Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..


'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം'.. സംസ്ഥാന ആഭ്യന്തര വകുപ്പ് സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് പുതിയ ദൗത്യസേനയ്ക്ക് രൂപം നൽകി..ഐ.ജി അജിത ബീഗം ഐ.പി.എസിനാണ് ചുമതല..


പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..


ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?


ഒടുവില്‍ നിശബ്ദത വെടിഞ്ഞ് മറുപടിയുമായി ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ..ഒക്ടോബര്‍ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ..സോഷ്യൽ മീഡിയയിലൂടെ സസ്പെൻസ്..

തനി മലയാളി സ്‌റ്റൈലില്‍ വിവാഹ പാര്‍ട്ടി! ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്.

25 JANUARY 2025 02:36 PM IST
മലയാളി വാര്‍ത്ത

വിവാഹം കഴിഞ്ഞതിന്റെ ആഘോഷവും സന്തോഷവും ഒന്നടങ്ങുന്നതു വരെ വിശ്രമിക്കാൻ പോലുമാവാത്ത തിരക്കിലായിരുന്നു നടി കീർത്തി സുരേഷ്. ആദ്യ ബോളിവുഡ് ചിത്രം 'ബേബി ജോൺ' പ്രൊമോഷൻ പരിപാടികൾക്ക് കീർത്തിക്ക് പങ്കെടുക്കാതെ മറ്റൊരു പോംവഴിയില്ലായിരുന്നു. അപ്പോഴും ആന്റണി തട്ടിൽ കീർത്തിയെ വിവാഹം ചെയ്ത് കഷ്‌ടിച്ച് പത്തു ദിവസങ്ങൾ തികഞ്ഞിരുന്നില്ല. വിദേശത്തുൾപ്പെടെ നായകൻ വരുൺ ധവാന്റെ ഒപ്പം കീർത്തിയും പരിപാടികൾക്ക് മുടക്കം വരുത്തിയില്ല. ഒരുവേള മേക്കപ്പ് ചെയറിൽ ഇരുന്നു ഉറക്കം തൂങ്ങുന്ന കീർത്തി സുരേഷിന്റെ വീഡിയോ പോലും വൈറലായിരുന്നു. ജീവിതത്തിനും സിനിമയ്ക്കും ഇടയിലെ ഓട്ടപ്പാച്ചിലിൽ അത്രകണ്ട് ക്ഷീണം അനുഭവിച്ചിരുന്നു താരം. രണ്ടു മതാചാരങ്ങൾക്കും പ്രാമുഖ്യം നൽകി ഗോവയിലാണ് കീർത്തിയും ആന്റണിയും വിവാഹം നടത്തിയത്. തുടക്കം ഹൈന്ദവാചാര പ്രകാരമുള്ള താലികെട്ടൽ ചടങ്ങിലായിരുന്നു. ശേഷം, ഇതേ ദിവസം വൈകുന്നേരം ആന്റണിയുടെ രീതിയിൽ ക്രിസ്തീയ മാതൃകയിൽ വൈറ്റ് വെഡിങ് ഒരുക്കിയിരുന്നു. ഇപ്പോഴിതാ ആ ആഘോഷങ്ങൾക്ക് ശേഷം തനി മലയാളി സ്‌റ്റൈലില്‍ നടന്ന വിവാഹ പാര്‍ട്ടിയുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്.

