ദിലീപ് നായകനാകുന്ന ഭ ഭ ബ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു! രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

ദിലീപ് നായകനാകുന്ന ഭ ഭ ബ (ഭയം ഭക്തി ബഹുമാനം) യുടെ ചിത്രീകരണത്തിനായി ലൊക്കേഷൻ പരിശോധിക്കാൻ എത്തിയ സിനിമ ആർട്ട് ഡയറക്ടർ അപകടത്തിൽ പെട്ടു. പുതുവൈപ്പ് എൽഎൻജി ടെർമിനലിന് മുൻപിലുള്ള പൈലിങ് ചെളിനിറഞ്ഞ ചതുപ്പിലാണ് മലപ്പുറം കെ പുരം മുളക്കിൽ നിമേഷ് ചെന്നുപെട്ടത്. യാത്രക്കാരൻ കണ്ടില്ലായിരുന്നെങ്കിൽ ദുരന്തം സംഭവിക്കുമായിരുന്നു. ചെളി ഉറച്ചു കിടക്കുന്നതായി തോന്നുമെങ്കിലും അതിലിറങ്ങിയാൽ താഴ്ന്നുപോകും. അതുവഴി പോയ യാത്രക്കാരൻ ഫോൺ ചെയ്തതനുസരിച്ചായിരുന്നു അഗ്നി രക്ഷാസേന എത്തി കാൽമുട്ടു വരെ ചെളിയിൽ പുതഞ്ഞു താഴുകയായിരുന്ന നിമേഷിനെ ഉടനെ പുറത്തെടുത്തു.
https://www.facebook.com/Malayalivartha



























