Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ദാഹിക്കുമ്പോൾ ഓറഞ്ചിന്റെ അല്ലിയെടുത്ത് സിപ്പ് ചെയ്യും.. സിക്സ് പാക്കിന് വേണ്ടി ഉണ്ണി സ്റ്റിറോയ്ഡുകൾ ഉപയോ​ഗിച്ചിട്ടില്ല- ഉണ്ണിയുടെ ട്രെയിനർ പറയുന്നു

14 JANUARY 2025 12:29 PM IST
മലയാളി വാര്‍ത്ത

‘മാർക്കോ’ കേരളത്തിന്റെ അതിരുംകടന്ന് കൈയടിനേടുകയാണ്. പുതുവർഷത്തിൽ തമിഴകത്ത് പ്രദർശനത്തിനെത്തിയ ചിത്രം തിയേറ്ററുകളെ ഇളക്കിമറിച്ച് കോളിവുഡിലും കുതിക്കുകയാണ്. ഉണ്ണി മുകുന്ദൻ എന്ന നടന്റെ മാറ്റമാണ് മാർക്കോയിലൂടെ പ്രേക്ഷകർ കണ്ടത്. സിനിമയിൽ ഏവരും ശ്രദ്ധിച്ചത് ഉണ്ണിയുടെ സിക്സ് പാക്ക് ബോഡിയാണ്. കഠിനാധ്വാനത്തിലൂടെയാണ് ഉണ്ണി ഈ ബോഡി ബിൽഡ് ചെയ്തത്. ബോഡി ബിൽഡർ ബിജോ ജോയിയാണ് മാർക്കോയ്ക്ക് വേണ്ടി ഉണ്ണിയെ ട്രെയിൻ ചെയ്തത്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ബിജോ ജോയി. 16-17 വയസിൽ ട്രെയിനിം​ഗ് തുടങ്ങിയ ആളാണ് ഉണ്ണി. ഇപ്പോൾ 37 വയസായി. ഇത്രയും വർഷങ്ങൾ വർക്കൗട്ട് ചെയ്ത ആളുടെ ബോഡി ചേഞ്ച് ചെയ്യാൻ അധികം സമയം വേണ്ട. അനുസരണയുള്ള ബോഡിയാണ്. അതുകൊണ്ടാണ് ഇത്രയും വേ​ഗത്തിൽ ട്രാൻസിഷന് സാധിച്ചതെന്ന് ബിജോ ജോയി പറയുന്നു. ബോഡി ബിൽഡർക്ക് കൊടുക്കുന്ന അതേ ഡയറ്റ് പ്ലാനാണ് ഞാൻ പുള്ളിക്ക് കൊടുത്തത്. കാർബ്സ് കുറച്ച് പ്രോട്ടീൻ കൂട്ടി. അതിനനുസരിച്ചുള്ള ട്രെയിനിം​ഗും കൊടുത്തു. മാർക്കോ തുടങ്ങിയ സമയത്ത് തന്നെ ട്രെയിനിം​ഗ് തുടങ്ങി. പക്ഷെ പുള്ളി ഉദ്ദേശിക്കുന്ന റിസൽട്ട് വരുന്നില്ല. മസിൽസുണ്ടെങ്കിലും ഫാറ്റ് ഉദ്ദേശിച്ച രീതിയിൽ പോകുന്നില്ല. അപ്പോഴാണ് പ്രൊഡ്യൂസർ ഷെരീഫ് എന്റെ പേര് റഫർ ചെയ്യുന്നത്. 25 ദിവസത്തെ ട്രെയിനിം​ഗിൽ ഉണ്ണി ഉദ്ദേശിച്ചത് പോലത്തെ റിസൽട്ട് വന്നെന്നും ബിജോ ജോയി വ്യക്തമാക്കി. ഞാൻ തരുന്ന ഡയറ്റിലേതല്ലാതെ പുറത്ത് നിന്നൊന്നും കഴിക്കാതിരിക്കാൻ ഉണ്ണിയോട് പറഞ്ഞിരുന്നു. ദിവസവും രണ്ട് തവണ ചിക്കൻ, മൂന്നോ നാലോ തവണ മുട്ട കഴിക്കും. പിന്നെ കുറച്ച് ഡ്രെ ഫ്രൂട്ട്സും പഴങ്ങളും. ഷൂട്ടിൽ ആബ്സിന് ക്ലാരിറ്റി വരാൻ വെള്ളം പോലും നിയന്ത്രിക്കണം. ദാഹിക്കുമ്പോൾ ഓറഞ്ചിന്റെ അല്ലിയെടുത്ത് സിപ്പ് ചെയ്യും. ഉണ്ണിയുടെ കൂടെയുള്ള ആൾ നാരങ്ങയും പിടിച്ച് കൊണ്ടിരിക്കുകയാണ്. ഉണ്ണി നാല് ഓറഞ്ച് വാരിയെടുക്കും. ഞാൻ ഒന്ന് കഴിച്ചാൽ മതിയെന്ന് പറയും. പുള്ളി ആത്മാർത്ഥമായത് ചെയ്തു. മാർക്കോ എന്ന