Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഇനി ഭൂതകാലം പോലെയൊരു സിനിമ ചെയ്യില്ല- വെളിപ്പെടുത്തലുമായി ഷെയിൻ നി​ഗം

14 JANUARY 2025 10:31 AM IST
മലയാളി വാര്‍ത്ത

അന്തരിച്ച നടൻ അബിയുടെ മകനാണ് ഷെയ്ൻ നിഗം. കഴിവുണ്ടായിട്ടും ഉയരങ്ങളിലെത്താതെ പോയ നടനായാണ് അബിയെ പ്രേക്ഷകർ കണ്ടത്. മകൻ ഷെയ്നിന് ഇക്കാരണത്താൽ പ്രേക്ഷകർ വലിയ സ്വീകാര്യത നൽകി. തുടക്ക കാലത്ത് ഏറെ പ്രതീക്ഷ നൽകുന്ന നടനായി ഷെയ്ൻ ഉയർന്ന് വന്നു. എന്നാൽ പിന്നീടുണ്ടായ വിവാദങ്ങൾ ഷെയിനിനെയും കുടുംബത്തെയും ഏറെ വിഷമിപ്പിച്ചു. മലയാളത്തിൽ ആർഡിഎക്സ് ആണ് ഷെയിനിന്റെ ഏറ്റവും വലിയ ഹിറ്റ്. ഇപ്പോൾ മദ്രാസ്കാരനാണ് ഷെയിൻ നി​ഗത്തിന്റെ പുതിയ സിനിമ. തമിഴ് ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടനിപ്പോൾ. കരിയറിൽ ഷെയിൻ നി​ഗത്തിന്റെ ശ്രദ്ധേ സിനിമകളിലൊന്നാണ് 2022 ൽ പുറത്തിറങ്ങിയ ഭൂതകാലം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം അൻവർ റഷീദും ഷെയിൻ നി​ഗവും ചേർന്നാണ് നിർമ്മിച്ചത്. രേവതിയാണ് ഷെയിനിനൊപ്പം ഭൂതകാലത്തിൽ പ്രധാന വേഷം ചെയ്തത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും രേവതിക്ക് ലഭിച്ചു. സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഷെയിൻ നി​ഗം. ഇനി ഭൂതകാലം പോലെയൊരു സിനിമ ചെയ്യില്ലെന്ന് നടൻ പറയുന്നു. ദ ഹിന്ദുവിനോടാണ് പ്രതികരണം. ഭൂതകാലത്തിലെ സീനുകൾ മാനസികമായി തന്നെ തളർത്തിയിരുന്നെന്ന് ഷെയിൻ നി​ഗം പറയുന്നു. ഇമോഷണലി ഞങ്ങൾ തളർന്നു. ഒരുപാട് മെന്റൽ, സൈക്കളോജിക്കൽ പ്രശ്നങ്ങളുള്ള കഥാപാത്രങ്ങൾ ഇനി ചെയ്യാതിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുണ്ട്. ഭൂതകാലം ചെയ്യുമ്പോൾ ഞാൻ ആസ്വദിച്ചിരുന്നു. പക്ഷെ അതിന് ശേഷം എന്റെ യഥാർത്ഥ ജീവിതത്തിൽ ഒന്നുമില്ലെന്ന് തോന്നി. ക്യാരക്ടറിലേക്ക് തിരിച്ച് പോകാൻ പറ്റില്ല, ഷെയിൻ നി​ഗം ആകണം.  അത് ബുദ്ധിമുട്ടായിരുന്നെന്ന് നടൻ വ്യക്തമാക്കി. മനസിൽ ഒരുപാട് ശൂന്യത തോന്നി. മാനസികമായി അത്രയധികം വലിച്ചെടുത്ത സിനിമയായിരുന്നു ഭൂതകാലമെന്നും ഷെയിൻ നി​ഗം പറഞ്ഞു. ഒരേസമയം തനിക്ക് ഒന്നിലേറെ സിനിമകൾ ചെയ്യാനാകില്ലെന്നും ഷെയിൻ നി​ഗം പറയുന്നു. ഞാനതിന് ശ്രമിച്ചതാണ്. എന്നാൽ ദയനീയമായി പരാജയപ്പെട്ടു. വെയിൽ എന്ന സിനിമ ചെയ്യുമ്പോഴാണ് ഞാൻ ശ്രമിച്ചത്. കുർബാനി എന്ന സിനിമയ്ക്കിടെയാണ് അത് ഷൂട്ട് ചെയ്തത്. രണ്ട് സിനിമകളും ഒരുമിച്ച് ചെയ്യാൻ താനേറെ പ്രയാസപ്പെട്ടെന്നും ഷെയിൻ നി​ഗം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (4 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (10 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (10 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (10 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (11 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (11 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (11 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (11 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (11 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (12 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (12 hours ago)

Malayali Vartha Recommends