Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

വൈറലായി ദിലീപിന്റെയും കുഞ്ചാക്കോ ബോബന്റെയും പുത്തൻ ചിത്രം; വിശ്വസിക്കാൻ കൊള്ളില്ല.? ചതിക്കുമെന്ന് ആരാധകർ!!

28 JANUARY 2025 07:19 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാള സിനിമയെ അടക്കിവാണ നടനായിരുന്നു ദിലീപ്. ജനപ്രിയ സിനിമകളുടെ മേക്കറായ ദിലീപ് അന്ന് സിനിമാ നിര്‍മാണത്തിലും വിതരണത്തിലും അടക്കം എല്ലാ മേഖലയിലും കൈവെച്ചു. ഒരു ഘട്ടത്തില്‍ സൂപ്പര്‍താര സിനിമകളേക്കാള്‍ പണം വാരിയ ചിത്രങ്ങളായി ദിലീപിന്റെ ചിത്രങ്ങള്‍ മാറിയിരുന്നു. എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.

 

ദിലീപിനെ പോലെ തന്നെ പ്രേക്ഷകർക്കേറെ ഇഷ്ടമുള്ള, മലയാള സിനിമയിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ‌‌‌ദിലീപും 1992 ലും കുഞ്ചാക്കോ ബോബൻ 97 ലുമാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. നായകനായുള്ള ആദ്യത്തെ സിനിമ തന്നെ ഇൻഡസ്ട്രി ഹിറ്റാക്കിയ മലയാളത്തിലെ അപൂർവം താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ലോകമെമ്പാടുമായി അക്കാലത്ത് വലിയൊരു ആരാധകവൃന്ദം നടനുണ്ടായിരുന്നു.

 

കുഞ്ചാക്കോ ബോബൻ വന്നതോടെ ദിലീപിന്റെ പ്രഭ അൽപം മങ്ങിയിരുന്നുവെന്നത് പലരും പറഞ്ഞിരുന്നു. കാരണം അതുവരെ കുഞ്ചാക്കോ ബോബന്റെ അതേ എയ്ജ് ഗ്രൂപ്പിലുള്ള കഥാപാത്രങ്ങൾ ചെയ്തിരുന്നത് ദിലീപായിരുന്നു. മാത്രമല്ല, ദിലീപും മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം കുഞ്ചാക്കോ ബോബന്റെ സിനിമയിലൂടെയായിരുന്നു മഞ്ജു വാര്യരുടെ തിരിച്ച് വരവ്. എന്നാൽ സിനിമയിൽ നിന്നും പിൻമാറണം എന്ന തരത്തിൽ ദിലീപ് തന്നോട് വിളിച്ച് സംസാരിച്ചിരുന്നതായി കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയായ വേളയിലാണ് നടൻ ഇക്കാര്യം പോലീസിന് മൊഴി നൽകിയിരുന്നു. 2017ൽ പോലീസിന് മുമ്പാകെ നൽകിയ മൊഴി തന്നെയാണ് കുഞ്ചാക്കോ ബോബൻ കോടതിയിലും ആവർത്തിച്ചത്.


ഈ സംഭവങ്ങൾക്കെല്ലാം ശേഷം കുഞ്ചാക്കോ ബോബനും ദിലീപും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണെന്ന തരത്തിലാണ് അഭ്യൂഹങ്ങൾ ഉയർന്നത്. എന്നാൽ ഇപ്പോഴിതാ പല തരത്തിലുള്ള അഭ്യൂഹങ്ങളെയെല്ലാം തള്ളിക്കൊണ്ട് ഇരുവരും ഒന്നിച്ച് നിൽക്കുന്നൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

 


ദിലീപ് ഓൺലൈൻ എന്ന ഫേസ്ബുക്ക് പേജിലാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇവർ മിണ്ടി തുടങ്ങിയോ എന്നാണ് പലരും ചോ​ദിക്കുന്നത്. വിശ്വസിക്കാൻ കൊള്ളില്ല .. എപ്പോൾ വേണമെങ്കിലും പിന്നിൽ നിന്ന് കുത്താം എന്നും പറയുന്നുണ്ട്. ദിലീപിനെ ഏറ്റവും നന്നായി ചതിച്ച ദോസ്ത്, പിണക്കങ്ങളെല്ലാം മാറിയല്ലേ… എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്. ‌‌

 

മാത്രമല്ല കുഞ്ചാക്കോ ബോബനും കുടുംബവുമായും മഞ്ജു വാര്യർ വലിയ ആത്മബന്ധം പുലർത്തുന്നത് ഇത്തരം അഭ്യൂഹങ്ങൾക്ക് ആക്കം പകർന്നു. എന്നാൽ മഞ്ജുവുമായുള്ള ബന്ധം ദിലീപുമായുള്ള സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിച്ചിട്ടില്ലെന്നാണ് ഇരുവരുടേയും പുതിയ ചിത്രങ്ങൾ വ്യക്തമാക്കുന്നതെന്നാണ് ആരാധകരിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം രണ്ട് പേരേയും ഒരുമിച്ച് സിനിമയിൽ കാണാൻ താത്പര്യം ഉണ്ടെന്ന കമന്റുകളും നിരവധി പേർ പങ്കിടുന്നുണ്ട്. അതിനായുള്ള തയ്യാറെടുപ്പിലാണോ എന്നും ചിലർ തിരക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (4 minutes ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (12 minutes ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (19 minutes ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (33 minutes ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (50 minutes ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (1 hour ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (8 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (8 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (11 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (11 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (11 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (12 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (13 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (14 hours ago)

Malayali Vartha Recommends