ഞങ്ങളിലെ നാടന്‍ മലയാളികളെ പുറത്തെടുത്തപ്പോള്‍ എന്ന് പറഞ്ഞാണ് കീര്‍ത്തി ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. യഥാര്‍ത്ഥ വിവാഹം നടന്ന് ഒരു മാസത്തിന് ശേഷമാണ് ഇപ്പോള്‍ കേരളീയ രീതിയിലുള്ള കീര്‍ത്തിയുടെ വിവാഹ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുന്നത്. ഗോള്‍ഡ് നിറത്തിലുള്ള ധാവണയില്‍ കേരളീയ ട്രഡീഷണല്‍ ആഭരണങ്ങള്‍ ധരിച്ചാണ് കീര്‍ത്തി എത്തിയത്, കുര്‍ത്തയും മുണ്ടും ധരിച്ച് ഭര്‍ത്താവ് ആന്റണി തട്ടിലും അതി സുന്ദരനാണ്. ചടങ്ങിന് പങ്കെടുത്തവരുടെ വേഷവും കേരളീയമാണ് എന്ന് ചിത്രങ്ങളില്‍ കാണാം. ആന്റണിയുടെ മാറില്‍ ചാഞ്ഞ് അങ്ങനെ നില്‍ക്കുന്ന ഫോട്ടോയടക്കം ആഘോഷത്തിന്റെ എല്ലാ ചിത്രങ്ങളും കീര്‍ത്തി പങ്കുവച്ചിട്ടുണ്ട്. ഡാന്‍സും ഡിജെയും ഫുള്‍ ആഘോഷത്തിന്റെ വൈബാണ് ചിത്രങ്ങളില്‍. വിവാഹത്തിന് ശേഷം കീര്‍ത്തി മഞ്ഞ ചരടില്‍ കോര്‍ത്ത താലി മാത്രം ധരിച്ചിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളില്‍ മഞ്ഞ ചരട് ഇല്ല. താലി സ്വര്‍ണ ചെയിനിലേക്ക് മാറ്റിയതാവാം, എന്നാല്‍ കീര്‍ത്തും അതും ധരിച്ചതായി കാണുന്നില്ല. ആചാരപ്രകാരം, ഈ താലിമാല നെഞ്ചോടു ചേർന്ന് കിടക്കണം എന്നാണ് നിയമം. നെഞ്ചോടു സ്പർശിച്ചുവേണം ഇത് കിടക്കാൻ. ഇത് സ്വർണത്താലിയാക്കി മാറ്റിയാൽ, സ്വാഭാവികമായി മാറും എന്നായിരുന്നു നേരത്തെ കീർത്തി പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി വി അന്‍വറിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണം എന്ന ഹര്‍ജി തള്ളി ഹൈക്കോടതി  (9 minutes ago)

Andhra Pradesh വിശദമായ അന്വേഷണത്തിന് പോലീസ്  (23 minutes ago)

പോലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ദിലീപിന്റെ 'നീക്കം'; ടീസർ ഒക്ടോബർ 9-ന്!  (32 minutes ago)

ക്യാമ്പസുകളിലെ പ്രതിഷേധത്തിന് താൻ എതിരല്ല; എന്തിനാണ് പ്രതിഷേധിക്കുന്നത് എന്നതും, എന്ത് വിഷയമാണ് ഉന്നയിക്കുന്നത് എന്നതും പൊതു സമൂഹവും വിദ്യാർത്ഥി സമൂഹവും വിലയിരുത്തും; നിലപാട് വ്യക്തമാക്കി മന്ത്രി റോജി  (36 minutes ago)

Speak-up മൊബൈൽ ആപ്പും ഡിജിറ്റൽ ഹെൽപ്പ്‌ലൈനും  (38 minutes ago)

RUSSIA പുടിനെതിരെ കടുപ്പിച്ച് ഡബ്ല്യു.എച്ച്.ഒ;  (42 minutes ago)

കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കും; കർഷകർ കാലാവസ്ഥാ സൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാമ്പത്തിക പ്രോത്സാഹനം ; കൃഷിമന്ത്രി ടി. സിദ്ദിഖ്ന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു  (45 minutes ago)

Indigo flight വിമാനത്തിന് കേടുപാടുകൾ  (48 minutes ago)

R Sreelekha പറയാനുള്ളത് പറഞ്ഞിട്ടേ പോവൂ..  (54 minutes ago)

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (3 hours ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (3 hours ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (4 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (4 hours ago)

Malayali Vartha Recommends