Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...


കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..


'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം'.. സംസ്ഥാന ആഭ്യന്തര വകുപ്പ് സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് പുതിയ ദൗത്യസേനയ്ക്ക് രൂപം നൽകി..ഐ.ജി അജിത ബീഗം ഐ.പി.എസിനാണ് ചുമതല..


പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

സിനിമയില്‍ എത്തിയതോടെ സ്‌കൂളില്‍ ഒറ്റപ്പെട്ടതിനെ കുറിച്ച് നടി അനശ്വര രാജന്‍

17 JANUARY 2025 07:02 PM IST
മലയാളി വാര്‍ത്ത

ചെറിയ പ്രായത്തില്‍ സിനിമയില്‍ എത്തിയതോടെ സ്‌കൂളില്‍ ഒറ്റപ്പെടേണ്ട അവസ്ഥ ഉണ്ടായെന്ന് തുറന്നുപറഞ്ഞ് നടി അനശ്വര രാജന്‍. തന്നോടൊപ്പം അധികം സൗഹൃദത്തിലാകരുതെന്ന് കൂട്ടുകാരുടെ രക്ഷിതാക്കളോട് അദ്ധ്യാപകര്‍ പറഞ്ഞിരുന്നതായും താരം പറഞ്ഞു. എല്ലാ കാര്യങ്ങള്‍ക്കും അച്ഛന്‍ നല്‍കിയ പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അനശ്വര പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

'പണ്ടുമുതല്‍ക്കേ പെണ്‍കുട്ടിയാണ് വീടിന് ഐശ്വര്യമെന്ന് അച്ഛന്‍ പറയുമായിരുന്നു. അത് ഞാന്‍ തിരുത്തിയിട്ടുമുണ്ട്. മറ്റൊരു വീട്ടില്‍ വിവാഹം കഴിഞ്ഞ് പോകേണ്ടവരാണെന്ന് പറഞ്ഞ് എന്നെക്കൊണ്ട് ആരും ജോലിയൊന്നും ചെയ്യിപ്പിച്ചിട്ടില്ല. എല്ലാവരും ഒരുമിച്ചാണ് വീട്ടില്‍ ചെയ്യാറുളളത്. അങ്ങനെ വളര്‍ത്തിയിട്ടുമില്ല. എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരാളാണ് അച്ഛന്‍. എന്റെ പിരിയഡ്‌സിന്റെ ഡേറ്റ് അച്ഛനറിയാം. ചിലപ്പോള്‍ ഞാന്‍ പോലും മറന്നുപോകും. അച്ഛന്‍ ഇടയ്ക്ക് ഓര്‍മിപ്പിക്കും. എനിക്കാവശ്യമായ പഴങ്ങളും സാധനങ്ങളും അച്ഛന്‍ ആ സമയങ്ങളില്‍ എത്തിക്കുമായിരുന്നു.

മഞ്ജു വാര്യര്‍ നായികയായ ഉദാഹരണം സുജാതയായിരുന്നു എന്റെ ആദ്യ സിനിമ. ഷൂട്ടിംഗ് കഴിഞ്ഞ് വളരെ പ്രതീക്ഷയോടെയാണ് സ്‌കൂളില്‍ എത്തിയത്. സിനിമ ഹിറ്റായിരുന്നു. അങ്ങനെ ആളുകളൊക്കെ എന്നെ അറിയാന്‍ തുടങ്ങി. കുറച്ച് പ്രശസ്തിയൊക്കെ വന്നു. അതിന്റെ മോശം വശങ്ങളും ഞാന്‍ സ്‌കൂളില്‍ നിന്ന് അനുഭവിച്ചിട്ടുണ്ട്. മാര്‍ക്ക് കുറഞ്ഞാല്‍ അദ്ധ്യാപകര്‍ പറയുന്നത്, എനിക്ക് ഇനി പഠിക്കേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ എന്നായിരുന്നു.

അദ്ധ്യാപകര്‍ എന്റെ സുഹൃത്തുക്കളുടെ രക്ഷിതാക്കളോടും പറഞ്ഞിട്ടുണ്ട്. എന്നോടൊപ്പം അധികം സൗഹൃദം വേണ്ടന്ന് പറയുമായിരുന്നു. പല കാര്യങ്ങളിലും ഒറ്റപ്പെടുത്തിയിട്ടുണ്ട്. കുറച്ച് സുഹൃത്തുക്കളേയുളളൂ. അതിനിടയില്‍ ഞാന്‍ ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയി. അന്നെനിക്ക് 15 വയസായിരുന്നു. അവര്‍ എന്നെ ഫോട്ടോ എടുക്കാന്‍ വിളിച്ചു. എനിക്ക് മടിയായിരുന്നു. തൊട്ടടുത്ത ദിവസം എന്നെ വിമര്‍ശിച്ചുകൊണ്ടൊരു പോസ്റ്റാണ് കണ്ടത്. എനിക്ക് താരജാടയാണെന്നായിരുന്നു ആ കുറിപ്പില്‍ ഉണ്ടായിരുന്നത്'- അനശ്വര രാജന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (1 minute ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (12 minutes ago)

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല  (22 minutes ago)

പി വി അന്‍വറിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണം എന്ന ഹര്‍ജി തള്ളി ഹൈക്കോടതി  (46 minutes ago)

Andhra Pradesh വിശദമായ അന്വേഷണത്തിന് പോലീസ്  (1 hour ago)

പോലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ദിലീപിന്റെ 'നീക്കം'; ടീസർ ഒക്ടോബർ 9-ന്!  (1 hour ago)

ക്യാമ്പസുകളിലെ പ്രതിഷേധത്തിന് താൻ എതിരല്ല; എന്തിനാണ് പ്രതിഷേധിക്കുന്നത് എന്നതും, എന്ത് വിഷയമാണ് ഉന്നയിക്കുന്നത് എന്നതും പൊതു സമൂഹവും വിദ്യാർത്ഥി സമൂഹവും വിലയിരുത്തും; നിലപാട് വ്യക്തമാക്കി മന്ത്രി റോജി  (1 hour ago)

Speak-up മൊബൈൽ ആപ്പും ഡിജിറ്റൽ ഹെൽപ്പ്‌ലൈനും  (1 hour ago)

RUSSIA പുടിനെതിരെ കടുപ്പിച്ച് ഡബ്ല്യു.എച്ച്.ഒ;  (1 hour ago)

കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കും; കർഷകർ കാലാവസ്ഥാ സൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാമ്പത്തിക പ്രോത്സാഹനം ; കൃഷിമന്ത്രി ടി. സിദ്ദിഖ്ന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു  (1 hour ago)

Indigo flight വിമാനത്തിന് കേടുപാടുകൾ  (1 hour ago)

R Sreelekha പറയാനുള്ളത് പറഞ്ഞിട്ടേ പോവൂ..  (1 hour ago)

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (3 hours ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (3 hours ago)

Malayali Vartha Recommends