Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...


കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..


'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം'.. സംസ്ഥാന ആഭ്യന്തര വകുപ്പ് സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് പുതിയ ദൗത്യസേനയ്ക്ക് രൂപം നൽകി..ഐ.ജി അജിത ബീഗം ഐ.പി.എസിനാണ് ചുമതല..


പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

നിങ്ങള്‍ക്ക് ബോധം ഉണ്ടെങ്കില്‍ മനസിലാക്കാന്‍ കാര്യങ്ങള്‍ വ്യക്തമായി ഞാന്‍ പറഞ്ഞു തരാം: അഖില്‍ മാരാര്‍ പറയുന്നു

16 JANUARY 2025 11:48 PM IST
മലയാളി വാര്‍ത്ത

ഹണി റോസ് കൊടുത്ത അശ്ലീല പരാമര്‍ശ കേസില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ അഖില്‍ മാരാര്‍. ഹണി റോസ് എന്ന നടിയെ മോശം പറഞ്ഞതുകൊണ്ടു മാത്രമല്ല ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും ബോബി പലപ്പോഴായി നടത്തിയ ആക്ഷേപങ്ങള്‍ കണക്കിലെടുത്താണ് കോടതി ജാമ്യം നല്‍കാതിരുന്നതെന്നും അഖില്‍ മാരാര്‍ പറയുന്നു.

''മലയാളികളെ പമ്പര വിഡ്ഢികളാക്കാം എന്നത് തിരിച്ചറിഞ്ഞ അതി ബുദ്ധിമാന്മാര്‍ നമ്മെ ഭരിക്കുന്നു. അതിന്റെ ചെറിയൊരു ബുദ്ധി ബിസിനസ്സില്‍ പയറ്റാന്‍ നോക്കിയ ബുദ്ധിമാന്‍മാരില്‍ ഒരാളാണ് ബോബി ചെമ്മണ്ണൂര്‍. നിങ്ങളില്‍ ചിലര്‍ക്ക് ബോബി ചെമ്മണൂര്‍ ദൈവമാകും. ചിലര്‍ക്കു അവരുടെ അച്ഛനാകും. നിങ്ങള്‍ക്ക് ബോധം ഉണ്ടെങ്കില്‍ മനസിലാക്കാന്‍ കാര്യങ്ങള്‍ വ്യക്തമായി ഞാന്‍ പറഞ്ഞു തരാം. കുന്തി ദേവി എന്ന് ഹണി റോസിനെ വിളിച്ചത് കൊണ്ട് മാത്രമല്ല ബോച്ചെയെ പൊലീസ് അറസ്റ്റ് ചെയ്തതും കോടതി ജാമ്യം നല്‍കാത്തതും.

ബോബി പലപ്പോഴായി നടത്തിയ ആക്ഷേപങ്ങള്‍ കണക്കിലെടുത്താണ്. സിനിമ നടിമാരെ ആലോചിച്ചു ...... ചെയ്യാറുണ്ട്. ഹണി റോസിനെ നടിയെന്നല്ലേ വിളിച്ചത് .... എന്നല്ലല്ലോ. ഹണിയെ മുന്നില്‍ നിര്‍ത്തി .... ഫിറ്റ്‌നസ് നേടാം. ഹണി ഉദ്ഘാടനത്തിന് വന്നപ്പോള്‍ കൂടെ കിടന്നോ ഇല്ലയോ എന്ന തെറ്റിദ്ധാരണ നല്‍കുന്ന പ്രസ്താവനകള്‍. അന്ന രാജനോട് വലിയ സൈസ് കൊടുക്കണം എന്നത് ഉള്‍പ്പെടെ നിരവധി തവണ അയാള്‍ നടത്തിയ വാ കൊണ്ടുള്ള വ്യഭിചാരം കേട്ട് ഞെട്ടിയാണ് നിസാരമെന്ന് നിങ്ങള്‍ കരുതിയ ഈ വിഷയത്തില്‍ കോടതി ജാമ്യം നിഷേധിച്ചത്.

