Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

നടനുനേരെ മോഷ്ടാക്കളുടെ ആക്രമണമുണ്ടാകുന്നത് മകന്‍ ജെഹിന്റെ മുറിയില്‍ വെച്ച്! കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

17 JANUARY 2025 11:31 AM IST
മലയാളി വാര്‍ത്ത

സെയ്ഫ് അലി ഖാനെതിരായ ആക്രമണം സഹപ്രവർത്തകരെയും ആരാധാകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്. നടനുനേരെ മോഷ്ടാക്കളുടെ ആക്രമണമുണ്ടാകുന്നത് മകന്‍ ജെഹിന്റെ യുടെ മുറിയില്‍ വെച്ചാണെന്നും കുടുംബത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുത്തേറ്റതെന്നുമായിരുന്നു പുറത്ത് വരുന്നത്. നടന്റെ വസതിയിലെ ഒരു നേഴ്‌സാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മോഷ്ടാക്കള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടതായും അവര്‍ പറയുന്നു. സെയ്ഫ് അലി ഖാന്റെ മകന്‍ ജെഹ് ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഇയാള്‍ മുറിയില്‍ കടന്നുകയറുന്നത്. ആക്രമിയുടെ കയ്യില്‍ വടിയും മൂര്‍ച്ചയുള്ള ഒരായുധവും ഉണ്ടായിരുന്നു. ഇയാള്‍ തന്നോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായും അത് നിരസിച്ചപ്പോള്‍ ആക്രമിച്ചതായും അവര്‍ പറയുന്നു. ഈ ബഹളത്തെ തുടര്‍ന്നാണ് സെയ്ഫ് ആക്രമിയെ നേരിടുന്നതിനിടെയാണ് നടന് കുത്തേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പ്രതികളിലൊരാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്നും അതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. നിലവിൽ പ്രതിയെ പിടികൂടാനായി പത്തം​ഗ ടീമിനെ നിയോ​ഗിച്ചിരിക്കുകയാണ്. വീട്ടിലെ ഫയർ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി സെയ്ഫിന്റെ മുറിയിൽ കയറിപ്പറ്റിയതെന്ന് ഡി.സി.പി. ദീക്ഷിത് ​ഗെദാം പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം അതീവ സുരക്ഷയുള്ള വീട്ടില്‍ എങ്ങനെയാണ് മോഷണം നടന്നത് എന്നതിനെ കുറിച്ചുള്ള ആശങ്കയിലാണ് വീട്ടുകാര്‍. കോടികള്‍ മൂല്യമുള്ള വീട്ടിലാണ് സെയ്ഫ് അലി ഖാനും കരീന കപൂറും താമസിക്കുന്നത്. സെയ്ഫും കരീന കപൂറും ബാന്ദ്രയിലെ ഫോര്‍ച്യൂണ്‍ ഹൈറ്റ്സിലായിരുന്നു ഒരു പതിറ്റാണ്ടിലേറെ താമസിച്ചിരുന്നത്. പിന്നീട് മുംബൈയിലെ സത്ഗുരു ശരണിലെ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി. ദര്‍ശിനി ഷാ രൂപകല്‍പ്പന ചെയ്ത ഈ വീടിന്റെ മൂല്യം 55 കോടി രൂപയാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. വിശാലമായ ലൈബ്രറി, പുരാതന അലങ്കാര വസ്തുക്കള്‍, മോഡേണ്‍ ഫര്‍ണിച്ചറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ വീട്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കാര്‍ക്കും പരിക്കില്ല. ആക്രമണത്തിന് രണ്ടു മണിക്കൂര്‍ മുമ്പ് വീട്ടിലേക്ക് ആരും പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്ല. അതിനാല്‍ തന്നെ അക്രമി നേരത്തെ വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്. 2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. ഇത് കൂടാതെ താരദമ്പതികള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിലെ ജിസ്റ്റാഡില്‍ 33 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ഭവനവും ഉണ്ട്. സിഎന്‍ബിസി ടിവി 18 റിപ്പോര്‍ട്ട് പ്രകാരം സെയ്ഫ് അലി ഖാന് ഏകദേശം 1200 കോടി രൂപയുടെ ആസ്തിയുണ്ട്. അതേസമയം സെയ്ഫ് ഇതാദ്യമായല്ല മോഷണ ശ്രമം നേരിടുന്നത്. നേരത്തെ തന്റെ വീട്ടില്‍ നിന്ന് 26 വര്‍ഷം പഴക്കമുള്ള അമൂല്യമായ റോളക്‌സ് വാച്ച് മോഷ്ടിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (1 hour ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (1 hour ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (2 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (3 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (3 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (3 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (6 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (7 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (7 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (7 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (7 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (7 hours ago)

Malayali Vartha Recommends