ക്യാരക്ടറിന് സിക്സ് പാക്ക് വേണമെന്നില്ല. പക്ഷെ ഉണ്ണിയുടെ നിർബന്ധമായിരുന്നു ആ കഥാപാത്രത്തിന് അത്രയും നല്ല ബോഡി വേണം എന്നത്. വേറൊരു നടനാണെങ്കിൽ ഫിറ്റ്നെസിന് വേണ്ടി ഇത്രയും കോംപ്രമൈസ് ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ബിജോ ജോയി പറയുന്നു. ആരും ഇത്രയും എഫർട്ട് എടുക്കാറില്ല. നമ്മൾ ഒരാൾക്ക് നൽകുന്ന ഫിറ്റ്നെസ് നിർദ്ദേശങ്ങളിൽ 80 ശതമാനം അവർ ചെയ്താൽ ഞാൻ ഹാപ്പിയാണ്. ഉണ്ണിയങ്ങനെയല്ല. തല്ലിയിട്ട് വരാൻ പറഞ്ഞാൽ കൊന്നിട്ട് വരും എന്ന് പറയുന്നത് പോലെയാണ്. സിക്സ് പാക്കിന് വേണ്ടി ഉണ്ണി സ്റ്റിറോയ്ഡുകൾ ഉപയോ​ഗിച്ചിട്ടില്ല. ബോഡി ബിൽഡിം​ഗ് സ്റ്റേജിൽ സ്റ്റിറോയ്ഡ് ഉപയോ​ഗിക്കാതെ പോയിട്ട് കാര്യമില്ല. അത് വളരെ കോമണായി നടക്കുന്നതാണ്. പക്ഷെ ഉണ്ണി ആദ്യമേ പറഞ്ഞത് മെഡിസിനുകൾ വേണ്ടെന്നാണ്. നാച്വറലായി എത്ര കളയാൻ പറ്റുമോ അത്രയും കളഞ്ഞിട്ട് ചെയ്യാമെന്നാണ്. സ്റ്റിറോയ്ഡ്സിന് പകരം ഫുഡ് സപ്ലിമെന്റ് വെച്ചു. കൃത്യമായ ഡയറ്റും ​ഗ്ലൂട്ടമിൻ സപ്ലിമെന്റും ബിസിഡബ്ല്യുവും മസിൽ ലോസ് വരാതിരിക്കാൻ എച്ച് എം ടിയും നാച്വറലായ കുറച്ച് ഫാറ്റ് ബേണേർസും പ്രീ വർക്കൗട്ട്സും ഉപയോ​ഗിച്ചു. ഇതിനപ്പുറത്തേക്ക് ഉണ്ണി ഒന്നും ഉപയോ​ഗിച്ചിട്ടില്ലെന്നും ബിജോ ജോയി വ്യക്തമാക്കി. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെറീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദ്ദേനി സംവിധാനം ചെയ്ത ചിത്രം ആഗോള കളക്‌ഷനിൽ നൂറുകോടി പിന്നിട്ടു. നൂറുകോടി ക്ലബ്ബിലിടംനേടുന്ന ഉണ്ണി മുകുന്ദന്റെ രണ്ടാം ചിത്രമാണ് മാർക്കോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (4 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (10 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (10 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (10 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (11 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (11 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (11 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (11 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (11 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (12 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (12 hours ago)

Malayali Vartha Recommends