Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഞാൻ ഒരാളെ മാത്രമേ സ്നേഹിച്ചി‌ട്ടുള്ളൂ, അയാളെ തന്നെയാണ് കെട്ടിയതും,' ദിയ കൃഷ്ണയെ ചിരിച്ചു കൊണ്ട് വിമർശിച്ച് സ്നേഹ കൃഷ്ണ

08 JANUARY 2025 09:53 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ വൈറലാകുന്നതും ചർച്ചയാകുന്നതും ദിയ കൃഷ്ണയുടെ കമന്റുകളാണ്. അതിൽ ആദ്യത്തേത് ബി​ഗ് ബോസ് താരമായ സിജോയുടെ വിവാഹ ദിവസം അദ്ദേഹത്തിന്റെ മുഖത്ത് സഹമത്സരാർത്ഥിയായിരുന്ന നോറ കേക്ക് തേച്ചതിനെ വിമർശിച്ചുള്ളതായിരുന്നു. തന്റെ ഭർത്താവിനോടാണ് ഇത് ചെയ്തിരുന്നെങ്കിൽ അവനായാലും അവളായാലും പിന്നെ കേക്ക് കഴിക്കാൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്നാണ് ദിയ വിമർശിച്ച് കുറിച്ചത്. രണ്ടാമത്തേത് ബി​ഗ് ബോസ് താരവും റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനുമായ സായ് കൃഷ്ണയെ ഒരാൾ കുള്ളനെന്ന് വിളിച്ചപ്പോൾ അതിനെ പിന്തുണയ്ക്കുന്നത് പോലെ ദിയ കമന്റായി ഇട്ട പൊട്ടിച്ചിരിക്കുന്ന സ്മൈലികളാണ്. ബോഡി ഷെയ്മിങിന് എതിരെ സംസാരിക്കാറുള്ള ദിയ തന്നെ ഇത്തരത്തിൽ മറ്റൊരാളെ പരിഹസിക്കാൻ ശ്രമിച്ചത് വളരെ മോശമായിയെന്ന് തന്നെയാണ് സോഷ്യൽ‌മീഡിയയും അഭിപ്രായപ്പെട്ടത്. ഇതിന്റെ പേരിൽ ദിയകൃഷ്ണ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം നേരിടുകയാണ്. മുൻ ബി​ഗ് ബോസ് താരം സിജോയുടെ വിവാഹത്തിനെത്തിയതായിരുന്നു സായ് കൃഷ്ണയും ഭാര്യ സ്നേഹയും. ആഘോഷങ്ങൾക്കിടെ ഇരുവരും പരസ്പരം ചുംബിച്ചു. കുള്ളന് എത്തുന്നില്ലെന്ന് ഈ വീഡിയോക്ക് താഴെ ഒരാൾ കമന്റ് ചെയ്തു. ഇതിന് താഴെ ചിരിക്കുന്ന സ്മെെലികൾ ദിയയും കമന്റ് ചെയ്തു. വ്യക്തി വെെരാ​ഗ്യം വെച്ച് പാെതുവിടങ്ങളിൽ മറ്റുള്ളവരെ അപമാനിക്കുന്ന ദിയയുടെ രീതി ശരിയല്ലെന്ന് കമന്റുകൾ വരുന്നുണ്ട്. പ്രത്യേകിച്ചും പ്രോ​ഗ്രസീവെന്ന് അവകാശപ്പെടുന്ന ദിയ മറ്റൊരാളെ ബോഡി ഷെയിം ചെയ്തതിനെ അനുകൂലിച്ചത് തീർത്തും തെറ്റായിപ്പോയെന്ന് അഭിപ്രായങ്ങൾ വരുന്നു. സംഭവത്തിൽ സായ് കൃഷ്ണയും ഭാര്യ സ്നേഹയും പ്രതികരിക്കുകയും ചെയ്തു. ദിയയുടെ യഥാർത്ഥ മുഖമാണിതെന്നും ഫോളോവേഴ്സിന് മുന്നിൽ ഫേക്ക് ചെയ്യുന്നത് നിർത്തണമെന്നും സായ് കൃഷ്ണ തുറന്നടിച്ചു. സ്നേഹയുടെ പരാമർശമാണ് ഇതിനിടെ ചിലരുടെ ശ്രദ്ധ നേടിയത്. ദിയയുടെ കമന്റിനെ സ്നേഹ പുച്ഛിച്ച് തള്ളുന്നു. അതോടൊപ്പം പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. താൻ ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ എന്ന് സ്നേഹ പറയുന്നുണ്ട്. 'ഞാൻ ഒരാളെ മാത്രമേ സ്നേഹിച്ചി‌ട്ടുള്ളൂ, അയാളെ തന്നെയാണ് കെട്ടിയതും,' സ്നേഹ ചിരിച്ച് കൊണ്ട് പറഞ്ഞതിങ്ങനെ. സായ്ക്ക് ഉയരം കുറവെന്നതോ വണ്ണം കൂടുതലെന്നതോ താൻ കാര്യമാക്കിയില്ല. പ്രണയിക്കുന്ന സമയത്ത് സായിക്ക് 120 കിലോയുണ്ടായിരുന്നെന്നും സ്നേഹ പറയുന്നു. ദിയയെ പരോക്ഷമായി പരിഹസിച്ചതാണ് സ്നേഹയും സായ് കൃഷ്ണയുമെന്ന വാദമുണ്ട്. ദിയ കൃഷ്ണയുടെ പ്രണയവും വിവാഹവും ഏറെ ചർച്ചയാതാണ്. തനിക്ക് ഒന്നിൽ കൂടുതൽ തവണ ബ്രേക്കപ്പുണ്ടായിട്ടുണ്ടെന്നും എല്ലാ കാമുകൻമാരും തന്നെ വഞ്ചിക്കുകയായിരുന്നെന്നും ദിയ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ദിയ വിവാഹം ചെയ്ത അശ്വിൻ ​ഗണേശ് മുൻ കാമുകൻ വെെഷ്ണവിന്റെ സുഹൃത്തുമായിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. അതേസമയം തന്റെ ഭർത്താവിനെ പരിഹസിച്ചതിന് ദിയക്കുള്ള മറുപടിയാണിതെന്ന് സ്നേഹ വീഡിയോയിൽ പറയുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (3 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (3 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (3 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (4 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (5 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (5 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (6 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (9 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (9 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (9 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (9 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (9 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (9 hours ago)

Malayali Vartha Recommends