ഇവിടെ ബോച്ചേയ്ക്ക് ജാമ്യം കൊടുത്തിരുന്നെങ്കില്‍ നാളെയില്‍ നിങ്ങളൊരു സ്ത്രീ ആണെങ്കില്‍ നിങ്ങളുടെ മുഖത്ത് നോക്കി എന്തും പറയാനുള്ള ധൈര്യം ഇന്നാട്ടിലെ സകല എമ്പോകികള്‍ക്കും വരും. നിങ്ങള്‍ ഒരു പുരുഷന്‍ ആണെങ്കില്‍ ഇതേ വാക്കുകള്‍ നിങ്ങളുടെ ഭാര്യയോടും മക്കളോടും പെങ്ങളോടും അമ്മയോടും നാട്ടിലുള്ളവന്മാര്‍ പറയുന്നത് കേള്‍ക്കേണ്ടി വരും. പിന്നെ മാന്യത ഹണിക്കു വേണം എന്ന വാദത്തോട് ഞാന്‍ യോജിക്കാം. പക്ഷേ ഹണിയുടെ മാന്യത അല്ലെങ്കില്‍ കേരളത്തില്‍ ഓരോ സ്ത്രീകളുടെയും മാന്യത നിശ്ചയിക്കാന്‍ ഞാന്‍ ആരാണ്...? നിങ്ങളാരാണ്?

ബോച്ചെയുടെ ഭാഷ തന്നെ കടം എടുത്താല്‍ ഹണി കുന്തി ദേവിക്ക് സമം ആണെന്ന്. അതായത് ഹിന്ദു പുരാണ കഥാപാത്രങ്ങള്‍ ഹണിയെ പോലെ മാന്യത ഇല്ലാതെ നടക്കുന്നവര്‍ ആണെന്നല്ലേ അര്‍ഥം. മറ്റൊരു വിവരക്കേട് രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ പറഞ്ഞു നടക്കുന്നത് മോഹന്‍ലാല്‍ ഹണിയെ നോക്കി പറഞ്ഞ വാക്കുകള്‍ നോക്കണം. അയാള്‍ വലിയ മോഹന്‍ലാല്‍ ഭക്തനാണ്, പക്ഷേ ലാലേട്ടന്‍ മോശമായി പറഞ്ഞില്ലേ.. അതായത് സദയം സിനിമയില്‍ മോഹന്‍ലാല്‍ പെണ്‍കുട്ടികളെ കൊന്നത് കൊണ്ട് കേരളത്തിലെ കൊലപാതകം നിസാരമാണ് എന്നാണോ. അല്ലെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും നിരവധി കഥാപാത്രങ്ങള്‍ ആയി ചെയ്ത ശരി തെറ്റുകള്‍ പൊതു സമൂഹത്തില്‍ ആര്‍ക്കും ചെയ്യാം എന്നാണോ..?

ഒരു സിനിമയില്‍ 2 കഥാപാത്രങ്ങള്‍ സംസാരിക്കുന്നതും കേരളത്തിലെ പൊതു സമൂഹത്തിനു മുന്നില്‍ ഒരാള്‍ ഒരു സ്ത്രീയെ നിരവധി തവണ ആക്ഷേപിക്കുന്നതും രാഹുല്‍ ഈശ്വറിന് ഒരുപോലെ തുല്യം. അടുത്തത് ബോച്ചേയുടെ ചാരിറ്റി. എന്തു ചെയ്തിട്ടാണെങ്കിലും ബോച്ചേ ചാരിറ്റി ചെയ്യുന്നുണ്ടല്ലോ.

