അജിത്തിന്റെ കാർ ഇടിച്ചുതകർന്നു! റേസിംഗ് പരിശീലനത്തിനിടെ സംഭവിച്ചത്; നടുങ്ങി വിറച്ച് ആരാധകർ

മലയാളികളുടെ മാത്രമല്ല തമിഴ്‍ സിനിമാലോകത്തും പ്രിയതാരജോഡിയാണ് അജിത്ത് കുമാറും ശാലിനിയും. ഒട്ടുമിക്ക കമിതാക്കളും മാതൃകയാക്കുന്നതും ഇവരുടെ ദാമ്പത്യമാണ്. ഇരുപത്തിനാല് വർഷത്തെ ദാമ്പത്യ ജീവിതമാണ് താരങ്ങളുടേത്. വിവാഹത്തിനുശേഷവും എങ്ങനെ പ്രണത്തിൽ തുടരാം എന്നതിനുള്ള ഉദാഹരണം കൂടിയാണ് അജിത്ത്-ശാലിനി ജോഡി. രണ്ടുപേരും സ്വകാര്യ ജീവിതത്തിന് വളരെ അധികം പ്രാധാന്യം കൊടുക്കുന്നവരാണ്. എന്നാലിപ്പോഴിതാ അജിത്ത് ശാലിനി കുടുംബത്തിൽ നിന്നും വളരെ വിഷമകരമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത് . റേസിംഗ് മത്സരത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയ പരിശീലനത്തിനിടെ നടൻ അജിത്കുമാറിന്റെ കാർ വലിയൊരു അപകടത്തിൽപ്പെട്ടു. ദുബായിലാണ് സംഭവം. നടൻ അത്ഭുതകരമായി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. പരിശീലന ട്രാക്കിലായിരുന്നു അപകടം. വരുന്ന റേസിംഗ് ചാമ്പ്യൻഷിപ്പിൽ താരം പങ്കെടുക്കുന്നുണ്ട്. ട്രാക്കിൽ വച്ച് നിയന്ത്രണം വിട്ട കാർ സംരംക്ഷണ ഭിത്തിയിൽ ഇടിച്ച് തകരുകയായിരുന്നു. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ദുബായിലേക്ക് പോകും മുൻപ് കുടുംബത്തിന് യാത്രപറയുന്ന അജിത്തിന്റെ വീഡിയോ വൈറലായിരുന്നു. ഭാര്യ ശാലിനിക്കും മകനും സ്നേഹ ചുംബനം നൽകിയാണ് താരം ദുബായിലേക്ക് പറന്നത്. കാർ -ബൈക്ക് റേസിംഗ് പാഷനായ തെന്നിന്ത്യൻ താരമാണ് അജിത്കുമാർ. മിഷലിൻ 24H സീരിസിലാണ് താരം പങ്കെടുക്കുന്നത്. 20-ാം പതിപ്പിലാണ് അജിത്കുമാർ പങ്കെടുക്കുന്നത്. ചാമ്പ്യൻഷിപ്പിന് വേണ്ടി ഒരു ടീമിനും നടൻ രൂപം നൽകിയിരുന്നു, അപകടവിവരം പുറത്തുവന്നത് മുതല്‍ അജിത്തിന്റെ ആരാധകർ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കയിലാണ്. ‘‘ജനുവരി 11 മുതല്‍ നടക്കുന്ന മത്സരത്തിന് വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു അജിത്.
പരിശീലനത്തിനിടെ അദ്ദേഹത്തിന്റെ കാര്‍ മിതിലില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം പലതവണ തലകുത്തി മറിഞ്ഞു. വാഹനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അജിത് ഇന്ന് പരിശീലനം പുനഃരാരംഭിക്കും,’’ അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര പറഞ്ഞു. അപകടത്തില്‍ അജിത് സുരക്ഷിതനാണെന്നും അപകടത്തിന് പിന്നാലെ അദ്ദേഹം വൈദ്യ പരിശോധനയ്ക്ക് വിധേയനായെന്നും മാനേജര്‍ കൂട്ടിച്ചേര്‍ത്തു. അപകടത്തിൽ നിന്ന് താരം സുരക്ഷിതനാണെന്നും പോറല്‍പോലും ഏറ്റിട്ടില്ലെന്നും ഫാബിന്‍ ഡഫ്യൂക്സ് അറിയിച്ചു. ദുബായ് 24 എച്ച്‌റേസില്‍ അജിത് കുമാറും സംഘവും പങ്കെടുക്കും. 2025ല്‍ നടക്കാനിരിക്കുന്ന നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലും അവര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അജിത്തിന്റെ പുതിയ ചിത്രമായ ‘വിടാമുയാര്‍ച്ചി’യുടെ റിലീസ് മാറ്റിവെച്ചിരുന്നു. ജനുവരി 10ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അദ്ദേഹം നായകനായ മറ്റൊരു ചിത്രമായ ഗുഡ് ബാഡ് അഗ്ലി ഏപ്രില്‍ 10ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha