Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..


'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം'.. സംസ്ഥാന ആഭ്യന്തര വകുപ്പ് സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് പുതിയ ദൗത്യസേനയ്ക്ക് രൂപം നൽകി..ഐ.ജി അജിത ബീഗം ഐ.പി.എസിനാണ് ചുമതല..


പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..


ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?


ഒടുവില്‍ നിശബ്ദത വെടിഞ്ഞ് മറുപടിയുമായി ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ..ഒക്ടോബര്‍ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ..സോഷ്യൽ മീഡിയയിലൂടെ സസ്പെൻസ്..

അജിത് ചിത്രം റിലീസ് ദിനത്തില്‍ തീയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചാഘോഷിച്ച് ആരാധകര്‍; ആളുകള്‍ തിങ്ങിക്കൂടിയ തീയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചതിനെതിരേ വലിയ വിമര്‍ശനമാണുയരുന്നത്

06 FEBRUARY 2025 07:14 PM IST
മലയാളി വാര്‍ത്ത

രണ്ട് വര്‍ഷത്തിനുശേഷം തീയേറ്ററിലെത്തിയ അജിത് ചിത്രമാണ് വിടാമുയര്‍ച്ചി. നടന്‍ അജിതും തൃഷ കൃഷ്ണനും പ്രധാനവേഷത്തിലെത്തുന്ന വിടാമുയര്‍ച്ചി റിലീസ് ദിനത്തില്‍ തീയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചാഘോഷിച്ച് ആരാധകര്‍. ആദ്യദിനത്തിലെ ഫാന്‍സ് ഷോയ്ക്കിടെയാണ് ആരാധകരുടെ പ്രതികരണം കൈവിട്ടത്. ആരാധകരെ നിയന്ത്രിക്കാന്‍ പോലീസ് ഏറെ പാടുപെട്ടു. റിലീസ് ദിനത്തിലെ ആരാധകരുടെ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അതിലൊന്ന് അപകടകരമാംവിധത്തില്‍ തീയേറ്ററിനുള്ളില്‍ ആരാധകര്‍ പടക്കം പൊട്ടിച്ചാഘോഷിക്കുന്നതാണ്.

മറ്റൊന്ന് അതിരൂക്ഷമായ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പാടുപെടുന്നതാണ്. ഇതിനിടെ പോലീസുമായി ആരാധകര്‍ വാക്കേറ്റത്തിലുമേര്‍പ്പെട്ടു. ഇതിന്റേയും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. തീയേറ്ററിന് പുറത്തും പടക്കം പൊട്ടിക്കുന്നുണ്ട്. ആളുകള്‍ തിങ്ങിക്കൂടിയ തീയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചതിനെതിരേ വലിയ വിമര്‍ശനമാണുയരുന്നത്. ആരാധനയുടെ പേരില്‍ എന്തും ചെയ്യാമെന്നാണോ എന്നാണ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. ചിത്രത്തിലെ പാട്ടുരംഗത്തിനൊപ്പം ആരാധകര്‍ ഡാന്‍സ് ചെയ്യുന്നതിന്റെ രസകരമായ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

രണ്ട് വര്‍ഷത്തിനുശേഷം തീയേറ്ററിലെത്തിയ അജിത് ചിത്രമാണ് വിടാമുയര്‍ച്ചി. തികഞ്ഞ ക്രൈം ത്രില്ലറായാണ് ചിത്രമെത്തിയിരിക്കുന്നത്. 1997ല്‍ റിലീസ് ചെയ്ത 'ബ്രേക്ഡൗണ്‍' എന്ന ഹോളിവുഡ് സിനിമയുടെ റീമേക്ക് ആണ് ചിത്രം. മങ്കാത്തയ്ക്ക് ശേഷം അജിത്- അര്‍ജുന്‍- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്നത് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റാണ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മാണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി വി അന്‍വറിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണം എന്ന ഹര്‍ജി തള്ളി ഹൈക്കോടതി  (9 minutes ago)

Andhra Pradesh വിശദമായ അന്വേഷണത്തിന് പോലീസ്  (23 minutes ago)

പോലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ദിലീപിന്റെ 'നീക്കം'; ടീസർ ഒക്ടോബർ 9-ന്!  (32 minutes ago)

ക്യാമ്പസുകളിലെ പ്രതിഷേധത്തിന് താൻ എതിരല്ല; എന്തിനാണ് പ്രതിഷേധിക്കുന്നത് എന്നതും, എന്ത് വിഷയമാണ് ഉന്നയിക്കുന്നത് എന്നതും പൊതു സമൂഹവും വിദ്യാർത്ഥി സമൂഹവും വിലയിരുത്തും; നിലപാട് വ്യക്തമാക്കി മന്ത്രി റോജി  (36 minutes ago)

Speak-up മൊബൈൽ ആപ്പും ഡിജിറ്റൽ ഹെൽപ്പ്‌ലൈനും  (38 minutes ago)

RUSSIA പുടിനെതിരെ കടുപ്പിച്ച് ഡബ്ല്യു.എച്ച്.ഒ;  (42 minutes ago)

കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കും; കർഷകർ കാലാവസ്ഥാ സൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാമ്പത്തിക പ്രോത്സാഹനം ; കൃഷിമന്ത്രി ടി. സിദ്ദിഖ്ന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു  (45 minutes ago)

Indigo flight വിമാനത്തിന് കേടുപാടുകൾ  (48 minutes ago)

R Sreelekha പറയാനുള്ളത് പറഞ്ഞിട്ടേ പോവൂ..  (54 minutes ago)

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (3 hours ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (3 hours ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (4 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (4 hours ago)

Malayali Vartha Recommends