Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..


'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം'.. സംസ്ഥാന ആഭ്യന്തര വകുപ്പ് സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് പുതിയ ദൗത്യസേനയ്ക്ക് രൂപം നൽകി..ഐ.ജി അജിത ബീഗം ഐ.പി.എസിനാണ് ചുമതല..


പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..


ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?


ഒടുവില്‍ നിശബ്ദത വെടിഞ്ഞ് മറുപടിയുമായി ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ..ഒക്ടോബര്‍ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ..സോഷ്യൽ മീഡിയയിലൂടെ സസ്പെൻസ്..

സിനിമയിൽ കാണുന്ന ആളല്ല!. മോഹൻലാലിനെതിരെ ഗുരുതര ആരോപണവുമായി ബന്ധു.

25 JANUARY 2025 02:24 PM IST
മലയാളി വാര്‍ത്ത

താരരാജാവ് എന്ന നിലയില്‍ മലയാള സിനിമയുടെ പ്രിയങ്കരനായി നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ഇത്രയും വര്‍ഷം അഭിനേതാവ് നിര്‍മാതാവും ഒക്കെ ആയിരുന്നെങ്കില്‍ ഇന്ന് സംവിധായകനായി മാറിയിരിക്കുകയാണ് താരം.. ഇരുപതുകളിലും മുപ്പതുകളിലും നാൽപ്പതുകളിലുമെല്ലാം അതീവ സുന്ദരനായിരുന്നു മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ. ഇപ്പോഴിതാ മോഹന്‍ലാലിനെതിരെ ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ അച്ഛന്റെ സഹോദര പുത്രന്‍ ബിജു ഗോപിനാഥന്‍ നായര്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. കുടുംബത്തിലെ മരണങ്ങളില്‍ പോലും മോഹന്‍ലാല്‍ എത്താറില്ലെന്നും സാമ്പത്തിക സഹായം ചെയ്യാറില്ലെന്നും നേരത്തെ ബിജു ആരോപിച്ചിരുന്നു. മോഹന്‍ലാലുമായി ബന്ധപ്പെട്ട് നേരത്തെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ വളരെ അധികം മോശം കമന്റുകള്‍ വന്നിരുന്നു. നിങ്ങള്‍ക്ക് പണിയെടുത്ത് ജീവിച്ചുകൂടെ എന്നും ഒരാള്‍ക്ക് പണമുണ്ടെന്ന് കരുതി അത് നിങ്ങള്‍ക്ക് തരണമെന്നുണ്ടോ എന്നുമടക്കമുളള കമന്റുകള്‍ ഉണ്ടായി. അക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തണം എന്ന് തോന്നിയത് കൊണ്ടാണ് വീണ്ടും ഈ വിഷയത്തില്‍ സംസാരിക്കുന്നതെന്ന് ബിജു ഗോപിനാഥന്‍ നായര്‍ പറയുന്നു. തന്റെ സ്ഥലം കൊടുത്തിട്ടാണ് മോഹന്‍ലാലിനോട് 13 ലക്ഷം രൂപ ചോദിച്ചത്. തന്റെ സ്ഥലവും അദ്ദേഹത്തിന്റെ സ്ഥലവും അടുത്താണ്. മാമ്പഴക്കാലത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ താന്‍ പോയി അദ്ദേഹത്തോട് സംസാരിച്ചു. എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞു. ഒന്നും ചെയ്തില്ല. ഫ്രീയായിട്ട് പുള്ളിയെക്കൊണ്ട് ഒന്നും ചെയ്തിട്ടില്ല. താന്‍ 16 വര്‍ഷമായി ഇന്‍ഷൂറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. എന്നിട്ടും മോഹന്‍ലാലിന്റെ പോളിസിയോ അദ്ദേഹത്തിന്റെ കെയര്‍ഓഫില്‍ ഒരു പോളിസിയോ ചെയ്തിട്ടില്ല. തനിക്ക് അതിന്റെ ആവശ്യമില്ല.

മോഹന്‍ലാല്‍ വലിയ നടന്‍ ആണെങ്കില്‍ തന്റെ പ്രൊഫഷനില്‍ താനും 100 ശതമാനം കോണ്‍ഫിഡന്റ് ആണ്. പുള്ളിയെക്കൊണ്ട് പൈസയുണ്ടാക്കാനുളള ഒരു കാര്യവും ഇതുവരെ ചെയ്തിട്ടില്ല. മോഹന്‍ലാലിന്റെ അച്ഛന്‍ ലോ സെക്രട്ടറി ആയിരുന്നപ്പോള്‍ എന്തൊക്കെ സഹായം ആളുകള്‍ക്ക് ചെയ്യാമോ അതൊക്കെ ചെയ്തിരുന്ന ആളാണ്. ഒരു അഭിമുഖത്തില്‍ പോലും മോഹന്‍ലാല്‍ അച്ഛനെ കുറിച്ച് എവിടെയും പരാമര്‍ശിച്ചിട്ടില്ല. അച്ഛന്റെ കുടുംബവുമായി ഒരു ബന്ധവും പുള്ളി സൂക്ഷിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അച്ഛന്റെ അനിയനായ തന്റെ അച്ഛന്‍ മരിച്ചിട്ട് പോലും മോഹന്‍ലാല്‍ വന്നില്ല. അപ്പച്ചിയും ചിറ്റപ്പന്മാരും മരിച്ചപ്പോഴും വന്നിട്ടില്ല. കല്യാണങ്ങള്‍ക്കും വന്നിട്ടില്ല. ഞങ്ങളുടെ മൂത്ത ചേട്ടന്‍ രണ്ട് കാലും വയ്യാതിരിക്കുകയാണ്. നേര് സിനിമയുടെ ഷൂട്ടിംഗ് 40 ദിവസത്തോളം വഞ്ചിയൂര്‍ കോടതിയില്‍ ഉണ്ടായിരുന്നു. 5 കിലോമീറ്റര്‍ അപ്പുറത്ത് എന്തുകൊണ്ട് വന്ന് കണ്ട് കൂടാ. മോഹന്‍ലാല്‍ ബന്ധങ്ങള്‍ക്ക് വില കൊടുക്കുന്ന ആളേ അല്ല. ബാലേട്ടന്‍ സിനിമയില്‍ അച്ഛന്റെ രണ്ടാമത്തെ ഭാര്യയിലുളള മക്കളെ സ്‌നേഹിക്കുന്ന ആള്‍ സ്വന്തം അച്ഛന്റെ കുടുംബത്തിലെ ആരുമായും സഹകരിക്കുന്നില്ല. മോഹന്‍ലാലിനോട് പൈസ ചോദിക്കേണ്ട അവസ്ഥ കുടുംബത്തില്‍ ആര്‍ക്കും ഇല്ല. ഏറ്റവും മോശം അവസ്ഥ ചിലപ്പോള്‍ തനിക്കാവും. ബാക്കി ആര്‍ക്കും അതിന്റെ ആവശ്യമില്ല. വലിഞ്ഞ് കയറി പോകുന്ന ചില ബന്ധുക്കളുണ്ട്. അവര്‍ കാണുകയും ഫോട്ടോ എടുക്കുകയും ഫേസ്ബുക്കിലിടുകയും ചെയ്യുന്നുണ്ട്. അവര്‍ക്കത് മതി. അച്ഛന്റെ കുടുംബക്കാര്‍ മോഹന്‍ലാലിനെ ഒരു കാര്യത്തിനും വിളിക്കാറില്ല. ഒരു കല്യാണം വന്നാല്‍ പോലും വിളിക്കാറില്ല. കാരണം പുള്ളി വരില്ല. എന്തുകൊണ്ടാണ് എന്ന് തനിക്ക് അറിയില്ല. എലന്തൂര്‍ക്കാര്‍ക്ക് ഇതെല്ലാം അറിയാം. 25ാം വാര്‍ഷികം ആഘോഷിക്കാന്‍ നാട്ടുകാര്‍ വിളിച്ചിട്ട് മോഹന്‍ലാല്‍ വന്നില്ല. പുള്ളി സിനിമയില്‍ കാണിക്കുന്നത് ജീവിതത്തില്‍ കാണിക്കുന്നില്ല. ഒരു ഇരട്ട വ്യക്തിത്വം ആണ്. പുള്ളി വന്ന് കണ്ട ഉടനെ നമ്മള്‍ പൈസ ചോദിക്കുന്നില്ലല്ലോ. ബന്ധം എപ്പോഴും ബന്ധം തന്നെ ആണല്ലോ, ബിജു ഗോപിനാഥ് നായര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി വി അന്‍വറിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണം എന്ന ഹര്‍ജി തള്ളി ഹൈക്കോടതി  (11 minutes ago)

Andhra Pradesh വിശദമായ അന്വേഷണത്തിന് പോലീസ്  (25 minutes ago)

പോലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ദിലീപിന്റെ 'നീക്കം'; ടീസർ ഒക്ടോബർ 9-ന്!  (34 minutes ago)

ക്യാമ്പസുകളിലെ പ്രതിഷേധത്തിന് താൻ എതിരല്ല; എന്തിനാണ് പ്രതിഷേധിക്കുന്നത് എന്നതും, എന്ത് വിഷയമാണ് ഉന്നയിക്കുന്നത് എന്നതും പൊതു സമൂഹവും വിദ്യാർത്ഥി സമൂഹവും വിലയിരുത്തും; നിലപാട് വ്യക്തമാക്കി മന്ത്രി റോജി  (38 minutes ago)

Speak-up മൊബൈൽ ആപ്പും ഡിജിറ്റൽ ഹെൽപ്പ്‌ലൈനും  (40 minutes ago)

RUSSIA പുടിനെതിരെ കടുപ്പിച്ച് ഡബ്ല്യു.എച്ച്.ഒ;  (44 minutes ago)

കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കും; കർഷകർ കാലാവസ്ഥാ സൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാമ്പത്തിക പ്രോത്സാഹനം ; കൃഷിമന്ത്രി ടി. സിദ്ദിഖ്ന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു  (47 minutes ago)

Indigo flight വിമാനത്തിന് കേടുപാടുകൾ  (50 minutes ago)

R Sreelekha പറയാനുള്ളത് പറഞ്ഞിട്ടേ പോവൂ..  (56 minutes ago)

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (3 hours ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (3 hours ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (4 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (4 hours ago)

Malayali Vartha Recommends