Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

ബോളിവുഡിനെ പോലും വിറപ്പിച്ച് ഉണ്ണിമുകുന്ദന്‍റെ വെടിക്കെട്ട് ആക്ഷന്‍ ചിത്രം മാര്‍ക്കോ! ഇത് സ്വന്തമായി വഴി വെട്ടി തെളിച്ച് നേടിയെടുത്ത വിജയം

07 JANUARY 2025 10:34 AM IST
മലയാളി വാര്‍ത്ത

സിനിമാ സ്വപ്നം കണ്ട് ഗുജറാത്തില്‍ നിന്നും വണ്ടി കയറി കേരളത്തില്‍ വന്ന് സ്വന്തമായി വഴി വെട്ടി തെളിച്ച് സിനിമാ ലോകത്തേക്ക് എത്തിയ നടനാണ് ഉണ്ണിമുകുന്ദന്‍. യുവാക്കളുടെ ഇടയിലെ മസില്‍ അളിയനായി നിന്ന താരത്തിന്റെ ഒരു കുതിപ്പാണ് കാണുന്നത്. ഉണ്ണിമുകുന്ദന്‍റെ വെടിക്കെട്ട് ആക്ഷന്‍ ചിത്രം മാര്‍ക്കോ ബോളിവുഡിനെ പോലും വിറപ്പിച്ചിരിക്കുകയാണ്. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് തുടക്കം മുതല്‍ ലഭിച്ചത്. മലയാളത്തില്‍ ഹിറ്റായതിന് പുറമെ ഹിന്ദിയിലും കത്തികയറുകയാണ് ചിത്രം. സിനിമാ പ്രേമികളുടെ തള്ളിക്കയറ്റം മൂലം തിയേറ്റര്‍ ഷോകളുടെ എണ്ണം പോലും വര്‍ധിപ്പിക്കുകയാണ് ഉണ്ടായത്. ഉത്തരേന്ത്യയില്‍ 500 ലധികം തിയേറ്ററുകളിലാണ് മാര്‍ക്കോ കുതിപ്പ് തുടരുന്നത്.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഉണ്ണി മുകുന്ദൻ ചിത്രം “മാർക്കോ” 100 കോടി ക്ലബിൽ ഇടം പിടിച്ചു മലയാളം കണ്ട ഏറ്റവും വലിയ വയലൻസ് ചിത്രമായി ബെഞ്ച് മാർക്ക് കുറിച്ചു. റിലീസ് ചെയ്ത് മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ചിത്രം 100 കോടി വേൾഡ് വൈഡ് കളക്ഷൻ കരസ്ഥമാക്കി. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ സോളോ 100 കോടി ബോക്സ് ഓഫീസ് കൂടിയാണ് ‘മാർക്കോ’. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് മാര്‍ക്കോ റിലീസ് ചെയ്തത്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. കൂടാതെ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചകള്‍ നടക്കുകയാണ്.

‘മാര്‍ക്കോ 2’ല്‍ ഉണ്ണി മുകുന്ദനൊപ്പം വിക്രവും ഒന്നിക്കുന്നുവെന്ന വാർത്തയെ വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മാര്‍ക്കോ തിയേറ്ററുകളിലെത്തി മൂന്നാം ആഴ്‌ച പിന്നിടുമ്പോള്‍ നിറഞ്ഞ സദസ്സില്‍ എല്ലാ ഭാഷകളിലും മികച്ച കളക്ഷന്‍ നേടി കുതിപ്പ് തുടരുകയാണ്. ഇതിന് മുൻപ് പല മലയാള സിനിമകളും ഉത്തരേന്ത്യയില്‍ റിലീസ് ആയിട്ടുണ്ടെങ്കിലും മാർക്കോയ്ക്ക് വമ്പൻ ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . 89 സ്ക്രീനുകളിൽ തുടങ്ങിയ ചിത്രത്തിന്റെ റിലീസ് ഇപ്പോൾ 1500 സ്‌ക്രീനുകളിലേക്കാണ് എത്തിനിൽക്കുന്നത്. തമിഴ് നാട്ടിലും മികച്ച വരവേൽപ്പാണ് മാർക്കോയ്ക്ക് ലഭിക്കുന്നത്. ‘ബാഹുബലി’ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയൻ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയിൽ പ്രദര്‍ശനത്തിനെത്തുക.

മലയാള സിനിമ മാത്രല്ല, ഇന്ത്യന്‍ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലന്‍സ് രംഗങ്ങളാണ് മാര്‍ക്കോയുടെ ഹൈലൈറ്റ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മുമാണ് മാര്‍ക്കോയുടെ പ്രധാന ആകര്‍ഷണം. ‘എക്സ്ട്രീം വയലന്‍സ്, എക്സ്ട്രീം ബ്രൂട്ടല്‍, എക്സ്ട്രീം സാറ്റിസ്ഫാക്ഷന്‍’, മോളിവുഡില്‍ ഇതിന് മുമ്പ് ഇതുപോലെ തിയേറ്റര്‍ എക്സ്പീരിയന്‍ തന്നെ പടം ഉണ്ടായിട്ടില്ല. മലയാളത്തില്‍ എടുത്ത ജോണ്‍വിക്ക് സ്റ്റൈല്‍ പടം എന്നൊക്കെയുള്ള അഭിപ്രായങ്ങളാണ് വരുന്നത്. തിയേറ്ററിലേക്ക് പ്രേക്ഷകര്‍ എത്തുന്നതിന് മുന്‍പ് തന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രീ-സെയില്‍സ് നടന്ന അഞ്ചാമത് മലയാള ചിത്രം എന്ന ഖ്യാതിയും മാര്‍ക്കോയ്ക്ക് ലഭിച്ചിരുന്നു. ഈ വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഈ നേട്ടം കയ്യെത്തിപ്പിടിക്കുന്ന രണ്ടാമത് ചിത്രമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക്...  (6 minutes ago)

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട്  (20 minutes ago)

നിപ രോഗം സ്ഥിരീകരിച്ചു  (40 minutes ago)

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (50 minutes ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (1 hour ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (1 hour ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (1 hour ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല  (2 hours ago)

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (11 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (12 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (12 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (12 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (12 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (13 hours ago)

Malayali Vartha Recommends