Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

വിറയലും അവശതകളും എല്ലാം മാറി! നിങ്ങൾ വിചാരിച്ചതല്ല സത്യം! മാധ്യമങ്ങൾക്ക് മുൻപിൽ വിശാൽ

13 JANUARY 2025 11:07 AM IST
മലയാളി വാര്‍ത്ത

നടൻ വിശാൽ നായകനായ 'മദഗജരാജ' നീണ്ട 12 വർഷങ്ങൾക്ക് ശേഷം റിലീസിന് തയാറെടുക്കുന്ന വാർത്ത പുറത്തുവന്നു കഴിഞ്ഞു. 2013ൽ റിലീസ് ചെയ്യാനിരുന്ന ചിത്രം പല കാരണങ്ങൾ കൊണ്ട് നീണ്ടു പോവുകയായിരുന്നു. സിനിമയുടെ പ്രൊമോഷനുകൾക്ക് വിശാൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിറയ്ക്കുന്ന ശരീരവും കുഴയുന്ന നാക്കും കാഴ്ച കുറഞ്ഞ പോലുള്ള പെരുമാറ്റവും എല്ലാമുള്ള വിശാലായിരുന്നു അന്ന് വൈറലായ വീഡിയോയിൽ ഉണ്ടായിരുന്നത്. ഏറ്റവും പുതിയ റിലീസ് മധ ഗജ രാജയുടെ ലോഞ്ചിന് എത്തിയപ്പോൾ വളരെ അവശനായിരുന്നു നടൻ. അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് സ്റ്റേജിലേക്ക് കയറിയത് പോലും. അന്ന് വീഡിയോ കണ്ടവരെല്ലാം ഇത് വിശാൽ തന്നെയാണോയെന്ന് പോലും സംശയിച്ചു. വൃദ്ധരുടേതിന് സമാനമായിരുന്നു വിശാലിന്റെ ശാരീരികാവസ്ഥ. എപ്പോഴും ആരോ​ഗ്യവാനായ വിശാലിനെ മാത്രമെ പ്രേക്ഷകർ കണ്ടിട്ടുള്ളു. ആക്ഷൻ ഹീറോയായാണ് നടൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായത് തന്നെ. അതിനാൽ വിശാലിന്റെ അവശത നിറഞ്ഞ അവസ്ഥ ആരാധകരെയും സങ്കടപ്പെടുത്തി. വിശാലിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നടനുമായി ബന്ധപ്പെട്ടും ശാരീരികാവസ്ഥയുമായി ബന്ധപ്പെട്ടും നിരവധി കഥകൾ പ്രചരിച്ചു. വിശാൽ അമിത മദ്യപാനിയും ലഹരി മരുന്നിന് അടിമയാണെന്നും വരെ പ്രചരിച്ചിരുന്നു. തമിഴ് സിനിമയുമായി ചേർന്ന് നിൽക്കുന്നവർ തന്നെയാണ് നടനെ കുറിച്ച് കഴമ്പില്ലാത്ത കാര്യങ്ങൾ പറഞ്ഞ് പരത്തിയവരിൽ ഏറെയും. ഇപ്പോഴിതാ ഒരാഴ്ചയ്ക്കുശേഷം വീണ്ടും മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് വിശാൽ. വിറയലും അവശതകളും എല്ലാം മാറി ആരോ​ഗ്യവാനായ നടനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

മധ ഗജ രാജയുടെ പ്രീമിയറിന് എത്തിയതായിരുന്നു താരം. സിനിമയെ കുറിച്ച് സംസാരിക്കുന്നതിനൊപ്പം തന്റെ പേരിൽ പ്രചരിക്കുന്ന കഥകളൊന്നും സത്യമല്ലെന്നും താൻ ഇപ്പോൾ പൂർണ ആരോ​ഗ്യവാനാണെന്നും വിശാൽ പറഞ്ഞു. വൈറൽ വീഡിയോ ചർച്ചയായശേഷം ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും കോളുകളും മെസേജുകളും കുമിഞ്ഞ് കൂടുകയാണെന്നും വിശാൽ പറയുന്നു. പന്ത്രണ്ട് വർഷം കഴിഞ്ഞ് സിനിമ റിലീസ് ചെയ്യാൻ പോകുന്നു. പന്ത്രണ്ട് വർഷം മുമ്പുള്ള സിനിമയാണെന്ന് തോന്നുകയേയില്ല. പൊങ്കൽ എല്ലാവരും സന്തോഷത്തോടെ വീട്ടിൽ ആഘോഷിക്കുമെന്ന് ഞാൻ കരുതുന്നു. ഈ സിനിമയെ പറ്റിയല്ലാതെ മറ്റൊരു വിഷയം പ്രധാനമായും ഇന്ന് ഇവിടെ പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നു. തമിഴ്നാട്ടിൽ നിന്നും മാത്രമല്ല കാനഡയിൽ നിന്ന് വരെ എനിക്ക് ഫോൺ കോളുകൾ വരുന്നു. എന്റെ ആരോ​ഗ്യവുമായി ബന്ധപ്പെട്ട് എല്ലാവരും തെറ്റായ ചില കാര്യങ്ങൾ പ്രചരിപ്പിച്ചു. ഞാൻ അപ്പോളോ ആശുപത്രിയിൽ അഡ്മിറ്റായതുമായി ബന്ധപ്പെട്ടല്ലാം വാർത്തകൾ വന്നു. യഥാർത്ഥത്തിൽ അങ്ങനെയൊന്നും തന്നെയില്ല. എനിക്ക് അന്ന് കടുത്ത പനിയായിരുന്നു. ശാരീരികമായി ഒട്ടും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇത്ര വർഷം കഴിഞ്ഞ് സിനിമ റിലീസാവുകയാണെന്ന് ചിന്തിച്ചപ്പോഴും സുന്ദർ സാറിന്റെ മുഖം കണ്ടപ്പോഴും ആ ഫങ്ഷൻ മിസ് ചെയ്യാതെ പങ്കെടുക്കണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് എന്നാൽ കഴിയും വിധം ചടങ്ങിന് പങ്കെടുത്തതും സംസാരിച്ചതും. അല്ലാതെ മറ്റൊരു പ്രശ്നങ്ങളുമില്ല. എനിക്ക് വേണ്ടി ഒരുപാട് പേർ പ്രാർത്ഥിച്ചു, ക്ഷേത്രത്തിൽ നേർച്ച കഴിപ്പിച്ചുവെന്നെല്ലാം അറിയാൻ കഴിഞ്ഞു. അതിന് ഞാൻ നിങ്ങളോട് എന്നും കടപ്പെട്ടിരിക്കും. ഇനിയും റിപ്ലെ കൊടുക്കാനുള്ള മെസേജുകൾ നിരവധി കുമിഞ്ഞ് കിടക്കുന്നുണ്ട്.

വേ​ഗം സുഖം പ്രാപിക്കൂവെന്ന് ആശംസിച്ച് വന്ന മെസേജുകളാണ് എന്നെ ഇന്ന് ഇവിടെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്നത് എന്നാണ് വിശാൽ പറഞ്ഞത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (30 minutes ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (58 minutes ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (1 hour ago)

മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (1 hour ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (2 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends