Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..


'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം'.. സംസ്ഥാന ആഭ്യന്തര വകുപ്പ് സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് പുതിയ ദൗത്യസേനയ്ക്ക് രൂപം നൽകി..ഐ.ജി അജിത ബീഗം ഐ.പി.എസിനാണ് ചുമതല..


പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..


ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?


ഒടുവില്‍ നിശബ്ദത വെടിഞ്ഞ് മറുപടിയുമായി ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ..ഒക്ടോബര്‍ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ..സോഷ്യൽ മീഡിയയിലൂടെ സസ്പെൻസ്..

സിംപിള്‍ ആണെങ്കിലും മൂവെരും തകര്‍ത്തു! ഭാഗ്യ സുരേഷിൻറെ വീഡിയോ വൈറൽ

25 JANUARY 2025 02:30 PM IST
മലയാളി വാര്‍ത്ത

ഒരു സിനിമയില്‍ പോലും അഭിനയിക്കുകയോ സോഷ്യല്‍ മീഡിയയില്‍ സജീവമോ അല്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ഭാഗ്യ സുരേഷ്. സുരേഷ്ഗോപിയോടുള്ള അതെ സ്നേഹം ആരാധകർ ആ കുടുമ്ബത്തിനോടും കാണിക്കാറുണ്ട്. സുരേഷ്‌ഗോപിയുടെ ആൺ കുട്ടികൾ സിനിമയിൽ മുഖം കാണിച്ചിട്ടുണ്ടെങ്കിലും പെണ്കുട്ടികള് ഒരു സിനിമയിൽ ഇതുവരെ ,മുഖം കാണിച്ചിട്ടില്ല . നടന്റെ മൂത്ത പുത്രി ഭാഗ്യ സുരേഷ് എറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് വിവാഹദിവസം തന്നെ ആയിരുന്നു. ആർഭാടകരമായ വിവാഹ സത്കാരങ്ങളിലൊക്കെ ഭാഗ്യ സുരേഷ് തിളങ്ങി നിന്നു. ഇപ്പോള്‍ വിത്യസ്തമായ പോസ്റ്റുകളുമായി നിരന്തരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഭര്‍ത്താവ് ശ്രേയസ് മോഹനും ഒരു സെലിബ്രിറ്റി ഇമേജ് വന്നു കഴിഞ്ഞു. ഇപ്പോഴിതാ ഭാര്യയും ഭര്‍ത്താവും ഒരു സുഹൃത്തും ചേര്‍ന്ന് ചെയ്ത ഒരു ഡാന്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തിലെ ഒരു രംഗം റീക്രേയിറ്റ് ചെയ്തുകൊണ്ടാണ് വീഡിയോ. ഭാഗ്യ ഇത്രയ്ക്ക് നന്നായി ഡാന്‍സ് ചെയ്യുമായിരുന്നോ എന്നാണ് ആരാധകരുടെ ആദ്യത്തെ പ്രതികരണം. റൈഫിള്‍ ക്ലബ്ബിലെ ഒരു രസകരമായ ഡാന്‍സ് രംഗം യഥാര്‍ത്ഥ സീനിലെ കൊറിയോഗ്രാഫിയില്‍ നിന്ന് ചെറിയ ചില മാറ്റങ്ങളോടെ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, കൂടെ എന്റെ മെയിന്‍ ബോയ്‌സ് ആയ ശ്രേയസ് മോഹനും അരവിന്ദ് ക്രിഷും. ഇത് ഷൂട്ട് ചെയ്ത തന്ന ആദി ആര്‍കെയ്ക്കും, എഡിറ്റ് ചെയ്തു തന്ന അനസ് അന്‍സാറിനും പ്രത്യേകം നന്ദി' എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ഭാഗ്യ സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ശ്രേയസ് മോഹന്റെ സ്‌റ്റൈലും ലുക്കും എല്ലാം ആകര്‍ഷണീയമാണ്. സിംപിള്‍ ആണെങ്കിലും മൂവെരും തകര്‍ത്തു എന്ന അഭിപ്രായമാണ് പൊതുവെ കമന്റ് ബോക്‌സില്‍. റൈഫിള്‍ ക്ലബ്ബിലെ ഈ പാട്ട് പാടിയ ശ്വേത മോഹന്‍ അടക്കം നിരവധി ആളുകള്‍ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. 2024 ജനുവരി 17 നായിരുന്നു ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും വിവാഹം. ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച വിവാഹത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയടക്കം ഇന്ത്യന്‍ സിനിമയിലെ പ്രമുഖ സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. മകളുടെ വിവാഹ വാര്‍ഷികത്തില്‍ ഏറെ വൈകി സുരേഷ് ഗോപിയും ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഭാഗ്യയ്ക്കും ശ്രേയസ്സിനും ഒപ്പമുള്ള ഒരു കുടുംബ ചിത്രം സഹിതമാണ് നടൻ ആശംസകൾ നേർന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി വി അന്‍വറിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണം എന്ന ഹര്‍ജി തള്ളി ഹൈക്കോടതി  (9 minutes ago)

Andhra Pradesh വിശദമായ അന്വേഷണത്തിന് പോലീസ്  (23 minutes ago)

പോലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ദിലീപിന്റെ 'നീക്കം'; ടീസർ ഒക്ടോബർ 9-ന്!  (32 minutes ago)

ക്യാമ്പസുകളിലെ പ്രതിഷേധത്തിന് താൻ എതിരല്ല; എന്തിനാണ് പ്രതിഷേധിക്കുന്നത് എന്നതും, എന്ത് വിഷയമാണ് ഉന്നയിക്കുന്നത് എന്നതും പൊതു സമൂഹവും വിദ്യാർത്ഥി സമൂഹവും വിലയിരുത്തും; നിലപാട് വ്യക്തമാക്കി മന്ത്രി റോജി  (36 minutes ago)

Speak-up മൊബൈൽ ആപ്പും ഡിജിറ്റൽ ഹെൽപ്പ്‌ലൈനും  (38 minutes ago)

RUSSIA പുടിനെതിരെ കടുപ്പിച്ച് ഡബ്ല്യു.എച്ച്.ഒ;  (42 minutes ago)

കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കും; കർഷകർ കാലാവസ്ഥാ സൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാമ്പത്തിക പ്രോത്സാഹനം ; കൃഷിമന്ത്രി ടി. സിദ്ദിഖ്ന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു  (45 minutes ago)

Indigo flight വിമാനത്തിന് കേടുപാടുകൾ  (48 minutes ago)

R Sreelekha പറയാനുള്ളത് പറഞ്ഞിട്ടേ പോവൂ..  (54 minutes ago)

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (3 hours ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (3 hours ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (4 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (4 hours ago)

Malayali Vartha Recommends