങ്ങളും ചർച്ചയാകുന്നു

പുതിയ സിനിമയുടെ പ്രി–റിലീസ് ചടങ്ങിനെത്തിയ വിശാലിന് സംഭവിച്ചത് എന്താണ്? ആശങ്കയോടെ ആരാധകർ

06 JANUARY 2025 03:27 PM IST
മലയാളി വാര്‍ത്ത

നടൻ വിശാൽ നായകനായ 'മദഗജരാജ' നീണ്ട 12 വർഷങ്ങൾക്ക് ശേഷം റിലീസിന് തയാറെടുക്കുന്ന വാർത്ത പുറത്തുവന്നു കഴിഞ്ഞു. 2013ൽ റിലീസ് ചെയ്യാനിരുന്ന ചിത്രം പല കാരണങ്ങൾ കൊണ്ട് നീണ്ടു പോവുകയായിരുന്നു. സിനിമയുടെ പ്രൊമോഷനുകൾക്ക് വിശാൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. വിശാൽ, സന്താനം എന്നിവരാണ് ഈ ചിത്രത്തിന്റെ പ്രധാന അഭിനേതാക്കൾ. എന്നാൽ, വിശാലിനെ പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് മുന്നിലേക്ക് വന്നെത്തിയ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ പണ്ടത്തെപോലെയായിരുന്നില്ല. ഏറെ ക്ഷീണിതനായി കാണപ്പെട്ട താരം ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. മദ ഗജ രാജ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കെത്തിയതായിരുന്നു താരം. ശരീരം തീരെ മെലിഞ്ഞിരിക്കുന്നു, പ്രസംഗിക്കുന്നതിനിടെ പല സമയത്തും നാക്കു കുഴഞ്ഞു. വിഡിയോ വൈറലായതോടെ വിശാലിന് എന്തുപറ്റിയെന്ന സംശയത്തിലായിരുന്നു ആരാധകർ. കടുത്ത പനി ബാധിച്ചാണ് വിശാൽ വേദിയിലെത്തിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണം നടന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നീണ്ട 12 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് വിശാൽ നായകനാകുന്ന മദ​ ഗജ രാജ റിലീസിന് ഒരുങ്ങുന്നത്. 2013 പൊങ്കൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് മദ​ഗജരാജ.

സുന്ദർ സി.യുടെ സംവിധാനത്തിലായിരുന്നു ചിത്രം ഒരുങ്ങിയത്. സിനിമയുടേതായി ഒരു ട്രെയിലറും ഗാനവും പുറത്തുവിട്ടിരുന്നു. സാമ്പത്തികമായ പ്രശ്നങ്ങൾ മൂലം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. ഇപ്പോൾ ഒരു വ്യാഴവട്ടത്തിനുശേഷം പൊങ്കൽ റിലീസായാണ് ചിത്രമെത്തുന്നതും. ചിത്രത്തിൽ അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ. സോനു സൂദാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണിവണ്ണൻ, സുബ്ബരാജു, നിതിൻ സത്യ, ജോൺ കൊക്കൻ, രാജേന്ദ്രൻ, മനോബാല തുടങ്ങി നിരവധി അഭിനേതാക്കളും മദഗജരാജയിൽ ഭാഗമാണ്. കൂടാതെ, ആര്യയും സദയും ചിത്രത്തിൽ കാമിയോ വേഷങ്ങളിലെത്തുന്നുണ്ട്. വിജയ് ആന്റണിയാണ് സം​ഗീത സംവിധാനം. ചിത്രത്തിനായി വിശാൽ ഒരു ​ഗാനം ആലപിച്ചിട്ടുണ്ട്. വിശാൽ ഫിലിം ഫാക്ടറിയും ജെമിനി ഫിലിം സർക്യൂട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഈ വർഷം പുറത്തിറങ്ങുന്ന ആദ്യ വിശാൽ ചിത്രം കൂടിയാകും മദ​ഗജരാജ. നിലവിൽ രത്നം എന്ന സിനിമയാണ് നടന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ഹരി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ, സമുദ്രക്കനി, ഗൗതം വാസുദേവ് ​​മേനോൻ, യോഗി ബാബു, മുരളി ശർമ്മ, ഹരീഷ് പേരടി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 2024ലെ രത്നം ആണ് വിശാലിന്റെ ഏറ്റവും പുതിയ ചിത്രം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (48 minutes ago)

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു  (56 minutes ago)

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്  (1 hour ago)

മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്  (1 hour ago)

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; പരിശോധനയില്‍ 17071 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 54 കേസുകൾ  (1 hour ago)

ഒമാനിലെ ഹൈമ-തുംറൈത്ത് റോഡിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

തൊഴിൽ നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും തൊഴിൽ അവകാശങ്ങളും ദുർബലപ്പെടുത്തരുത്; ആഞ്ഞടിച്ച് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ  (1 hour ago)

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഴ സാധ്യത;ജാഗ്രത  (2 hours ago)

ഓരോ വ്യക്തിയുടേയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്; ഏത് തരത്തിലുള്ള ആക്രമണവും ഭരണഘടനയ്ക്ക് എതിരാണ്; ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്  (2 hours ago)

കേരള പോലീസ് സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയായ 'മെഗാ കോമ്പിംഗ്-2'- വിൻ്റെ ഭാഗമായി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി; വാഹന പരിശോധനയുടെ ഭാഗമായി സംസ്ഥാനത്താകെ 34,180 വാഹനങ്ങൾ പരിശോധിച്ചു  (2 hours ago)

ഒളിവിൽപ്പോയ ഭർത്താവിനെ തൂക്കി... ഉറങ്ങിക്കിടന്ന ഭാര്യയുടെ ദേഹത്ത് ടിന്നർ ഒഴിച്ച് തീകൊളുത്തി; രക്ഷിക്കാൻ ഓടിയ മകനും പൊള്ളലേറ്റു, ഒളിവിൽ പോയ ഭർത്താവ് ഷൊർണൂരിൽ പിടിയിൽ  (2 hours ago)

മണ്ഡല-മകരവിളക്ക് തീർത്ഥാടനം; മലിനീകരണം തടയുന്നതിനായി നിരോധനാജ്ഞ പുറപ്പെടുവിച്ചു; നിരോധനം ലംഘിക്കുന്നവരിൽ നിന്ന് 5,000 രൂപ വരെ തത്സമയം പിഴ ഈടാക്കും  (2 hours ago)

  കേരള സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ (കരാർ അടിസ്ഥാനത്തിൽ) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു....  (3 hours ago)

Malayali Vartha Recommends