 

ഒന്നാമത് ഒരു കോര്‍പറേറ്റ് കമ്പനിക്ക് ചാരിറ്റി ചെയ്‌തേ പറ്റു. കേരളത്തിലെ എല്ലാവരും വലിയ തുക ആണ് ഇതിനായി മാറ്റി വയ്ക്കുന്നത്...കെഎസ്എഫ്ഇ പോലും നൂറുകോടിക്ക് മുകളില്‍ ആണ് സിഎസ്ആര്‍ ഫണ്ട് കൊടുക്കുന്നത്. യൂസഫലി ഉള്‍പ്പെടെ വലുതും ചെറുതും ആയ എല്ലാ ബിസിനസ്‌കാരും ചാരിറ്റി ചെയ്യുന്നത് ബോച്ചെയെ പോലെ വിളിച്ചു കൂവി നടന്നല്ല. വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ പോലും കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ പലര്‍ക്കായി നല്‍കിയത് പതിനഞ്ച് ലക്ഷത്തോളം രൂപയാണ്. ഒരാളെ സഹായിക്കുമ്പോള്‍ വിഡിയോ എടുത്തു നാട്ടുകാരെ കാണിക്കുന്ന ഒരുവന്റെ മനോനില ക്രൂരമാണ് എന്നാണ് എന്റെ വിശ്വാസം.. ആരെയും കാണിക്കാന്‍ അല്ല മറിച്ചു ഒരുവന്റെ വേദനയില്‍ സഹായിക്കാനുള്ള മനസിന്റെ നന്മയാണ് ചാരിറ്റി.

 

അതേസമയം മറ്റൊരുവന്റെ വേദന വിറ്റ് കാശാക്കാനുള്ള കച്ചവടക്കാരന്റെ മനസിനെ മാര്‍ക്കറ്റിങ് എന്ന് പറയും. ബോബിക്ക് മാര്‍ക്കറ്റിങ് നന്നായി അറിയാം. ഒരു ഫെമിചിനിച്ചികളുടെയും താളത്തിന് തുള്ളുന്ന ഒരാളല്ല ഞാന്‍..എനിക്ക് മുന്നില്‍ ഉള്ളത് വിഷയങ്ങള്‍ മാത്രം. ശരിയും തെറ്റും തിരിച്ചറിഞ്ഞു വിഷയത്തിനൊപ്പം നില്‍ക്കുന്നു.''-അഖില്‍ മാരാറിന്റെ വാക്കുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (3 minutes ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (14 minutes ago)

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല  (24 minutes ago)

പി വി അന്‍വറിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണം എന്ന ഹര്‍ജി തള്ളി ഹൈക്കോടതി  (48 minutes ago)

Andhra Pradesh വിശദമായ അന്വേഷണത്തിന് പോലീസ്  (1 hour ago)

പോലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ദിലീപിന്റെ 'നീക്കം'; ടീസർ ഒക്ടോബർ 9-ന്!  (1 hour ago)

ക്യാമ്പസുകളിലെ പ്രതിഷേധത്തിന് താൻ എതിരല്ല; എന്തിനാണ് പ്രതിഷേധിക്കുന്നത് എന്നതും, എന്ത് വിഷയമാണ് ഉന്നയിക്കുന്നത് എന്നതും പൊതു സമൂഹവും വിദ്യാർത്ഥി സമൂഹവും വിലയിരുത്തും; നിലപാട് വ്യക്തമാക്കി മന്ത്രി റോജി  (1 hour ago)

Speak-up മൊബൈൽ ആപ്പും ഡിജിറ്റൽ ഹെൽപ്പ്‌ലൈനും  (1 hour ago)

RUSSIA പുടിനെതിരെ കടുപ്പിച്ച് ഡബ്ല്യു.എച്ച്.ഒ;  (1 hour ago)

കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കും; കർഷകർ കാലാവസ്ഥാ സൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാമ്പത്തിക പ്രോത്സാഹനം ; കൃഷിമന്ത്രി ടി. സിദ്ദിഖ്ന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു  (1 hour ago)

Indigo flight വിമാനത്തിന് കേടുപാടുകൾ  (1 hour ago)

R Sreelekha പറയാനുള്ളത് പറഞ്ഞിട്ടേ പോവൂ..  (1 hour ago)

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (3 hours ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (3 hours ago)

Malayali Vartha Recommends